ശ്രുതി ഹാസനും ശാന്തനുവും ഫെയ്സ്ബുക്ക്
Entertainment

നാല് വര്‍ഷത്തെ പ്രണയം; ശ്രുതി ഹാസനും കാമുകനും വേര്‍പിരിഞ്ഞു

ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ താര സുന്ദരി ശ്രുതി ഹാസനും കാമുകന്‍ ശാന്തനു ഹസാരികയും വേര്‍പിരിഞ്ഞു. നാല് വര്‍ഷത്തെ ബന്ധമാണ് അവസാനിക്കുന്നത്. ഇരുവരുടേയും അടുത്ത വൃത്തങ്ങളാണ് ബ്രേക്കപ്പ് വാര്‍ത്ത സ്ഥിരീകരിച്ചത്.

കഴിഞ്ഞ മാസമാണ് ഇരുവരും പിരിഞ്ഞത്. ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതോടെയാണ് വേര്‍പിരിയാന്‍ തീരുമാനിക്കുന്നത്. ഇരുവരും ഒന്നിച്ചാണ് പിരിയാന്‍ തീരുമാനിച്ചത് എന്നാണ് അടുത്തവൃത്തങ്ങള്‍ പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇരുവരും ഒന്നിച്ചുള്ള പോസ്റ്റുകളും ചിത്രങ്ങളുമെല്ലാം നീക്കം ചെയ്തു. ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്യുകയും ചെയ്തു. ദേശിയ മാധ്യമങ്ങളും ഇരുവരേയും ബന്ധപ്പെട്ടെങ്കിലും തങ്ങളുടെ വ്യക്തിപരമായ ജീവിതത്തേക്കുറിച്ച് സംസാരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ഇരുവരും വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒരു മാസത്തോളമായി ഇരുവരും മാറിയാണ് താമസിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെ സോഷ്യല്‍ മീഡിയയില്‍ നിന്ന് ശ്രുതി ഇടവേളയെടുത്തിരുന്നു. ഒരു പോസ്റ്റുമായാണ് താരം തിരിച്ചെത്തിയത്. ഇതൊരു വല്ലാത്ത യാത്രയായിരുന്നു. എന്നെക്കുറിച്ചും മറ്റുള്ളവരേക്കുറിച്ചും ഒരുപാട് പഠിച്ചു. നമ്മള്‍ ആരാണെന്നോ എന്തായിരിക്കണം എന്നതിനോ ഒരിക്കലും ക്ഷമ ചോദിക്കരുത്.- എന്നാണ് ശ്രുതി കുറിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെടുമ്പാശ്ശേരി അപകടം: 10 വര്‍ഷം വരെ തടവ് ലഭിക്കുന്ന വകുപ്പ് ചുമത്തിയെന്ന് മന്ത്രി ചെന്നിത്തല; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

പ്രവാചകനെതിരെ കമന്റ്; ശ്രീലങ്കന്‍ സ്വദേശിയുടെ വധശിക്ഷ റദ്ദാക്കി

കറിവേപ്പില മുതൽ തക്കാളി വരെ; ബാൽക്കണിയിൽ മിനി അടുക്കളത്തോട്ടം ഒരുക്കുമ്പോൾ

Delhi Protest: എസ്എഫ്ഐ -ഡിവൈഎഫ്ഐ പ്രവർത്തകർ കസ്റ്റിഡിയിൽ

വിമാനം റാഞ്ചാൻ ശ്രമമെന്ന അലർട്ട്; ഫ്രാങ്ക്ഫർട്ടിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം ജയ്പൂരിലേക്ക് തിരിച്ചുവിട്ടു