നടന്‍ സിദ്ധാര്‍ഥ് ശുക്ല 
Entertainment

മരിച്ചിട്ടും ആരാധകര്‍ കൈവിടുന്നില്ല; സിദ്ധാര്‍ഥ് ശുക്ലയ്ക്ക് ഒരാഴ്ചയ്ക്കിടെ ഇന്‍സ്റ്റഗ്രാമില്‍ 10 ലക്ഷം ഫോളേവേഴ്‌സിന്റെ വര്‍ധന

അന്തരിച്ച നടന്‍ സിദ്ധാര്‍ഥ് ശുക്ലയ്ക്ക് ഒരാഴ്ചയ്ക്കിടെ ഇന്‍സ്റ്റഗ്രാമില്‍ പത്ത് ലക്ഷം ഫോളോവേഴ്‌സിന്റെ വര്‍ധന

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: അന്തരിച്ച നടന്‍ സിദ്ധാര്‍ഥ് ശുക്ലയ്ക്ക് ഒരാഴ്ചയ്ക്കിടെ ഇന്‍സ്റ്റഗ്രാമില്‍ പത്ത് ലക്ഷം ഫോളോവേഴ്‌സിന്റെ വര്‍ധന. മരിക്കുന്നതുവരെ നടന് ഇന്‍സ്റ്റഗ്രാമില്‍ 35 ലക്ഷം ഫോളോവേഴ്‌സാണ് ഉണ്ടായിരുന്നത്. മരിച്ച് ഒരാഴ്ച  പിന്നിടുമ്പോഴെക്കും അത് നാല്‍പ്പത്തിനാല് ലക്ഷമായി വര്‍ധിച്ചു.

സെപ്റ്റംബര്‍ രണ്ടിനാണ് നടനും ബിഗ്‌ബോസ് 13 വിജയിയുമായ സിദ്ധാര്‍ഥ് മുംബൈയിലെ കൂപ്പല്‍ ആശുപത്രിയില്‍ വച്ച് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. 

മോഡലിങ്ങിലൂടെയാണ് സിദ്ധാര്‍ഥ് വിനോദ രംഗത്ത് പ്രവേശിക്കുന്നത്. പിന്നീട് ഒട്ടനവധി ടെലിവിഷന്‍ ഷോകളില്‍ മത്സരാര്‍ഥിയായും അവതാരകനുമായെത്തി. ബിഗ് ബോസ് 13 പതിപ്പ് വിജയിയായത് കരിയറില്‍ വഴിത്തിരിവായി. ബിസിനസ് ഇന്‍ റിതു ബാസാര്‍, ഹംപ്റ്റി ശര്‍മ ഹി ദുല്‍ഹനിയ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു. ബ്രോക്കണ്‍ ബട്ട് ബ്യൂട്ടിഫുള്‍ 3 എന്ന വെബ് സീരീസില്‍ അഭിനയിച്ചു വരികയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ദിരാ ഗാന്ധി പോലും ഇങ്ങനെ ചെയ്തിട്ടില്ല; എനിക്ക് ഭയമില്ല, അറസ്റ്റ് വരിക്കാന്‍ തന്നെയാണ് വന്നത്'

​Jantar Mantar Protest: ഡല്‍ഹി പൊലീസ് വിമാനത്തിനുള്ളില്‍, ദീപ്കെ കസ്റ്റഡിയില്‍; നാടകീയ നീക്കം

വധശിക്ഷ ലൈവായി കാണാം...!!! അമേരിക്കയില്‍ പരസ്യ വധശിക്ഷയും ലൈവ് സ്ട്രീമിങ്ങും

അവധി ദിവസം വൈകി ഉറങ്ങുന്ന ശീലമുണ്ടോ? എന്താണ് സോഷ്യൽ ജെറ്റ് ലാഗ്?

'ജാതി, മത, വര്‍ഗീയത ഉണ്ടാകരുത്; പക്ഷേ രാഷ്ട്രീയം നമുക്ക് എല്ലാവര്‍ക്കും ഉണ്ടായിരിക്കണം'