Shweta Menon ഇൻസ്റ്റ​ഗ്രാം
Entertainment

'ബിജെപിക്ക് കേരളത്തിൽ സ്ഥാനാർഥികളെ കിട്ടാൻ എനിക്ക് കോടികൾ തന്നു, ഇതിന്റെ യുക്തി മനസിലായില്ല; എന്റെ യുദ്ധം 'പവർ ​ഗ്രൂപ്പി'നോട്'

അവർക്കെതിരെയുള്ള എന്റെ പോരാട്ടം ഇന്നോ ഇന്നലയോ തുടങ്ങിയതല്ല.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

കൊച്ചി: താരസംഘടന 'അമ്മ'യിലെ വിവാദങ്ങളിൽ വീണ്ടും പ്രതികരണവുമായി നടി ശ്വേത മേനോൻ. താനിവിടെ ഉള്ളിടത്തോളം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ നേരിടുന്നവർ ഒരിക്കലും 'അമ്മ'യുടെ തലപ്പത്ത് വരില്ലെന്ന് ശ്വേത പറഞ്ഞു. തന്റെ യുദ്ധം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര ആരോപണം നേരിടുന്ന 'പവർ ഗ്രൂപ്പി'നോടാണെന്നും ശ്വേത സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

"പരസ്യ പ്രതികരണങ്ങൾ മനഃപൂർവം ഒഴിവാക്കിയിരുന്നു. ഹേമ കമ്മിറ്റിയിലെ കുറ്റാരോപിതർ സംഘടനയിലെ ചിലരെ മുന്നിൽ നിർത്തി എന്നെ വ്യക്തിപരമായി അപമാനിക്കാനും യഥാർഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുമുള്ള ശ്രമം തുടരുന്നതിലാണ് ഒരിക്കൽ കൂടി ചില കാര്യങ്ങൾ വ്യക്തമാക്കേണ്ടി വരുന്നത്.

എന്റെ യുദ്ധം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ നേരിടുന്ന 'പവർ ഗ്രൂപ്പി'നോടാണ്. കഴിഞ്ഞ വാർഷിക ജനറൽ ബോഡി യോഗത്തിൽ അവർ എന്നെ അപമാനിച്ചു പുറത്താക്കാൻ ശ്രമിച്ചു. അവർക്കെതിരെയുള്ള എന്റെ പോരാട്ടം ഇന്നോ ഇന്നലയോ തുടങ്ങിയതല്ല. അവരുടെ ഇരകളെ ഞാൻ എന്നും ചേർത്തു പിടിച്ചിട്ടുണ്ട്.

അത് ഒരിക്കലും മാധ്യമശ്രദ്ധ നേടാനോ വ്യക്തിപരമായ നേട്ടത്തിനോ വേണ്ടിയായിരുന്നില്ല. അവരിൽ ചിലരുടെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് ഞാൻ ചോദ്യങ്ങൾ ഉയർത്തിയപ്പോൾ അതിന് മറുപടി പറയുന്നതിനു പകരം വ്യക്തിപരമായ അധിക്ഷേപങ്ങളാണ് എനിക്ക് നേരിടേണ്ടി വന്നത്. ഞാൻ ഉയർത്തിയ യഥാർഥ വിഷയങ്ങൾ മറച്ചുവെച്ച് എന്നെക്കുറിച്ചുള്ള നുണക്കഥകൾ പ്രചരിപ്പിക്കുകയാണ്". - ശ്വേത പറഞ്ഞു.

"ഇതിനിടയിൽ എനിക്കെതിരെ ഉയർത്തുന്ന ചില ആരോപണങ്ങൾക്കും കൂടി മറുപടി പറയട്ടെ. കഴിഞ്ഞ 12 വർഷമായി രാജ്യം ഭരിക്കുന്ന ദേശീയ പാർട്ടിക്ക് കേരളത്തിൽ സ്ഥാനാർഥികളെ കിട്ടാൻ എനിക്ക് കോടിക്കണക്കിന് രൂപ നൽകേണ്ടി വന്നു എന്ന ആരോപണത്തിന്റെ യുക്തി എനിക്ക് ഇന്നും മനസ്സിലായിട്ടില്ല.

ഞാൻ ഏതെങ്കിലും പാർട്ടിക്കാരിയാണെങ്കിൽ അത് മറച്ചുവെക്കേണ്ട കാര്യമെന്താണ്? അങ്ങനെ തുറന്നു പറഞ്ഞാൽ എനിക്ക് എന്തെങ്കിലും നഷ്ടമുണ്ടാകുമോ? ഇല്ല. ഞങ്ങളുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ തന്നെ സിപിഎം, കോൺഗ്രസ്, ബിജെപി ആഭിമുഖ്യമുള്ള നിരവധി അംഗങ്ങളുണ്ട്. അവരിൽ ഒരാളും ഒരിക്കൽ പോലും ഉന്നയിക്കാത്ത ആരോപണമാണ് ചിലർ മാത്രം വീണ്ടും വീണ്ടും ആവർത്തിക്കുന്നത്".- ശ്വേത വ്യക്തമാക്കി.

"അമ്മ'യിൽ രാഷ്ട്രീയവും മതവും വർഗീയതയും കൊണ്ടുവന്ന് സംഘടനയെ വിഭജിക്കാൻ ശ്രമിക്കരുത് എന്നാണ് എനിക്കെതിരെ തുടർച്ചയായി അപവാദപ്രചാരണം നടത്തുന്നവരോടുള്ള എന്റെ അഭ്യർഥന. മലയാളികൾ കലാകാരന്മാരെ സ്‌നേഹിച്ചതും ആദരിച്ചതും ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായാണ്.

ഇതെല്ലാം ഇതുവരെ ഞാൻ പറയാതിരുന്നത്, ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് മറുപടി പറയേണ്ട ആവശ്യമില്ലെന്ന് കരുതിയത് കൊണ്ടാണ്. പക്ഷേ, ഈ ബഹളങ്ങൾക്കിടയിൽ ഞാൻ ഉയർത്തിയ യഥാർഥ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടാതെ പോകുകയാണ്. പിഷാരടി ഉൾപ്പെടെ അംഗീകരിക്കുന്ന 'അഴിമതി ആരോപണങ്ങൾ' പോലും ഇവിടെ ചർച്ച ചെയ്യപ്പെടുന്നില്ല.

എന്തായാലും, ഞാൻ ഇവിടെ ഉള്ളിടത്തോളം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ നേരിടുന്നവർ ഒരിക്കലും 'അമ്മ'യുടെ തലപ്പത്ത് വരില്ല. അതുറപ്പാക്കാൻ ഞാൻ ഏതറ്റം വരെയും പോകും".- ശ്വേത കൂട്ടിച്ചേർത്തു. "എന്നെ ഭയപ്പെടുത്താൻ കഴിയില്ല, നിശ്ശബ്ദയാക്കാൻ കഴിയില്ല. ഞാൻ കീഴടങ്ങില്ല, പിന്മാറില്ല. സത്യം കേൾക്കപ്പെടണം, 'അമ്മ' ഇതിലും മികച്ചത് അർഹിക്കുന്നുണ്ട്".- ശ്വേത പറഞ്ഞു.

Shweta Menon again on AMMA allegations.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസിൻറെ മിന്നൽ സമരം; രാഹുലും പ്രിയങ്കയും തെരുവിൽ,മന്ത്രി വിഷ്ണുനാഥും എംപിമാരും അറസ്റ്റിൽ

'ജെന്‍-സിയോട്, നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു'; വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള അവകാശം ഔദാര്യമല്ലെന്ന് ദിവ്യ പ്രഭ

'ഇനി അധികനേരം കാത്തുനിൽക്കേണ്ട',പീക്ക് അവറിൽ അധിക സര്‍വീസ്; നാളെ മുതല്‍ പുതിയ ക്രമീകരണവുമായി കൊച്ചി മെട്രോ

ഗള്‍ഫില്‍ വ്യാജ ബ്രാന്‍ഡുകളുടെ വന്‍ ശേഖരം പിടിച്ചെടുത്തു; 3,699 ഓളം വ്യാജ വസ്ത്രങ്ങള്‍ പിടികൂടി

സ്റ്റോക്കില്‍ നിക്ഷേപിക്കാന്‍ പോകുകയാണോ?; നഷ്ടം വരാതിരിക്കാന്‍ ഇതാ നാലു ടിപ്പുകള്‍