ശ്രേയ ഘോഷാല്‍ കോള്‍ഡ് പ്ലേ പരിപാടിക്കിടെ  
Entertainment

'ഒരു മാന്ത്രിക രാത്രി സമ്മാനിച്ചു, കണ്ണീരടക്കാനാകുന്നില്ല'; കോള്‍ഡ് പ്ലേയുടെ സംഗീത നിശയില്‍ പങ്കെടുത്ത് ശ്രേയ ഘോഷാല്‍

കോള്‍ഡ്‌പ്ലേയോട് അതിരില്ലാത്ത സ്‌നേഹം അറിയിക്കുകയാണെന്നും ക്രിസ് മാര്‍ട്ടിനും മറ്റ് ബാന്‍ഡ് അംഗങ്ങളും ചേര്‍ന്ന് മുംബൈയ്ക്ക് ഒരു മാന്ത്രിക രാത്രി സമ്മാനിച്ചുവെന്നും ശ്രേയ ഘോഷാല്‍ പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ലോകപ്രശസ്ത റോക്ക് ബാന്‍ഡ് കോള്‍ഡ് പ്ലേയുടെ സംഗീതപരിപാടിയില്‍ പങ്കെടുത്ത് ഗായിക ശ്രേയ ഘോഷാല്‍. പിതാവ് ബിശ്വജിത് ഘോഷാലിനും പങ്കാളി ശൈലാദിത്യയ്ക്കുമൊപ്പമാണ് ശ്രേയ പരിപാടി കാണാനെത്തിയത്. കോള്‍ഡ് പ്ലേ മുംബൈയില്‍ ഒരുക്കിയ സംഗീത വിരുന്നിന്റെ രണ്ടാം ദിനമായ ഞായറാഴ്ചയായിരുന്നു ശ്രേയ ഘോഷാലും കുടുംബാംഗങ്ങളും ആസ്വാദകരായി എത്തിയത്.

കോള്‍ഡ്‌പ്ലേയോട് അതിരില്ലാത്ത സ്‌നേഹം അറിയിക്കുകയാണെന്നും ക്രിസ് മാര്‍ട്ടിനും മറ്റ് ബാന്‍ഡ് അംഗങ്ങളും ചേര്‍ന്ന് മുംബൈയ്ക്ക് ഒരു മാന്ത്രിക രാത്രി സമ്മാനിച്ചുവെന്നും ശ്രേയ ഘോഷാല്‍ പറയുന്നു. 70 കഴിഞ്ഞ തന്റെ പിതാവ് സംഗീത പരിപാടി ഏറെ ആസ്വദിച്ചെന്നും തനിക്ക് കണ്ണീരടക്കാനാകുന്നില്ലെന്നും ശ്രേയ പ്രതികരിച്ചു.

ശനിയാഴ്ചയാണ് കോള്‍ഡ് പ്ലേയുടെ സംഗീത നിശയ്ക്ക് മുംബൈയില്‍ തുടക്കമായത്. നവി മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തിലായിരുന്നു പരിപാടി. ആഘോഷ രാവിലേയ്ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അരലക്ഷത്തോളം സംഗീത പ്രേമികള്‍ ഒഴുകിയെത്തി. ഇനി ചൊവ്വാഴ്ചയാണ് പാട്ടുമായി കോള്‍ഡ് പ്ലേ വേദിയിലെത്തുക.

2016 മുംബൈയില്‍ നടന്ന ഗ്ലോബല്‍ സിറ്റിസണ്‍ ഫെസ്റ്റിവലില്‍ അവരുടെ ആദ്യ പ്രകടനത്തിന് ശേഷം കോള്‍ഡ് പ്ലേ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത് ഇത് രണ്ടാം തവണയാണ്. ക്രിസ് മാര്‍ട്ടിന്‍, ജോണി ബക്ക്‌ലാന്‍ഡ്, ഗൈ ബെറിമാന്‍, വില്‍ ചാംപ്യന്‍ എന്നിവരടങ്ങുന്ന ബ്രിട്ടീഷ് റോക്ക് ബാന്‍ഡാണ് കോള്‍ഡ് പ്ലേ. ജനുവരി 25,26 തീയതികളില്‍ അഹമ്മദാബാദിലാണ് കോള്‍ഡ്‌പ്ലേയുടെ അടുത്ത പരിപാടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍