ജയിലർ 2 ഫെയ്സ്ബുക്ക്
Entertainment

ജയിലർ 2വിൽ ശിവരാജ് കുമാർ ഉണ്ടാകില്ല; പകരമെത്തുക തെലുങ്ക് സൂപ്പർ സ്റ്റാർ?, നിരാശയിൽ ആരാധകർ

രണ്ടാം ഭാഗത്തില്‍ ഇവര്‍ ഉണ്ടാകുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്ന പ്രഖ്യാപനങ്ങളില്‍ ഒന്ന്.

Author : സമകാലിക മലയാളം ഡെസ്ക്

ജയിലര്‍ 2വിന്റെ ഔദ്യോ​ഗിക പ്രഖ്യാപനം തമിഴ് സിനിമാ പ്രേക്ഷകരെ ഏറെ ആവേശത്തിലാഴ്ത്തിയിരുന്നു. ജയിലർ ആദ്യ ഭാ​ഗം പുറത്തിറങ്ങി രണ്ട് വര്‍ഷത്തിനിപ്പുറമാണ് നെല്‍സണ്‍ ദിലീപ്കുമാര്‍ രണ്ടാം ഭാ​ഗം ചെയ്യാനൊരുങ്ങുന്നത്. ഈ മാസം 14 നാണ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ജയിലറിനേക്കാള്‍ വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമെന്ന് കരുതപ്പെടുന്ന ചിത്രത്തിലെ കാസ്റ്റിങ് സംബന്ധിച്ച ചില റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്.

ജയിലറിന്‍റെ വിജയത്തില്‍ രജനികാന്തിന്റെ സാന്നിധ്യം പോലെ തന്നെ ചിത്രത്തിന്‍റെ മറ്റ് കാസ്റ്റിങ്ങുകളും കാരണമായിരുന്നു. വിനായകന്‍റെ അതിഗംഭീര പ്രതിനായക വേഷത്തിനൊപ്പം ചിത്രത്തിലെ അതിഥിവേഷങ്ങളും വിജയത്തില്‍ പങ്ക് വഹിച്ചിരുന്നു. മോഹന്‍ലാലും ശിവ രാജ്കുമാറും ജാക്കി ഷ്റോഫുമായിരുന്നു ചിത്രത്തിലെ പ്രധാന അതിഥി താരങ്ങള്‍. രണ്ടാം ഭാഗത്തില്‍ ഇവര്‍ ഉണ്ടാകുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്ന പ്രഖ്യാപനങ്ങളില്‍ ഒന്ന്.

ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും എത്തിയിട്ടില്ലെങ്കിലും ഒരാള്‍ ഉണ്ടാവില്ല എന്ന റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ എത്തുകയാണ്. ആരോഗ്യപരമായ കാരണങ്ങളാല്‍ ശിവ രാജ്കുമാര്‍ ജയിലര്‍ 2 ല്‍ ഉണ്ടാവില്ലെന്നും പകരം തെലുങ്ക് താരം നന്ദമൂരി ബാലകൃഷ്ണയാകും എത്തുകയെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ജയിലര്‍ ആദ്യ ഭാഗത്തില്‍ ബാലയ്യയെ അഭിനയിപ്പിക്കണമെന്ന് നെല്‍സണ്‍ ദിലീപ്കുമാറിന് താല്പര്യമുണ്ടായിരുന്നു.

എന്നാല്‍ കൃത്യ സമയത്ത് ബാലയ്യയെ സമീപിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. തമിഴ്നാട്ടില്‍ വലിയ ആരാധകനിരയുള്ള നടൻ കൂടിയാണ് നന്ദമൂരി ബാലകൃഷ്ണ. എന്നിരുന്നാലും ശിവരാജ് കുമാർ ചിത്രത്തിൽ ഇല്ലെന്ന വാർത്ത കന്നഡ സിനിമാ ആരാധകരെ നിരാശയിലാക്കിയിരിക്കുകയാണിപ്പോൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പൊലീസ് ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ചു നിർദേശം നൽകി, അറിഞ്ഞിട്ടില്ലെങ്കിൽ കഴിവു കെട്ടവൻ'; അമിത് ഷായെ പുറത്താക്കണമെന്ന് രാഹുല്‍ ഗാന്ധി

പരീക്ഷാ നിയമഭേദഗതി ബില്‍ ലോക്‌സഭ പാസ്സാക്കി, അമിത് ഷായെ പുറത്താക്കണമെന്ന് രാഹുല്‍, ഗില്‍ ഒന്നാമത്; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

അതിരപ്പിള്ളിയിൽ‌ കുടുങ്ങിയ പുലിയെ തുറന്നു വിട്ടു (വീഡിയോ)

ഇ20 പെട്രോളിന് ക്ലീൻ ചിറ്റ് നൽകി കേന്ദ്രസർക്കാർ; 'മൈലേജ് കുറയില്ല, ആശങ്ക വേണ്ട'

അമ്മയെ റെയിൽവെ സ്‌റ്റേഷനിൽ യാത്രയാക്കി മടങ്ങും വഴി മരണം; സായന്ത് രാജിൻ്റെ വിയോഗത്തിൽ നടുങ്ങി മാങ്ങാട്ടിടം ഗ്രാമം