വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

ഭാവനയുടേയും നവീന്റേയും പ്രണയം, ഒപ്പം കൂട്ടുകാരികളുടേയും; ശിൽപ ബാലയുടെ പൈങ്കിളി പാട്ട് ശ്രദ്ധ നേടുന്നു

തന്റെ സുഹൃത്തുക്കളുടേയും പ്രണയവും വിവാഹവും ജീവിതവുമെല്ലാമാണ് ശിൽപ പൈങ്കിളി പാട്ടിലൂടെ ആരാധകരിലേക്ക് എത്തിക്കുന്നത്. 

സമകാലിക മലയാളം ഡെസ്ക്

ടി ശിൽപ ബാല സംവിധാനം ചെയ്ത പൈങ്കിളി പാട്ട് ഇന്നലെയാണ് നടൻ പൃഥ്വിരാജ് പുറത്തുവിട്ടത്. ആനിമേറ്റഡ് വീഡിയോ മ്യൂസിക് ആല്‍ബമായി പുറത്തിറക്കിയ വിഡിയോ ശ്രദ്ധ നേടുകയാണ്. തന്റെ സുഹൃത്തുക്കളുടേയും പ്രണയവും വിവാഹവും ജീവിതവുമെല്ലാമാണ് ശിൽപ പൈങ്കിളി പാട്ടിലൂടെ ആരാധകരിലേക്ക് എത്തിക്കുന്നത്. 

ഭാവനയുടേയും കൂട്ടുകാരികളുടേയും പ്രണയം

ഭാവനയും ഭർത്താവും നവീനുമായുള്ള പ്രണയത്തിലാണ് വിഡിയോ തുടങ്ങുന്നത്. ഷൂട്ടിങ് ലൊക്കേഷനിൽ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. കൂടാതെ നടി ഷഫ്നയും നടൻ സജിനുമായുള്ള പ്രണയവും നടി മൃതുല മുരളിയും ഭർത്താവ് നിധിൻ വിജയും തമ്മിലുള്ള പ്രണയവും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ തന്റെ ഭർത്താവ് വിഷ്ണു ​ഗോപാലനെ പരിജയപ്പെട്ടതും പ്രണയകത്തിലായതും എങ്ങനെയെന്നും ശിൽപയും പൈങ്കിളി പാട്ടിൽ കാണാം. നടി രമ്യ നമ്പീശൻ, ​ഗായിക സയനോര തുടങ്ങിയവരും വിഡിയോയിൽ ഭാ​ഗമാകുന്നുണ്ട്. 

വിനായക് എസ്. കുമാറാണ് വരികള്‍ എഴുതിയിരിക്കുന്നത്. സംഗീതം നല്‍കിയിരിക്കുന്നത് വികാസ് അല്‍ഫോന്‍സ് ആണ്. വികാസാണ് പാടിയിരിക്കുന്നതും. ടൈറ്റില്‍സ്- ജോസഫ് സാവിയോ സി.ജെ., ഇല്ലുസ്‌ട്രേഷന്‍ കോര്‍ഡിനേറ്റര്‍- ജോണി ഫ്രെയിംസ്‌. ശിൽപ ബാലയുടെ യൂട്യൂബ് ചാനലിലൂടെയാണ് വിഡിയോ പുറത്തുവന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

ഗൾഫ് രാജ്യങ്ങളിലെ റദ്ദാക്കിയ പത്താം ക്ലാസ് പരീക്ഷകൾക്ക് പ്രത്യേക മൂല്യനിർണ്ണയ പദ്ധതി പ്രഖ്യാപിച്ച് സിബിഎസ്ഇ, പുതിയ രീതി അറിയാം

ഗ്യാസ് ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ബാങ്ക് വിവരങ്ങളടക്കം ചോര്‍ത്തും, പൊലീസ് മുന്നറിയിപ്പ്

ബിജെപിയുടെ പ്രതീക്ഷ, മുഖം രക്ഷിക്കാന്‍ യുഡിഎഫ്; കരുത്ത് തുടരാന്‍ എല്‍ഡിഎഫ്

കടുത്ത വേനലില്‍ പാലും തൈരും കേടുകൂടാതെ സൂക്ഷിക്കാം; മാര്‍ഗനിര്‍ദേശവുമായി മില്‍മ

SCROLL FOR NEXT