Mohanlal, Sibi Malayil 
Entertainment

കിരീടത്തിന് മോഹന്‍ലാലിന്റെ പ്രതിഫലം നാല് ലക്ഷം രൂപ; 23 ലക്ഷം മുടക്കിയ ചിത്രം നേടിയത്...; കണക്കുകള്‍ പങ്കിട്ട് സിബി മലയില്‍

അന്ന് നാലര ലക്ഷമൊക്കെയാണ് അദ്ദേഹത്തിന് കിട്ടുന്നത്. സൗഹൃദത്തിന്റെ പുറത്ത് നാല് ലക്ഷം ആക്കിയതാണ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

മോഹന്‍ലാലിന്റെ ക്ലാസിക് ചിത്രമാണ് കിരീടം. 37 വര്‍ഷത്തിന് ശേഷം കിരീടം വീണ്ടും തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഇതിനിടെ കിരീടത്തിന് ചെലവായ തുകയും തിയേറ്ററില്‍ നിന്നും തിരിച്ചുകിട്ടിയ കണക്കുമൊക്കെ തുറന്നു പറയുകയാണ് സംവിധായകന്‍ സിബി മലയില്‍. മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

''കിരീടത്തിന്റെ നിര്‍മാണ ചെലവ് 23 ലക്ഷം രൂപയായിരുന്നു. ഞാന്‍ 25-26 ദിവസമാണ് ഷൂട്ട് ചെയ്യാനെടുത്തത്. ലോഹി എഴുതാന്‍ ഒരാഴ്ചയില്‍ താഴെയാണ് സമയമെടുത്തത്. സെവന്‍ ആര്‍ട്‌സ് എന്ന കമ്പനി 27.5 ലക്ഷത്തിന് ചിത്രത്തിന്റെ ഔട്ട് റൈറ്റ് വാങ്ങുകയായിരുന്നു. നിര്‍മാതാവിനെ സംബന്ധിച്ച് പടം ഇറങ്ങും മുമ്പേ നാലര ലക്ഷം രൂപ ലാഭമുണ്ടാക്കാന്‍ പറ്റി. പിന്നീട് സിനിമ ഇറങ്ങിയ ശേഷം സാറ്റലൈറ്റും വിഡിയോ കാസറ്റും ഓഡിയോ കാസറ്റുമൊക്കെ കച്ചോടം ഉണ്ടായിരുന്നു. മറ്റ് ഭാഷകളിലേക്ക് റീമേക്ക് പോയി.'' സിബി പറയുന്നു.

''എന്റെ കണക്കില്‍, ആ 27.5 ലക്ഷം കൂടാതെ എങ്ങനെ പോയാലും 40-45 ലക്ഷം രൂപയും നിര്‍മാതാവിന് കിട്ടിക്കാണും. തിയേറ്ററിലെ കളക്ഷന്‍ വിതരണക്കാരന് മാത്രമുള്ളതാണ്. അതില്‍ നിര്‍മാതാവിന് അവകാശമില്ല. അയാള്‍ക്കും 40-45 ലക്ഷം കിട്ടിയിട്ടുണ്ട്. അങ്ങനെ അന്നത്തെ മൊത്തം വരുമാനം 80-90 ലക്ഷം രൂപയാണ്. ഇന്നത്തെ കാലത്ത് അതേ സിനിമയെടുക്കാന്‍ 23 ലക്ഷം എന്നത് 23 കോടിയോ മുപ്പത് കോടിയോ ആകും. കളക്ഷനും കോടി ക്ലബ്ബുകളിലേക്കായിരിക്കും'' എന്നും അദ്ദേഹം പറയുന്നു.

ചിത്രത്തിലെ മോഹന്‍ലാലിന്റെ പ്രതിഫലം എത്രയായിരുന്നുവെന്നും അദ്ദേഹം തുറന്നു പറയുന്നുണ്ട്. ''മോഹന്‍ലാലിന്റെ പ്രതിഫലം നാല് ലക്ഷം രൂപയാണ്. അന്ന് നാലര ലക്ഷമൊക്കെയാണ് അദ്ദേഹത്തിന് കിട്ടുന്നത്. സൗഹൃദത്തിന്റെ പുറത്ത് നാല് ലക്ഷം ആക്കിയതാണെന്ന് അന്ന് ഉണ്ണി പറഞ്ഞിരുന്നു'' എന്നാണ് സിബി മലയില്‍ പറയുന്നത്.

Sibi Malayil reveals the remunaration of Mohanlal and budget details of Kireedam. Share how much the movie collected.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതിയ ന്യൂനമർദം രൂപപ്പെട്ടു; ഇന്നും നാളെയും പരക്കെ മഴ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

30ാം സെക്കൻഡിൽ ​ഗോൾ! ഷാബി അലോൺസോ തന്ത്രത്തിൽ ചെൽസിക്ക് വിജയത്തുടക്കം

മഴയോണം; ഇന്ന് ഉത്രാടപ്പാച്ചില്‍; മലയാളത്തിന് അഭിമാനമായി കസിയ; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ഓണം കെങ്കേമമാക്കാന്‍ 'ഓട്ടപ്പാച്ചില്‍'; ഇന്ന് ഉത്രാടത്തിന്റെ ഐശ്വര്യം

8 റൺസിനിടെ ലങ്കൻ നഷ്ടം 2 വിക്കറ്റ്! വെളിച്ചക്കുറവിലും കളിക്കാൻ നിർബന്ധിച്ചു? കത്തും വിവാ​ദം