'സച്ചിനും കോഹ്‌ലിയും പോലും ഇങ്ങനെ കളിക്കില്ല! എന്തൊരു ദുരന്തമാണിത്? സ്പോർട്സ് ജോണറിന് തന്നെ അപമാനം'; എയറിലായി 'പെദ്ദി'

എന്നാൽ വിമർശനങ്ങളും വിവാദങ്ങളുമൊന്നും ചിത്രത്തിന്റെ കളക്ഷനെ ബാധിച്ചില്ല എന്നതാണ് എടുത്തു പറയേണ്ട കാര്യം.
Peddi
Peddiവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

റാം ചരണിന്റേതായി അടുത്തിടെ തിയറ്ററുകളിൽ സൂപ്പർ ഹിറ്റായി മാറിയ ചിത്രമാണ് 'പെദ്ദി'. 400 കോടിയാണ് ചിത്രം ബോക്സ് ഓഫിസിൽ കളക്ട് ചെയ്തത്. ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ വലിയോതോതിലുള്ള വിമർശനങ്ങളും ഉയർന്നിരുന്നു. പ്രധാനമായും ചിത്രത്തിലെ നായികയായെത്തിയ ജാൻവി കപൂറിനെ വെറുമൊരു വസ്തു മാത്രമായി ചിത്രത്തിൽ കാണിച്ചു എന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്.

എന്നാൽ വിമർശനങ്ങളും വിവാദങ്ങളുമൊന്നും ചിത്രത്തിന്റെ കളക്ഷനെ ബാധിച്ചില്ല എന്നതാണ് എടുത്തു പറയേണ്ട കാര്യം. സ്പോർട്സ് ആക്ഷൻ ഡ്രാമയായെത്തിയ ചിത്രം നെറ്റ്ഫ്ലിക്സിലൂടെ കഴിഞ്ഞ ദിവസം ഒടിടിയിലും എത്തിയിരുന്നു. ഒടിടി റിലീസിന് പിന്നാലെ ചിത്രത്തിനെതിരെ വൻ ട്രോളുകളാണ് സോഷ്യൽ മീ‍ഡിയയിൽ ഉയരുന്നത്.

ജീവിതത്തിലെ വിലപ്പെട്ട 3 മണിക്കൂർ നഷ്ടം എന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. ചിത്രത്തിന്റെ മോശം കഥയെയും അഭിനേതാക്കളുടെ പെർഫോമൻസിനെയുമൊക്കെ പലരും വിമർശിക്കുന്നുണ്ട്. റാം ചരൺ എങ്ങനെയാണ് ഇത്രയും മോശം സിനിമകൾ തിരഞ്ഞെടുക്കുന്നത് എന്നാണ് ചിലർ ചോദിക്കുന്നത്. 'സഹനശക്തിയുടെ പരമാവധി പരീക്ഷിക്കും.

എഡിറ്റർ ഉറങ്ങിപ്പോയോ എന്ന് സംശയം തോന്നും. ജാൻവി കപൂറിനെ കുറിച്ച് ഒന്നും പറയുന്നില്ല. ഫാഷൻ ഷോയ്ക്ക് വന്ന പോലെ അങ്ങോട്ടുമിങ്ങോട്ടും നടക്കും. ചുമ്മാ വരണം ഗ്ലാമർ കാണിക്കണം, പോണം. പഴയ കാലത്തെ സ്പോർട്സ് ഡ്രാമ സിനിമകളുടെ ക്ലീഷേകൾ കുത്തി നിറച്ചങ്ങ് വെച്ചിരിക്കുകയാണ്'.- എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്.

'ലോക ക്രിക്കറ്റ്‌ ഇനി പെദ്ദി ഭരിക്കും', 'തെലുങ്ക് സിനിമ പെദ്ദിയ്ക്ക് വേണ്ടി ഒരു പുതിയ കളി കണ്ടുപിടിച്ചു... നന്നായിട്ടുണ്ട്'- എന്നാണ് മറ്റു ചിലർ കുറിച്ചിരിക്കുന്നത്. 'സ്പോർട്സ് ജോണറിന് തന്നെ പെദ്ദി അപമാനമാണെന്നും' നിരവധി പേർ പറയുന്നുണ്ട്.

ജാൻവിയുടെ സീനുകളെല്ലാം ഭയങ്കര ക്രിഞ്ച് ആണെന്നും ആളുകൾ കുറിക്കുന്നുണ്ട്. ദേശീയ അവാര്‍ഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്ത ചിത്രം വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് നിര്‍മിച്ചത്. മൈത്രി മൂവി മേക്കര്‍സ്, സുകുമാര്‍ റൈറ്റിങ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

Peddi
ഫാന്റസിയും സാഹസികതയും, സിദ്ധാർഥ് മൽഹോത്രയ്ക്കൊപ്പം തമന്ന; 'ദ് വാൻ' റിലീസ് തീയതി പുറത്ത്
Peddi
മകന് വേണ്ടി നഷ്ടപ്പെടുത്തിയത് 10 കോടി; വയ്യാതായിട്ടും ജയറാം തിരിഞ്ഞു നോക്കിയില്ല; ഒടുവില്‍ സഹായിച്ചത് മമ്മൂട്ടി
Peddi
'സുരാജേട്ടൻ കിടന്നുറങ്ങിയ സ്ക്രിപ്റ്റാണത്, മമ്മൂക്ക വരുമെന്ന് പ്രതീക്ഷിച്ചില്ല'; 'കണ്ണൂർ സ്ക്വാഡ് 2' വിനെക്കുറിച്ച് റോണി ഡേവിഡ്
Summary

Ram Charan starrer Peddi movie get trolled after OTT Release.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com