Kattalan ഫയല്‍
Entertainment

'ഓങ് ബാക്ക്' ടീമിനൊപ്പം 'കാട്ടാളന്‍'; ബജറ്റ് 50 കോടി; ആന്റണി വര്‍ഗീസ് പെപ്പെ ചിത്രത്തിന് തായ്ലാന്‍ഡില്‍ തുടക്കം

50 കോടി മുതല്‍ മുടക്കിലാണ് ചിത്രമെത്തുന്നത്

സമകാലിക മലയാളം ഡെസ്ക്

ക്യൂബ്‌സ്എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ 'മാര്‍ക്കോ' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ആന്റണി വര്‍ഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന, നവാഗതനായ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'കാട്ടാളന്‍' സിനിമയ്ക്ക് തായ്ലന്‍ഡില്‍ തുടക്കം കുറിച്ചു.

ലോക പ്രശസ്ത തായ്ലന്‍ഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ചിത്രമായ 'ഓങ്-ബാക്കി'ന്റെ സ്റ്റണ്ട് കോറിയോഗ്രഫര്‍ കെച്ച കെംബഡികെയുടെ നേതൃത്വത്തിലുള്ള ടീമിനോടൊപ്പമാണ് 'കാട്ടാളന്‍' ഷൂട്ട് ആരംഭിച്ചിരിക്കുന്നത്. തായ്ലന്‍ഡില്‍ നിന്നുള്ള ദൃശ്യങ്ങളുമായി എത്തിയിരിക്കുന്ന പോസ്റ്റര്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഓങ്-ബാക്കിലൂടെ ശ്രദ്ധ നേടിയ പോങ് എന്ന ആനയുടെ രംഗങ്ങളുടെ ചിത്രീകരണവും തായ്ലന്‍ഡില്‍ നടക്കും.

ആന്റണി വര്‍ഗ്ഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്നുള്ളവരും പാന്‍ ഇന്ത്യന്‍ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തില്‍ ഒരുമിക്കുന്നത്. പാന്‍ ഇന്ത്യന്‍ താരങ്ങളായ സുനില്‍, കബീര്‍ ദുഹാന്‍ സിങ് എന്നിവരേയും ജഗദീഷ്, സിദ്ധിഖ്, ആന്‍സണ്‍ പോള്‍, രാജ് തിരണ്‍ദാസു, ഷോണ്‍ ജോയ് തുടങ്ങിയ ശ്രദ്ധേയ താരങ്ങളേയും റാപ്പര്‍ ബേബി ജീനിനേയും ഹനാന്‍ ഷായേയും കില്‍ താരം പാര്‍ത്ഥ് തീവാരിയേയും, 'ലോക' ഫെയിം ഷിബിന്‍ എസ്. രാഘവിനേയും ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അടുത്തിടെ പോസ്റ്ററുകള്‍ എത്തിയിരുന്നത് വലിയ ശ്രദ്ധ നേടിയിരുന്നു. മലയാളം ഇന്നേവരെ കാണാത്ത ബ്രഹ്മാണ്ഡ പൂജ ചടങ്ങോടെയാണ് 'കാട്ടാളന്‍' സിനിമയുടെ പൂജ കൊച്ചിയില്‍ നടന്നിരുന്നത്. 50 കോടി മുതല്‍ മുടക്കിലാണ് ചിത്രമെത്തുന്നത്.

ചിത്രത്തില്‍ പെപ്പെ തന്റെ യഥാര്‍ത്ഥ പേരായ 'ആന്റണി വര്‍ഗ്ഗീസ്' എന്ന പേരില്‍ തന്നെയാണ് എത്തുന്നത്. ഓങ്-ബാക്ക് 2, ബാഹുബലി-2: കണ്‍ക്ലൂഷന്‍, ജവാന്‍, ബാഗി 2, പൊന്നിയന്‍ സെല്‍വന്‍ പാര്‍ട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകള്‍ക്ക് ആക്ഷന്‍ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫര്‍ കെച്ച കെംബഡികെ ആണ് ചിത്രത്തില്‍ ആക്ഷനൊരുക്കാനായി എത്തുന്നത്.

പാന്‍ ഇന്ത്യന്‍ ലെവല്‍ ആക്ഷന്‍ ത്രില്ലര്‍ മാസ്സ് ചിത്രത്തില്‍ കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകന്‍ അജനീഷ് ലോക്‌നാഥാണ് സംഗീതമൊരുക്കുന്നത്. 'കാന്താര ചാപ്റ്റര്‍ 2'വിന് ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാട്ടാളനുണ്ട്. സിനിമയിലെ സംഭാഷണം ഒരുക്കുന്നത് ഉണ്ണി ആറാണ്. എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത് മലയാളത്തിലെ ശ്രദ്ധേയനായ എഡിറ്റര്‍ ഷമീര്‍ മുഹമ്മദ് ആണ്.

ഐഡന്റ് ലാബ്‌സ് ആണ് ടൈറ്റില്‍ ഗ്രാഫിക്‌സ്. ശ്രദ്ധേയ ഛായാഗ്രാഹകന്‍ രെണദേവാണ് ഡിഒപി. എം.ആര്‍ രാജാകൃഷ്ണനാണ് ഓഡിയോഗ്രഫി, പ്രൊഡക്ഷന്‍ ഡിസൈനര്‍: സുനില്‍ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: ഡിപില്‍ ദേവ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍: ജുമാന ഷെരീഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, സൗണ്ട് ഡിസൈനര്‍: കിഷാന്‍, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, സ്റ്റില്‍സ്: അമല്‍ സി സദര്‍, കോറിയോഗ്രാഫര്‍: ഷെരീഫ്, വിഎഫ്എക്‌സ്: ത്രീഡിഎസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്‌സിക്യൂറ എന്റര്‍ടെയ്ന്‍മെന്റ്‌സ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Shooting of Antoney Varghese starrer Kattalan starts in Thailand.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ടു ടയറുകള്‍ പൊട്ടി; ജിദ്ദ- കരിപ്പൂര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസിന് നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ്, വന്‍അപകടം ഒഴിവായി

കൗമാരത്തിലെ നര പ്രശ്നമാണ്, അറിയാം കാരണങ്ങൾ

'വേറൊരു താരവും ആ വേഷം ചെയ്യാന്‍ തയ്യാറാകില്ല, കളങ്കാവല്‍ കണ്ട് ഞെട്ടി'; റൗണ്ട് ടേബിളില്‍ വീണ്ടും ചര്‍ച്ചയായി മമ്മൂട്ടി

പെണ്ണുടലിലാടുന്ന ദേവക്കൂത്ത്, തെയ്യക്കോലത്തില്‍ ഒരു പതിറ്റാണ്ട് പിന്നിട്ട് അംബുജാക്ഷി

പുക സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്ധനം ലഭിക്കില്ല; പഴയ കാറുകള്‍ക്കും ഡല്‍ഹിയില്‍ പ്രവേശന വിലക്ക്

SCROLL FOR NEXT