Shine Tom Chacko's Sister Pens About Father  ഫെയ്‌സ്ബുക്ക്‌
Entertainment

'എന്നും ഞങ്ങള്‍ക്കായി പോരാടി, ഞങ്ങളുടെ കാവല്‍ മാലാഖ'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

ഡാഡിയെക്കുറിച്ചുള്ള വൈകാരികമായ കുറിപ്പുമായി മകള്‍

സമകാലിക മലയാളം ഡെസ്ക്

ഈയ്യടുത്താണ് നടന്‍ ഷൈന്‍ ടോം ചാക്കോയുടെ (Shine Tom Chacko) പിതാവ് പിസി ചാക്കോ മരിക്കുന്നത്. വാഹനാപകടത്തെ തുടര്‍ന്നായിരുന്നു മരണം. ഇന്ന് പിസി ചാക്കോയുടെ ജന്മദിനമാണ്. ഇപ്പോഴിതാ ഡാഡിയെക്കുറിച്ചുള്ള വൈകാരികമായ കുറിപ്പുമായി മകള്‍ റിയ മേരി ചാക്കോ. സഹോദരിയുടെ കുറിപ്പ് ഷൈന്‍ ടോം ചാക്കോയും പങ്കുവച്ചിട്ടുണ്ട്.

എന്നും തങ്ങളെ ഓര്‍ത്ത് അഭിമാനിച്ചിരുന്ന, തങ്ങളെ നയിച്ചിരുന്ന, കുടുംബത്തിനായി പൊരുതിയിരുന്ന പിതാവാണ് പി സി ചാക്കോ എന്നാണ് റിയ കുറിപ്പില്‍ പറയുന്നത്. വൈകാരികമായ കുറിപ്പില്‍ കമന്റുമായി സിനിമാ ലോകത്തു നിന്നും നിരവധി പേരും എത്തിയിട്ടുണ്ട്.

റിയയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം

നിങ്ങള്‍ എപ്പോഴും ഉച്ചത്തില്‍ സംസാരിച്ചു. എപ്പോഴും ഊര്‍ജ്ജസ്വലനായിരുന്നു. എപ്പോഴും സന്തോഷിച്ചവനായിരുന്നു. എല്ലാത്തിനും ആദ്യം ഓടിയെത്തി. ഞങ്ങള്‍ ഒരിക്കലും നിങ്ങളെ ഭയന്നിരുന്നില്ല. ഞങ്ങളുടെ സങ്കടങ്ങള്‍ നിങ്ങളുമായി പങ്കിട്ടു. നിങ്ങളോട് വഴക്കിട്ടു. നിങ്ങളോട് കരുതലുണ്ടായിരുന്നു. ഞങ്ങള്‍ നിങ്ങളെ സ്‌നേഹിച്ചിരുന്നു. നിങ്ങള്‍ എന്നും നിങ്ങളായി തന്നെയിരുന്നു.

നിങ്ങള്‍ പരിപൂര്‍ണ്ണനായിരുന്നില്ല. നിങ്ങള്‍ക്കും കുറവുകളുണ്ടായിരുന്നു. തെറ്റുകള്‍ പറ്റിയിട്ടുണ്ട്. പക്ഷെ എല്ലായിപ്പോഴും ഏറ്റവും മികച്ച പിതാവാകാന്‍ നിങ്ങള്‍ ശ്രമിച്ചു. എല്ലായിപ്പോഴും നിങ്ങളുടെ ഏറ്റവും മികച്ച പതിപ്പാകാന്‍ ശ്രമിച്ചു. തന്റെ കുടുംബത്തെ സംരക്ഷിക്കാന്‍ ഒരു പിതാവിന് എത്രത്തോളം പൊരുതാനാകുമെന്ന് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിങ്ങള്‍ ഞങ്ങള്‍ക്ക് കാണിച്ചു തന്നു. നിങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടി, നമ്മളുടെ കുടുംബത്തിന് പൊരാടി. ഞങ്ങളെയെല്ലാം നയിച്ചു. ഞങ്ങളെ നയിച്ചിരുന്ന വെളിച്ചമായിരുന്നു നിങ്ങള്‍.

നിങ്ങളൊരിക്കലും ഞങ്ങളെ കൈ വിട്ടില്ല. എന്നും ഞങ്ങളെ ഓര്‍ത്ത് അഭിമാനിച്ചു. ഞങ്ങള്‍ ജീവിതത്തില്‍ കണ്ടിട്ടുള്ള ഏറ്റവും കരുത്തനായ വ്യക്തിയും പിതാവും നിങ്ങളാണ്. നിങ്ങളാണ് ഞങ്ങളുടെ കാവല്‍ മാലാഖ, എന്നും അതങ്ങനെ തന്നെയായിരിക്കും. നിങ്ങളുടെ പിറന്നാള്‍ ദിവസം പോസ്റ്റ് ചെയ്യാന്‍ വേണ്ടി ആരോ എടുത്ത് തന്നെ ഫോട്ടോ ആണിത്. ആരാണെന്ന് ഞാന്‍ ഓര്‍ക്കുന്നില്ല. പക്ഷെ ഞാനിത് നിങ്ങളുടെ ജന്മദിനത്തിന് പോസ്റ്റ് ചെയ്യുകയാണ്. ഏറ്റവും സന്തോഷം നിറഞ്ഞ ജന്മദിനം ഡാഡി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT