Shivakamy Shyamaprasad ഫെയ്സ്ബുക്ക്
Entertainment

ലോകയിലെ 'രൂപ' പ്രശസ്ത സംവിധായകന്റെ മകൾ; നന്ദി പറഞ്ഞ് ശിവകാമി

ചിത്രത്തിലെ ചെറിയ കഥാപാത്രം പോലും പ്രേക്ഷക മനം കവർന്നു എന്നതാണ് ഏറ്റവും വലിയ ഹൈലൈറ്റ്.

സമകാലിക മലയാളം ഡെസ്ക്

മേക്കിങ്ങിലും പെർഫോമൻസിലും പ്രൊഡക്ഷൻ ക്വാളിറ്റിയിലും മാത്രമല്ല കാമിയോ റോൾസിലും അത്ഭുതപ്പെടുത്തിയ സിനിമയാണ് ലോക ചാപ്റ്റർ 1: ചന്ദ്ര. കല്യാണി പ്രിയദർശൻ, നസ്‌ലിൻ, ചന്തു സലിംകുമാർ, അരുൺ കുര്യൻ, വിജയ രാഘവൻ, നിഷാന്ത് സാ​ഗർ എന്നിവർക്ക് പുറമേ നിരവധി താരങ്ങളാണ് ലോകയിൽ അണിനിരന്നത്.

ചിത്രത്തിലെ ചെറിയ കഥാപാത്രം പോലും പ്രേക്ഷക മനം കവർന്നു എന്നതാണ് ഏറ്റവും വലിയ ഹൈലൈറ്റ്. ലോകയിൽ വന്നു പോയ എല്ലാ കഥാപാത്രങ്ങൾക്കും സംവിധായകൻ ഡൊമിനിക് അരുൺ കൃത്യമായ സ്പെയ്സും നൽകിയിരുന്നു. ചിത്രം റിലീസ് ആയതിന് പിന്നാലെ സിനിമാ പ്രേക്ഷകർക്കിടയിൽ ചർച്ചയായ കഥാപാത്രമാണ് നസ്‌ലിന്റെ സുഹൃത്തായെത്തിയ രൂപ.

സംവിധായകൻ ശ്യാമപ്രസാദിന്റെ മകൾ ശിവകാമിയാണ് രൂപയെന്ന കഥാപാത്രത്തിന് ജീവൻ നൽകിയത്. ലോകയുടെ ഭാഗമായതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ശിവകാമിയിപ്പോൾ.

"കഴിഞ്ഞ വര്‍ഷം ഈ സമയത്താണ് ഒരു സ്വപ്‌നത്തിന്റെ ഭാഗമാകാന്‍ എന്നെ വിളിച്ചത്. ഇപ്പോള്‍ ഞാന്‍ ആ സ്വപ്‌നത്തില്‍ ജീവിക്കുന്നു. ആരെങ്കിലും എന്നെയൊന്ന് നുള്ളാമോ? ഈ മാന്ത്രിക ലോകത്തിന്റെ ഭാഗമാക്കിയതിന് ഡൊമനിക് അരുണിനോടും നിമിഷ് രവിയോടും ശാന്തി ബാലചന്ദ്രനോടും എന്നും കടപ്പെട്ടിരിക്കും.

എന്നെ രൂപയാകാന്‍ വിളിച്ച ദീപക്കിനും വിവേക് അനിരുദ്ധിനും സ്‌നേഹാലിംഗനങ്ങള്‍. ചെറുതും വലുതുമായ എല്ലാ വിജയങ്ങളിലും എന്നെ പ്രോത്സാഹിപ്പിച്ച പ്രിയപ്പെട്ട കൂട്ടുകാര്‍ക്ക് നന്ദി. നിങ്ങളുടെയെല്ലാം നല്ല വാക്കുകള്‍ക്കും പിന്തുണയ്ക്കും ഒരുപാട് നന്ദി. അതെനിക്ക് എത്രമാത്രം വലുതാണെന്നോ".– ശിവകാമി കുറിച്ചു. ലോക ലൊക്കേഷനിൽ നിന്നുള്ള വിഡിയോകളും ചിത്രങ്ങളും ശിവകാമി കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

Cinema News: Shivakamy Shyamaprasad in Lokah movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT