Shine Tom Chacko About Mammootty ഫയല്‍
Entertainment

ഭക്ഷണത്തിന് മുമ്പിലിരുന്ന മമ്മൂക്ക സംവിധായകന്‍ പറഞ്ഞത് കേട്ട് എഴുന്നേറ്റു; സിനിമയാണ് അദ്ദേഹത്തിന്റെ വിശപ്പും ദാഹവും: ഷൈന്‍ ടോം ചാക്കോ

'സംവിധായകന് മുന്നില്‍ അനുസരണയോടെ ഇരിക്കണം'

സമകാലിക മലയാളം ഡെസ്ക്

നല്ല കഥാപാത്രങ്ങള്‍ ലഭിക്കാന്‍ സംവിധായകനെ പൂര്‍ണമായും വിശ്വസിക്കണമെന്ന് ഷൈന്‍ ടോം ചാക്കോ. സംവിധായകന് മുന്നില്‍ അനുസരണയുള്ള കുട്ടിയായി മാറുക എന്നതാണ് അഭിനേതാവിന്റെ ഉത്തരവാദിത്തമെന്നും ഷൈന്‍ ടോം ചാക്കോ പറയുന്നു. ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷൈന്‍ ടോം ചാക്കോയുടെ പ്രതികരണം. മമ്മൂട്ടിയുടെ ഉദാഹരണം ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ഷൈന്‍ സംസാരിക്കുന്നത്.

പൂമ്പാറ്റ കൂട് പൊളിച്ച് പുറത്ത് വരുന്നത് പോലെ നമ്മള്‍ തന്നെ പൊളിച്ച് പുറത്ത് വരേണ്ടിയിരിക്കുന്നു. നമ്മള്‍ സ്വയം പുതുക്കണം. ഒരു അഭിനേതാവിന് അത് പ്രധാനപ്പെട്ടതാണ്. അല്ലെങ്കില്‍ കംഫര്‍ട്ട് സോണിലാകും. അതോടെ പുതിയത് ചെയ്യാനാകില്ലെന്നാണ് ഷൈന്‍ പറയുന്നത്. കുറുപ്പ് പോലൊരു കഥാപാത്രം എന്താണ് വരാത്തത് എന്ന് ചിലര്‍ ചോദിക്കാറുണ്ട്. കുറുപ്പിലേത് പോലൊരു കഥാപാത്രം ഇനി സംഭവിക്കില്ല. കുറുപ്പ് ഒരു കഥാപാത്രം, ഇഷ്‌കിലേത് വേറൊരു കഥാപാത്രം. അതില്‍ നിന്നും വ്യത്യസ്തമായൊരു കഥാപാത്രമേ ഇനി ചെയ്യാനാകൂവെന്നും ഷൈന്‍ പറയുന്നു.

വ്യത്യസ്തമായ കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. നമ്മുടെ ഭാഗത്തു നിന്നും എങ്ങനെ വ്യത്യസ്തമാക്കാം എന്ന് ചിന്തിക്കാറുണ്ട്. അത് ഇരിക്കുന്നത് സംവിധായകന്റെ കയ്യിലാണ്. നടന്‍ മാത്രം വിചാരിച്ചാല്‍ നടക്കില്ല. നടന്‍ അനുസരണയുള്ള കുട്ടിയായി സംവിധായകന്റെ അടുത്തിരിക്കണം എന്നും ഷൈന്‍ പറയുന്നു.

''ഞാന്‍ കണ്ടിട്ടുണ്ട് മമ്മൂക്ക 27-28 വയസുള്ള ഖാലിദ് റഹ്മാന്‍ പറയുന്നത് അനുസരിച്ച് നില്‍ക്കുന്നത്. ഒരിക്കല്‍, ഉണ്ടയുടെ ലൊക്കേഷനില്‍ ഷൂട്ട് നടക്കുകയാണ്. രാത്രി ഒമ്പതരയായി. ജോര്‍ജേട്ടന്‍ മമ്മൂക്കയെ ഭക്ഷണം കഴിക്കാനായി വിളിച്ചു. മമ്മൂക്ക പോയി ഭക്ഷണം കഴിക്കാനായി ഇരുന്നു. അപ്പോള്‍ അയ്യോ മമ്മൂക്ക കഴിക്കാന്‍ ഇരുന്നോ ഞാന്‍ ഈ ഷോട്ടും കൂടെ എടുക്കാന്‍ വിചാരിച്ചിരുന്നു എന്ന് ഖാലിദ് പറഞ്ഞു. ഇത് കേട്ടതും എന്നാല്‍ അത് എടുത്തിട്ട് കഴിക്കാമെന്ന് പറഞ്ഞ് മമ്മൂക്ക ഭക്ഷണത്തിന്റെ മുമ്പില്‍ നിന്നും എഴുന്നേറ്റു. വേണ്ട എന്ന് പറഞ്ഞെങ്കിലും അതൊന്നും പറ്റില്ല, ഷോട്ട് എടുത്ത ശേഷം മതി, എനിക്ക് അത്ര വിശപ്പൊന്നും ഇല്ലെന്ന് പറഞ്ഞ് മമ്മൂക്ക എഴുന്നേറ്റു. കാരണം അദ്ദേഹത്തിന്റെ വിശപ്പും ദാഹവുമൊക്കെ സിനിമയാണ്.'' ഷൈന്‍ പറയുന്നു.

സംവിധായകന് മുന്നില്‍ അനുസരണയോടെ ഇരിക്കണം. നമുക്ക് നമ്മളുടേതായ അഭിപ്രായങ്ങള്‍ പറയാം, എങ്കില്‍ കൂടിയും വിഷനുള്ള സംവിധായകന്‍ ആണെങ്കില്‍ നമ്മള്‍ അവരെ കണ്ണടച്ച് വിശ്വസിക്കണം. നല്ല കഥാപാത്രങ്ങള്‍ ഉണ്ടാകാന്‍ അതാണ് ചെയ്യേണ്ടതെന്നും ഷൈന്‍ പറഞ്ഞു.

Shine Tom Chacko recalls how Mammootty so obidient to Khalid Rahman during the shooting of Unda.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT