മിന്നല്‍ മുരളി പോസ്റ്റര്‍ 
Entertainment

ടൊവിനോയുടെ മിന്നൽ മുരളിയുടെ ഷൂട്ടിങ് നാട്ടുകാർ തടഞ്ഞു, പൊലീസ് എത്തി നിർത്തിവയ്പ്പിച്ചു

തൊടുപുഴ കുമാരമംഗലം പഞ്ചായത്തിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്

സമകാലിക മലയാളം ഡെസ്ക്

ടൊവിനോ നായകനായി എത്തുന്ന സൂപ്പർഹീറോ ചിത്രം മിന്നൽ മുരളിയുടെ ഷൂട്ടിങ് നാട്ടുകാർ ഇടപെട്ട് നിർത്തിവയ്പ്പിച്ചു. തൊടുപുഴ കുമാരമംഗലം പഞ്ചായത്തിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ഡി കാറ്റഗറിയിൽ ഉള്ള പഞ്ചായത്തിൽ ഷൂട്ടിങ് അനുവദിക്കില്ലെന്നു പറഞ്ഞായിരുന്നു  നാട്ടുകാർ പ്രതിഷേധവുമായി എത്തിയത്. 

എന്നാൽ ഷൂട്ടിങ്ങിന് കലക്ടറുടെ അനുമതി ഉണ്ടെന്ന് സിനിമക്കാർ പറയുന്നു. പ്രദേശത്ത് സംഘർഷത്തെ തുടർന്ന് തൊടുപുഴ പൊലീസ് സ്ഥലത്തെത്തി ഷൂട്ടിങ് നിർത്തിവയ്പ്പിച്ചു. സിനിമ ചിത്രീകരണത്തിന് കഴിഞ്ഞ ദിവസമാണ് സർക്കാർ അനുമതി നൽകിയത്. തുടർന്നാണ് മിന്നൽ മുരളിയുടെ ചിത്രീകരണം പുനരാരംഭിച്ചത്. 

ഗോദയ്ക്ക് ശേഷം ബേസിലും ടൊവിനോയും ഒന്നിക്കുന്ന ചിത്രമാണ് മിന്നൽ മുരളി. ചിത്രത്തിൽ അമാനുഷിക കഥാപാത്രമായ മിന്നൽ മുരളിയായാണ് ടൊവിനോ വോഷമിടുന്നത്. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രം ബി​ഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. സ്നേഹ ബാബു, അജു വർഗീസ്, ഹരിശ്രീ അശോകൻ, ബൈജു സന്തോഷ് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. സോഫിയ പോൾ ആണ് ചിത്രം നിർമിക്കുന്നത്. ജസ്റ്റിൻ മാത്യു, അരുൺ എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാ​ഗ്രഹണം സമീർ താഹിറാണ്. ഷാൻ റഹ്മാനാണ് സം​ഗീതം. മലയാളം, ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം പുറത്തിറങ്ങും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

ഭിന്നശേഷി കുട്ടികൾക്ക് ഇനി ഗെയിം കളിച്ചു പഠിക്കാം; അണിയറയിൽ പുതിയ സോഫ്റ്റ്‌വെയർ ഒരുങ്ങുന്നു

ഉറക്കം നാല് മണിക്കൂർ മാത്രം, ശരീരത്തിൽ എന്തൊക്കെ മാറ്റങ്ങൾ സംഭവിക്കും?

'പുരുഷ ടീം ഇന്നുവരെ ചെയ്യാത്ത കാര്യം... ആ ഇതിഹാസങ്ങളാണ് വിത്തെറിഞ്ഞത്'

സീരിയല്‍ നടിക്ക് സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങള്‍ അയച്ചു, നിരന്തരം അശ്ലീല സന്ദേശങ്ങള്‍: മലയാളി യുവാവ് ബംഗലൂരുവില്‍ അറസ്റ്റില്‍

SCROLL FOR NEXT