വിനായകൻ, ഷൈൻ ടോം ചാക്കോ/ ഫെയ്‌സ്‌ബുക്ക് 
Entertainment

'വിനായകന്റേത് 15 സെക്കന്‍ഡ് വിഡിയോ; കഥകള്‍ മെനഞ്ഞ് ഇവരെല്ലാം എത്രകാലം ചോറുണ്ടു? '

ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച മാധ്യമങ്ങളും കുറ്റക്കാരെന്ന് ഷൈൻ ടോം ചാക്കോ

സമകാലിക മലയാളം ഡെസ്ക്

ടൻ വിനായകൻ സോഷ്യൽമീഡിയയിലൂടെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചെന്ന വിവാദത്തില്‍ പ്രതികരിച്ച് നടൻ ഷൈൻ ടോം ചാക്കോ. ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച കാര്യത്തിൽ വിനായകൻ മാത്രമാണോ കുറ്റക്കാൻ, ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തിന് സമാധാനം കൊടുക്കാതിരുന്ന മാധ്യമങ്ങൾക്ക് കുറ്റമില്ലെന്ന് ഷൈൻ ചോദിച്ചു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിനായകന്റേത് വെറും 15 സെക്കൻഡ് നീളമുള്ള വിഡിയോയാണ്. അദ്ദേഹം മുൻപും പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. എന്നാൽ ഇത്രയും കാലം ഉമ്മൻചാണ്ടിയെ കുറ്റം പറഞ്ഞിരുന്നത് മാധ്യമങ്ങളല്ലെ അവർക്ക് കുറ്റമില്ലെയെന്നും താരം ചോദിച്ചു. 'ജീവിച്ചിരിക്കുമ്പോൾ സ്വസ്ഥത കൊടുക്കാതെ മരിച്ചിട്ട് മാപ്പ് പറഞ്ഞതു കൊണ്ട് അദ്ദേഹത്തിന് എന്താണ് പ്രയോജനം? അത്രയും കാലം അയാളുടെ കുടുംബം, ബന്ധുക്കൾ, അയാളുടെ പാർട്ടി, ചുറ്റുമുള്ളവർ എല്ലാവരും അനുഭവിച്ചില്ലേ?'- ഷൈൻ പറഞ്ഞു.

'ഉമ്മൻ ചാണ്ടിയുടെ സിഡി തപ്പി പോയത് മാധ്യമങ്ങളല്ലേ? പുള്ളിയെ ചേർത്തു കഥകൾ മെനഞ്ഞിട്ടും സിഡി തപ്പിപ്പോയിട്ടും ഇവരൊക്കെ എത്ര കാലം ചോറുണ്ടു. എന്നിട്ട് പുള്ളി മരിച്ചപ്പോൾ കണ്ണീരൊഴുക്കിയത് വച്ചും ചോറുണ്ടു, 15 സെക്കൻഡ് വിഡിയോ ചെയ്ത ഈ വ്യക്തിയെയും വച്ച് ചോറുണ്ടു. ഇതെല്ലാം കഴിഞ്ഞിട്ട് മാപ്പ് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ? ബഹുമാനപ്പെട്ട വ്യക്തിയെപ്പറ്റി എന്തൊക്കെ പറഞ്ഞുണ്ടാക്കി. ഈ വ്യക്തി പറഞ്ഞത് (വിനായകൻ) ശരിയാണെന്നല്ല ഞാൻ പറഞ്ഞത്. ബഹുമാനപ്പെട്ട മന്ത്രിയെപ്പറ്റി എന്തൊക്കെ പറഞ്ഞു. എല്ലാം ചെയ്തു കഴിഞ്ഞിട്ട് അയാളോട് സോറി എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഇത് കണ്ടിട്ടല്ലേ എല്ലാവരും പഠിക്കുന്നത്.

ഈ വ്യക്തിക്കു പേരക്കുട്ടികളില്ലേ? അവരുടെ മുന്നിലൊക്കെ അപമാനിക്കപ്പെട്ടില്ലേ? എന്നിട്ട് കുറ്റം മുഴുവൻ ഈ 15 സെക്കൻഡ് മാത്രം വരുന്ന വിഡിയോ ചെയ്ത ആൾക്കാണ്. ഒരാൾ ജീവിച്ചിരിക്കുമ്പോഴാണ് സ്വൈര്യം കൊടുക്കേണ്ടത്, അത് ആ വ്യക്തിക്ക് കൊടുത്തിട്ടില്ല. ആരോപണങ്ങളിൽ നിന്നും ആരോപണങ്ങളിലേക്ക് പോകുന്നു. എന്നിട്ടും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചില്ല? വിനായകൻ ചെയ്തത് ശരിയാണെന്ന് ഞാൻ പറഞ്ഞില്ല. അത് ചർച്ച ചെയ്യുന്നതിന് മുൻപ് മറ്റുള്ളവർ ഉമ്മൻ ചാണ്ടിയോട് ചെയ്തത് എന്താണെന്ന് ചർച്ച ചെയ്യുക.'- ഷൈൻ ടോം ചാക്കോ പറഞ്ഞു.

ഷൈൻ ടോം ചാക്കോയുടെ പ്രതികരണം വൈറലായതിന് പിന്നാലെ ഇതിനെതിരെയും വിമർശനം ഉയർന്നു. എന്നാൽ വിഷയത്തിൽ വിനായകനെ പിന്തുണച്ചിട്ടില്ലെന്നും മുന്നിൽ കണ്ട കാര്യം വിശദീകരിക്കുക മാത്രമാണ് ചെയ്‌തതെന്നും പിന്നീടോ താരം വിശദീകരിച്ച് രം​ഗത്തെത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

'അച്ഛനെ കണ്ട ഓര്‍മയില്ല, ഇനി കാണാനും താല്‍പര്യമില്ല'; ആ പേര് പോലും ഉപയോഗിക്കാനിഷ്ടമില്ലെന്ന് തബു

SCROLL FOR NEXT