ദൈവത്തെക്കുറിച്ചുള്ള പരാമർശം വിവാദമായതിനു പിന്നാലെ ക്ഷമാപണം നടത്തി നടി ശ്വേതാ തിവാരി. സഹതാരത്തിന്റെ പ്രശസ്തമായ കഥാപാത്രത്തെക്കുറിച്ചാണ് താൻ പറഞ്ഞതെന്നും തന്റെ വാക്കുകൾ സന്ദർഭത്തിൽ നിന്നും അടർത്തിയെടുക്കുകയായിരുന്നു എന്നുമാണ് പത്രക്കുറിപ്പിലൂടെ താരം പറഞ്ഞത്. ആരുടെയെങ്കിലും വികാരം വ്രണപ്പെടുത്തിയെങ്കിൽ ക്ഷമ ചോദിക്കുന്നതായും ശ്വേത പറഞ്ഞു.
വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്തു
എന്റെ വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്തു. വളരെ നിരുപദ്രവകരമായ പരാമര്‍ശമായിരുന്നു. സൗരഭ് രാജിന്റെ കഥാപാത്രത്തെക്കുറിച്ച് സംസാരിച്ചതായിരുന്നു. എന്നാല്‍ എന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടു. ദൈവത്തിന്റെ കടുത്ത ഭക്തയായ ഞാൻ ഒരിക്കലും മനപ്പൂർവം ഇത്തരത്തിൽ സംസാരിക്കില്ല. മറ്റുള്ളവരുടെ വികാരത്തെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ല. എന്നാല്‍ ആര്‍ക്കെങ്കിലും ഞാന്‍ കാരണം വേദനയുണ്ടായിട്ടുണ്ടെങ്കില്‍ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നു- ശ്വേത കുറിച്ചു.
വിവാദം പുതിയ സീരീസിന്റെ പ്രമോഷനിടെ
തന്റെ പുതിയ വെബ് സീരീസിന്റെ പ്രചാരണ ചടങ്ങിനിടെയാണ് വിവാദ പരാമർശമുണ്ടായത്. തന്റെ ബ്രായുടെ അളവ് എടുക്കുന്നത് ദൈവമാണ് എന്നാണ് താരം പറഞ്ഞത്. മഹാഭാരതം സീരിയലില്‍ കൃഷ്ണനായി അഭിനയിച്ച സൗരഭ് ജെയിന്‍ സീരീസില്‍ ബ്രാ ഫിറ്ററുടെ വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. സൗരഭിനെക്കുറിച്ച് വാർത്താ സമ്മേളനത്തിൽ തമാശയായി പറഞ്ഞ കാര്യമാണ് വൻ വിവാദമായത്. തുടർന്ന് താരത്തിന് എതിരെ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates