Shersha Sherief  
Entertainment

'വിദ്വേഷം വിളമ്പാന്‍ ഇറങ്ങിയവര്‍ അത് സ്വയം ഇലയിട്ട് തിന്നുക'; കമന്റുകള്‍ക്ക് മറുപടിയുമായി ഷേര്‍ഷ

രണ്ടു പേര്‍ക്ക് ഒന്നിക്കാന്‍ ജാതിയോ മതമോ കുലമോ നോക്കേണ്ടതില്ല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

വിവാഹ വാര്‍ത്ത പങ്കുവച്ചതിന് പിന്നാലെ നേരിടേണ്ടി വരുന്ന വിദ്വേഷ പ്രചരണങ്ങള്‍ക്ക് മറുപടിയുമായി നടന്‍ ഷേര്‍ഷാ ഷെരീഫ്. രണ്ടു പേര്‍ക്ക് ഒന്നിക്കാന്‍ ജാതിയോ മതമോ കുലമോ നോക്കേണ്ടതില്ല.ഒന്നിച്ച് ജീവിക്കാന്‍ ഭയപ്പെടേണ്ടതുമില്ലെന്നാണ് ഷേര്‍ഷ നല്‍കുന്ന മറുപടി.

അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത ചടങ്ങില്‍ വച്ചാണ് ഷേര്‍ഷയും നിത്യ സോളമനും വിവാഹിതരായത്. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമായിരുന്നു ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്തത്. ബേസില്‍ ജോസഫ്-ടൊവിനോ തോമസ് ചിത്രമായ അതിരടയിലാണ് ഷേര്‍ഷ ഒടുവിലായി അഭിനയിച്ചത്. ഷേര്‍ഷ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലേക്ക്:

ഈ സ്വാതന്ത്ര്യദിനത്തില്‍, രണ്ടു വ്യത്യസ്ത വിശ്വാസങ്ങളില്‍ നിന്നുള്ള ഞാനും നിത്യ സോളമനും, സ്‌പെഷ്യല്‍ മാര്യേജ് ആക്ട് 1954 പ്രകാരം, ഇരുവരുടെയും വിശ്വാസങ്ങളെയും വ്യക്തിത്വങ്ങളെയും സംരക്ഷിച്ചുകൊണ്ട് വിവാഹിതരായി. ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന് ശേഷം ഒരുപാട് ആശംസകളോടൊപ്പം കുറെയേറെ ഹേറ്റ് കമന്റുകളും ഹേറ്റ് മെസേജുകളും വന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് ഈ കുറിപ്പ്:

രണ്ടു പേര്‍ക്ക് ഒന്നിക്കാന്‍ ജാതിയോ മതമോ കുലമോ നോക്കേണ്ടതില്ല. ഒന്നിച്ച് ജീവിക്കാന്‍ ഭയപ്പെടേണ്ടതുമില്ല. സ്വാതന്ത്ര്യം എന്നത് സ്വന്തം വിശ്വാസത്തില്‍ ജീവിക്കാനുള്ള അവകാശം മാത്രമല്ല, മറ്റൊരാളുടെ വിശ്വാസത്തെയും സ്വാതന്ത്ര്യത്തെയും ബഹുമാനിക്കാനുള്ള മനസ്സും കൂടിയാണ്. പ്രണയിക്കുന്നവരെ ഭയപ്പെടുത്തുന്ന ഒരു സമൂഹമല്ല വേണ്ടത്. സ്വന്തം ജീവിതം സ്വന്തം തീരുമാനപ്രകാരം ജീവിക്കാന്‍ മനുഷ്യരെ പ്രാപ്തരാക്കുന്ന ഒരു സമൂഹം ആണ് വേണ്ടത്.

അതുകൊണ്ട്, ഈ പോസ്റ്റ് ഒക്കെ കണ്ടു അസ്വസ്ഥരായ സുഹൃത്തുക്കളെ, നിങ്ങളുടെ അസ്വസ്ഥതയല്ല നിയമം. നിങ്ങളുടെ മുന്‍വിധിയല്ല സദാചാരം. നിങ്ങളുടെ വെറുപ്പിന് ഇവിടെ വീറ്റോ അധികാരമില്ല. നമ്മള്‍ ജീവിക്കുന്നത് മതേതര റിപ്പബ്ലിക്കിലാണ്. ഇവിടെ എല്ലാ വ്യക്തികള്‍ക്കും അഭിമാനത്തോടേയും സ്വാതന്ത്ര്യത്തോടേയും സമത്വത്തോടേയും സ്വതന്ത്ര്യ ചിന്തയോടേയും ജീവിക്കാനുള്ള അവകാശമുണ്ട്.

അതിനാല്‍, ഞങ്ങള്‍ ഭയമില്ലാതെ പ്രണയിക്കും. ഞങ്ങള്‍ക്ക് പശ്ചാത്താപമില്ല. നമ്മുടെ ഭരണഘടന വാഗ്ദാനം ചെയ്യുന്ന സ്വാതന്ത്ര്യത്തോടെ ഞങ്ങള്‍ ജീവിക്കും. വിദ്വേഷം വിളമ്പാന്‍ ഇറങ്ങിയവര്‍ അത് സ്വയം ഇലയിട്ട് തിന്നു തൃപ്തിപ്പെടുക.

Shersha Sherief gives reply to hate comments after he posted photos from his marriage.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ഇന്നും നാളെയും പരക്കെ മഴ; യെല്ലോ അലര്‍ട്ട്

യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍, കെട്ടിയിട്ട് മര്‍ദനം, ഭര്‍ത്താവ് അറസ്റ്റില്‍

ജോലി വാഗ്ദാനം നല്‍കി വിളിച്ചുവരുത്തി; കളമശേരിയില്‍ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി

സുഹൃത്തിനൊപ്പം കാറില്‍ സഞ്ചരിക്കുമ്പോള്‍ അപകടം; അമേരിക്കയില്‍ ഇന്ത്യന്‍ വംശജയ്ക്ക് ദാരുണാന്ത്യം

'ഗുഡ് ബൈ' പറയാന്‍ മെസി; അര്‍ജന്റീന ജേഴ്‌സിയില്‍ അവസാന മത്സരം മറ്റന്നാള്‍; എതിരാളികള്‍ ബെനിന്‍