Shine Tom Chacko ഫെയ്‌സ്ബുക്ക്‌
Entertainment

'ആരെങ്കിലും ഞങ്ങളെ സഹായിക്കണേ ! റോഡില്‍ നിന്ന് ഞാന്‍ കരഞ്ഞു; ഡാഡി എവിടെ എന്ന് മമ്മി ഇടയ്ക്ക് ചോദിക്കും'; വിങ്ങി ഷൈന്‍ ടോം ചാക്കോ

അതിന് ശേഷം ഡാഡി ഞങ്ങളാരുമായി കമ്യൂണിക്കേറ്റ് ചെയ്തിട്ടില്ല

സമകാലിക മലയാളം ഡെസ്ക്

പിതാവിന്റെ മരണത്തിലേക്ക് നയിച്ച വാഹനാപകടത്തെക്കുറിച്ച് ഷൈന്‍ ടോം ചാക്കോ. അപകടമരണം എന്നത് അതുവരെ തനിക്ക് വാര്‍ത്ത മാത്രമായിരുന്നുവെന്നാണ് ഷൈന്‍ പറയുന്നത്. മമ്മി ഇപ്പോഴും ഡാഡി എവിടെ എന്ന് ചോദിക്കാറുണ്ടെന്നും ഷൈന്‍ ടോം ചാക്കോ പറയുന്നു. ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷൈന്‍ മനസ് തുറന്നത്.

'വിത്‌ഡ്രോവല്‍ സിന്‍ഡ്രത്തിന്റെ ഭാഗമായിട്ടാണോന്ന് അറിയില്ല. എനിക്ക് ഇടയ്ക്ക് ഇടയ്ക്ക് ബിസ്‌കറ്റ് കഴിക്കുന്ന ശീലമുണ്ട്. നേരത്തെ സിഗരറ്റ് വലിക്കുകയായിരുന്നു. അതിന് പകരമായി തുടങ്ങിയ ശീലമാണ്. ഞാന്‍ ബാക്കിലെ സീറ്റിലാണ് കിടന്നിരുന്നത്. ഇടയ്ക്ക് എഴുന്നേറ്റ് ബിസ്‌ക്കറ്റ് ചോദിക്കും. രണ്ട് മൂന്ന് തവണ ഡാഡി എനിക്ക് ബിസ്‌ക്കറ്റ് തന്നു. പിന്നെ ഞാന്‍ കണ്ണുതുറക്കുമ്പോള്‍ കാണുന്നത് വണ്ടി ഇടിച്ചു കിടക്കുന്നതാണ്. അതിന് ശേഷം ഡാഡി ഞങ്ങളാരുമായി കമ്യൂണിക്കേറ്റ് ചെയ്തിട്ടില്ല'' ഷൈന്‍ പറയുന്നു.

''എന്തിനാണ് നമ്മള്‍ ഈ റോഡില്‍ കിടക്കുന്നത്? എങ്ങോട്ടാണ് നമ്മള്‍ പോകുന്നത്? എന്നെല്ലാം മമ്മി ചോദിക്കുന്നുണ്ട്. അതുവരെ എനിക്ക് വാഹനാപകടം എന്നാല്‍ കാഴ്ചയായിരുന്നു. ആളുകളുടെ അച്ഛന്‍ മരിക്കുക, അമ്മ മരിക്കുക എന്നത് വാര്‍ത്ത മാത്രമായിരുന്നു. ടിവിയില്‍ കാണുന്ന ന്യൂസ് ആയിരുന്നു എനിക്ക്. പക്ഷെ അതിലൂടെ കടന്നു പോകുമ്പോള്‍, ഞാന്‍ റോഡില്‍ നിന്ന് കരഞ്ഞുപോയി. ആരെങ്കിലും രക്ഷിക്കണേ, ആരെങ്കിലും ഞങ്ങളെ ആശപുത്രിയില്‍ എത്തിക്കണേ എന്ന്'' ഷൈന്‍ ടോം ചാക്കോ പറയുന്നു.

റിഹാബിലെ മരുന്ന് കഴിക്കുന്നതിനാല്‍ ഞാന്‍ നേരത്തെ ഉറങ്ങും. എന്നെ ഉറക്കാന്‍ ഡാഡി വണ്ടി വേറെ ആളെക്കൊണ്ടാണ് ഓടിപ്പിക്കുക. എനിക്ക് വണ്ടി തരില്ല. ജോക്കുട്ടന് ഒരു പോറല്‍ പോലും സംഭവിച്ചിരുന്നില്ല. ഇവനെന്താണ് ഒന്നും പറ്റാത്തത്, ഇനി നടന്നു പോകുമ്പോള്‍ കുഴഞ്ഞ് വീഴുമോ എന്നൊക്കെ ഞാന്‍ ചിന്തിച്ചു. കാരണം വണ്ടി അങ്ങനെ തകര്‍ന്നു പോയിരുന്നു. ഡാഡിയും വിളിച്ചിട്ട് പ്രതികരിക്കുന്നില്ല. അവനും പാച്ചുവും കൂടെ ഞങ്ങളെ വാരിക്കെട്ടി ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നും ഷൈന്‍ പറയുന്നു.

അപകടമുണ്ടായ അന്ന് മുതല്‍ ഡാഡി എവിടെ? ഡാഡി എവിടെ? എന്ന് മമ്മി ചോദിച്ചിരുന്നുവെന്നാണ് ഷൈന്‍ പറയുന്നത്. തൊട്ടടുത്ത സീറ്റില്‍ ഇരുന്ന് യാത്ര ചെയ്തിരുന്നതല്ലേ ഡാഡി. നമ്മുടെ കൂടെ തന്നെയുണ്ട് എങ്ങോട്ടും പോയിട്ടില്ല എന്ന് ഞാന്‍ പറയും. എനിക്ക് അങ്ങനെയേ പറയാന്‍ പറ്റുള്ളൂ. എന്നിട്ട് ഞാന്‍ കരയും. അപ്പോള്‍ കരുതും അമ്മയ്ക്ക് മനസിലാകുമെന്ന്. കുറച്ച് കഴിഞ്ഞ് മമ്മി വീണ്ടും ചോദിക്കും ഡാഡി എവിടെ എന്ന്. സ്ട്രക്ചറില്‍ കിടക്കുന്ന അവസ്ഥ ആയിരുന്നതിനാല്‍ ഡാഡിയെ അവസാനമായി നേരാംവണ്ണം കാണാന്‍ മമ്മിയ്ക്ക് പറ്റിയിരുന്നില്ലെന്നും ഷെെന്‍ പറയുന്നു.

Shine Tom Chacko talks about the accident that took his father's life.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT