Siddharth Gupta ഇൻസ്റ്റ​ഗ്രാം
Entertainment

'കൃഷ്ണനായി അഭിനയിക്കുമ്പോൾ, എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ലഭിക്കും'; ന‍ടൻ സിദ്ധാർഥ് ഗുപ്ത

ഇന്നത്തെ കാലഘട്ടത്തിൽ നമ്മൾ ഒരുപാട് മാനസിക പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്നുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ഈ വർഷം തിയറ്ററുകളിലെത്തിയ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു 'കൃഷ്ണാവതാരം പാർട്ട് 1: ഹൃദയം'. 55 കോടിയോളം ചിത്രം ബോക്സ് ഓഫീസിൽ കളക്ഷൻ നേടിയിരുന്നു. ചിത്രത്തിൽ ശ്രീകൃഷ്ണന്റെ വേഷത്തിലെത്തിയത് ന‍ടൻ സിദ്ധാർഥ് ഗുപ്ത ആയിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനു​ഗ്രഹമാണ് ആ കഥാപാത്രമെന്ന് പറയുകയാണ് സിദ്ധാർഥ്.

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് സിദ്ധാർഥ് ഇക്കാര്യം പറഞ്ഞത്. കൃഷ്ണനെ അവതരിപ്പിക്കുന്നതിനേക്കാൾ, കൃഷ്ണനാകുന്ന ആ പ്രോസസ് ആണ് തന്നിൽ വലിയ സ്വാധീനം ചെലുത്തിയതെന്നും സിദ്ധാർഥ് പറയുന്നു. "ഇന്നത്തെ കാലഘട്ടത്തിൽ നമ്മൾ ഒരുപാട് മാനസിക പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്നുണ്ട്.

അതുകൊണ്ട് തന്നെ നമ്മൾ ഒരു മാനസിക മഹാമാരിയിൽ അകപ്പെട്ടിരിക്കുകയാണ്. ഞാനും അതിൽ നിന്ന് ഒട്ടും വ്യത്യസ്തനല്ലായിരുന്നു. ജീവിതത്തിന്റെ ഏത് ഘട്ടത്തിലാണെന്നോ എവിടെയാണെന്നോ പോലും അറിയാൻ ഞാൻ ബുദ്ധിമുട്ടിയിരുന്നു.

എന്നാൽ കൃഷ്ണനെപ്പോലെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനായി തയ്യാറെടുക്കുമ്പോൾ, നിങ്ങൾക്ക് ഇതുപോലെയുള്ള എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കും".- സിദ്ധാർഥ് പറഞ്ഞു. ശ്രീകൃഷ്ണനായി അഭിനയിക്കുമ്പോൾ, കൃഷ്ണൻ തന്നെ ആ കഥാപാത്രം ചെയ്യാൻ തന്നെ തിരഞ്ഞെടുത്തതായാണ് തോന്നിയതെന്നും സിദ്ധാർഥ് കൂട്ടിച്ചേർത്തു. ഹർദിക് ​ഗജ്ജാർ ആണ് കൃഷ്ണാവതാരം പാർട്ട് 1 സംവിധാനം ചെയ്തിരിക്കുന്നത്. സുഷ്മിത ഭട്ട് ആണ് ചിത്രത്തിൽ രാധയായെത്തിയത്.

Actor Siddharth Gupta on how the experience of playing Lord Krishna in Krishnavtaram.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തലയോട്ടി തകർത്തു, ബിജെപി നേതാവിന്റെ ഫോൺവിളിയിൽ രക്ഷപ്പെട്ടു'; ഹിന്ദുത്വ ഇൻഫ്ലുവൻസറുടെ അവകാശവാദം ; ഡൽഹി പൊലീസ് സ്റ്റേഷൻ ഉപരോധിച്ച് സിജെപി

10,880 റൺസ്! ചരിത്രമെഴുതി സ്മൃതി മന്ധാന; നിരവധി റെക്കോർഡുകൾ

യുഎയില്‍ ഇനി എന്തും ധൈര്യമായി വാങ്ങാം; വ്യാജന്‍മാര്‍ക്ക് പിടിവീഴും, മായംചേര്‍ത്തതും കേടായതും വേണ്ട

'ബെസ്റ്റ് ഫ്രണ്ട് പ്രൊപ്പോസ് ചെയ്തപ്പോള്‍ പതറിപ്പോയി, രസമാകുമെന്നാണ് കരുതിയത്, പക്ഷെ...'; പ്രണയകഥ പറഞ്ഞ് മമിത ബെെജു

മൂന്നാറിൽ തൊഴിലാളിക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്|VIDEO