'എന്റെ മക്കള്‍ ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല; അവരെന്നെ വഴക്കു പറയും': ആമിര്‍ ഖാന്‍

'നമ്മുടെ മക്കള്‍ നമ്മെ അനുസരിക്കുമെന്നാണ് കരുതിയിരുന്നത്. പക്ഷേ നമ്മള്‍ മാതാപിതാക്കളായപ്പോഴേക്കും നമ്മുടെ കുട്ടികള്‍ മാറി'
AAMIR KHAN
ആമിര്‍ ഖാന്‍ഇന്‍സ്റ്റഗ്രാം
Updated on
1 min read

ന്റെ മക്കള്‍ താന്‍ പറയുന്നത് അനുസരിക്കാറില്ലെന്ന് ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്‍. സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ അവരുടെ മക്കളെ തന്റെ അടുത്തേക്ക് അയക്കും. പക്ഷേ താന്‍ പറയുന്നത് തന്റെ മക്കള്‍ അനുസരിക്കില്ല എന്നാണ് ആമിര്‍ പറഞ്ഞത്. കപില്‍ ശര്‍മ അവതാരകനായി എത്തുന്ന ദി ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോയിലാണ് തന്റെ മക്കളെക്കുറിച്ച് താരം പരാതി പറഞ്ഞത്.

AAMIR KHAN
'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍

'എന്റെ മക്കള്‍ ഞാന്‍ പറയുന്നത് കേള്‍ക്കാറില്ല. ചിലപ്പോള്‍ എനിക്ക് തോന്നും നമ്മുടെ ജനറേഷന്‍ പാതിയില്‍ കുടുങ്ങിപ്പോയെന്ന്. നമ്മള്‍ നമ്മുടെ മാതാപിതാക്കളെ അനുസരിക്കുമായിരുന്നു. നമ്മുടെ മക്കള്‍ നമ്മെ അനുസരിക്കുമെന്നാണ് കരുതിയിരുന്നത്. പക്ഷേ നമ്മള്‍ മാതാപിതാക്കളായപ്പോഴേക്കും നമ്മുടെ കുട്ടികള്‍ മാറി. അവര്‍ നമ്മളെ അനുസരിക്കില്ല. ആദ്യം നമ്മുടെ മാതാപിതാക്കളെ നമ്മളെ ചീത്ത പറയുമായിരുന്നു. ഇപ്പോള്‍ നമ്മുടെ മക്കളും അതുതന്നെയാണ് ചെയ്യുന്നത്.'

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജാക്കി ഷറോഫ് എന്റെ അടുത്ത സുഹൃത്താണ്. അദ്ദേഹത്തിന്റെ മകന്‍ ടൈഗര്‍ ഷറോഫ് സിനിമയിലേക്ക് അരങ്ങേറാന്‍ ഒരുങ്ങുന്ന സമയത്ത് ജഗ്ഗു എന്നോട് പറഞ്ഞു, അവന്‍ എന്റെ മകനാണ്. നീ അവനെ ഒന്ന് കണ്ട് സംസാരിക്ക്. അവന്‍ എങ്ങനെയുണ്ടെന്ന് നോക്ക് എന്ന്. ഇന്റസ്ട്രിയിലെ നിരവധി പേരാണ് അവരുടെ മക്കളെ കാണണം എന്ന് എന്നോട് ആവശ്യപ്പെടുന്നത്. നിങ്ങള്‍ക്കൊപ്പം സമയം ചെലവഴിച്ചാല്‍ അവര്‍ എന്തെങ്കിലും പഠിക്കും എന്നാണ് അവര്‍ പറയുക. പക്ഷേ എന്റെ കുട്ടികള്‍ എന്നില്‍ ഒരു താല്‍പ്പര്യവുമില്ല. ഇവര്‍ ഒരിക്കലും എന്റെ ഉപദേശം സ്വീകരിക്കാറില്ല. ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ പപ്പ എന്ന് പറഞ്ഞ് തടയും. - ആമിര്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ മക്കള്‍ മാത്രമല്ല സഹോദരിമാരും തന്നെ അനുസരിക്കാറില്ല എന്നും താരം പറഞ്ഞു. മൂന്ന് മക്കളാണ് ആമിര്‍ ഖാന്. ആദ്യ ഭാര്യ റീന ദത്തയിലാണ് രണ്ട് മക്കള്‍. ഇറയും ജുനൈദും. രണ്ടാം ഭാര്യ കിരണ്‍ റാവുവില്‍ ആസാദ് എന്ന മകനും താരത്തിനുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Arya
Aiswarya Rajan, Anaswara Rajan
Parvathy Thiruvothu
Aamir Khan, Eva Grover
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com