Sanal, Manju, Sidhu ഫെയ്സ്ബുക്ക്
Entertainment

'അവരുടെ കുടുംബത്തിന് ഇല്ലാത്ത വേവലാതി എന്തിനാണ് മറ്റൊരാൾക്ക് ?; ചിരിച്ച മുഖത്തോടെയല്ലാതെ ഒരാളും മഞ്ജുവിനെ കണ്ടിരിക്കാൻ സാധ്യതയില്ല'

ഒരു ദിവസം പോലും അവർക്ക് സമാധാനത്തോടെ ജീവിക്കാൻ പറ്റും എന്ന് എനിക്ക് തോന്നുന്നില്ല.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

സംവിധായകൻ സനൽകുമാർ ശശിധരനെതിരെ നടി മഞ്ജു വാര്യർ മാനനഷ്ടക്കേസ് ഫയൽ ചെയ്തത് മലയാളികൾക്കിടയിൽ വലിയ ചർച്ച വിഷയമായി മാറിയിരിക്കുകയാണ്. എറണാകുളം മുൻസിഫ് കോടതിയിലാണ് കേസ് ഫയൽ ചെയ്തത്. സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും സനൽകുമാർ ശശിധരൻ നിരന്തരം തന്നെ അപമാനിക്കുകയാണെന്ന് മഞ്ജു വാര്യർ തന്റെ ഹർജിയിൽ പറയുന്നു.

ഇതിന്റെ ഭാഗമായി നിരവധി പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നുവെന്നും ഹർജിയിൽ അവർ വ്യക്തമാക്കി. മഞ്ജുവിനെ പിന്തുണച്ചു കൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്. പരിചയപ്പെടുന്ന ആരോടും ഏറ്റവും നല്ല രീതിയിൽ പെരുമാറുന്ന ആളാണ് മഞ്ജുവെന്നും ചിരിച്ച മുഖത്തോടെയല്ലാതെ ഒരാളും അവരെ കണ്ടിരിക്കാൻ സാധ്യതയില്ലെന്നും സിനിമാ പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ കുറിച്ചു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

തീയിൽ കുരുത്ത അവരെ വാട്ടുന്ന വെയിലൊന്നും സെക്രട്ടേറിയറ്റിന്റെ മുന്നിലെ ആകാശത്ത് ഉദിക്കില്ലെന്നും സിദ്ധു ഫെയ്സ്ബുക്ക് കുറിപ്പിൽ പങ്കുവച്ചു. "ഒരു സ്ത്രീ അവർ ക്രിമിനൽ സംഘങ്ങളുടെ പിടിയിൽ ആണെങ്കിൽ, സെക്സ് റാക്കറ്റിന്റെ വലയത്തിൽ ആണെങ്കിൽ എത്ര നാൾ അവർക്ക് സന്തോഷത്തോടെ ജീവിക്കാൻ കഴിയും.

ഒരു ദിവസം പോലും അവർക്ക് സമാധാനത്തോടെ ജീവിക്കാൻ പറ്റും എന്ന് എനിക്ക് തോന്നുന്നില്ല. ഏതു നിമിഷവും സ്വന്തം ജീവൻ അപകടത്തിൽപ്പെട്ടേക്കാം എന്ന ചിന്തയിൽ ജീവിക്കുന്ന ഒരാൾക്ക് സന്തോഷത്തോടെ ഒരാളെയും അഭിമുഖീകരിക്കാനും ആവില്ല. ആ സ്ത്രീയെ സന്തോഷത്തോടെ അല്ലാതെ ഞാൻ ഇന്നുവരെ കണ്ടിട്ടുമില്ല.

ഈ വിഷയത്തിൽ മറ്റൊരാളുടെ ഇടപെടൽ എന്തിനാണ്. ഇങ്ങനെ ഒരു കാര്യമുണ്ടെങ്കിൽ തന്റേടത്തോടെ അത് അഭിമുഖീകരിക്കാൻ പ്രാപ്തിയുള്ള സ്ത്രീ തന്നെയാണ് അവർ. കരിയറിന്റെ പീക് ടൈമിൽ നിൽക്കുമ്പോൾ കരിയർ അവസാനിപ്പിക്കുകയും നീണ്ട വർഷങ്ങൾക്കൊടുവിൽ തിരിച്ചെത്തി ഫീൽഡിൽ തന്റെ പഴയ സ്ഥാനം പൂർവ്വാധികം ശക്തിയോടെ തിരിച്ചുപിടിക്കുകയും ചെയ്ത പോരാളിയാണ് അവർ.

രണ്ടാം വരവിൽ ഒറ്റയ്ക്ക് പൊരുതി മുന്നേറി തന്റെ സ്ഥാനം ഉറപ്പിക്കാൻ കരുത്തുള്ള ഒരു സ്ത്രീക്ക് എന്ത് പ്രതിസന്ധി വന്നാലും അത് തരണം ചെയ്ത് മുന്നേറാൻ പുറമേ നിന്നൊരാളുടെ സഹായം ആവശ്യമുണ്ടാവില്ല. സ്വാധീനവും ആൾ ബലവും ഉള്ള പോരാളി തന്നെയാണ് അവർ ഇന്ന്‌. നിയമ വ്യവസ്ഥയിൽ സ്ത്രീകൾക്ക് ന്യായമായ ആനുകൂല്യങ്ങൾ കിട്ടുന്ന നാടാണ് നമ്മുടേത്.

ഒരു സ്ത്രീയെ അപമാനിക്കാൻ മനപൂർവ്വം ഒരാൾ ഇറങ്ങിത്തിരിക്കുമ്പോൾ സമൂഹം എന്തിനാണ് അത് നോക്കിനിൽക്കുന്നത്. ഇതുപോലെയുള്ള അതിക്രമങ്ങൾ കാട്ടുന്നവരിൽ നിന്നും സ്ത്രീക്ക് ഇനിയും മോചനമില്ലേ. മഞ്ജു വാര്യരെ പറ്റി തന്നെയാണ്. 1995 മുതൽ മഞ്ജു വാര്യരെ എനിക്കറിയാം.

അതായത് മഞ്ജു ആദ്യം നായികയായ അഭിനയിച്ച സല്ലാപം എന്ന സിനിമയുടെ ഓഡിഷൻ മുതൽ. പരിചയപ്പെടുന്ന ആരോടും ഏറ്റവും നല്ല രീതിയിൽ പെരുമാറുന്ന ആളാണ് മഞ്ജു വാര്യർ. അത് അവരുമായി ഇടപഴകിയിട്ടുള്ള എല്ലാവർക്കും അറിയാം. ചിരിച്ച മുഖത്തോടെയല്ലാതെ ഒരാളും മഞ്ജു വാര്യരെ കണ്ടിരിക്കാൻ സാധ്യതയില്ല.

ജീവിതത്തിലെ പല അഗ്നിപരീക്ഷകളും പുഞ്ചിരിയോടെ നേരിട്ട് വിജയിച്ചു വന്നവരാണവർ. തീയിൽ കുരുത്ത അവരെ വാട്ടുന്ന വെയിലൊന്നും സെക്രട്ടേറിയറ്റിന്റെ മുന്നിലെ ആകാശത്ത് ഉദിക്കില്ല. ഒരു ഓഡിയോ പുറത്തുവിട്ട് അത് മഞ്ജു വാര്യർ ശബ്ദം മാറ്റി സംസാരിച്ചതാണ് എന്ന വിഡ്ഢിത്തം ഉൾക്കൊള്ളാൻ മാത്രം മണ്ടന്മാരല്ല കേരളത്തിലെ ജനങ്ങൾ. മാത്രമല്ല അവരുടെ കുടുംബത്തിന് ഇല്ലാത്ത വേവലാതി എന്തിനാണ് മറ്റൊരാൾക്ക്. മഞ്ജുവിനോടൊപ്പം".- സിദ്ധു പനയ്ക്കൽ കുറിച്ചു.

Sidhu Panakkal against Sanalkumar.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റേഞ്ച് റോവർ തിരിച്ചുനൽകിയാലും കുരുക്കഴിയുമോ? കെ.എം. ഷാജിക്ക് മുന്നിൽ നിയമവഴികൾ പ്രതിസന്ധിയാകുമോ

ആധാര്‍ അധിഷ്ഠിത ബയോമെട്രിക് ഓതന്റിക്കേഷന്‍ ഇതുവരെ ചെയ്തില്ലേ?, ഒക്ടോബര്‍ ഒന്നുമുതല്‍ നിര്‍ബന്ധം; വിശദാംശങ്ങള്‍

ആയുർവേദ തെറാപ്പിസ്റ്റുകൾക്ക് ആയുഷ് മിഷനിൽ അവസരം; അഭിമുഖത്തിലൂടെ നിയമനം

പിന്നിലെ പോക്കറ്റിൽ വാലറ്റ് വെച്ച് ബൈക്ക് ഓടിക്കാറുണ്ടോ?, അരക്കെട്ട് വേദനയുടെ ഒരു കാരണം ഇതാകാം

'മുടി പിന്നിയിടുമ്പോൾ സ്ത്രീകളെ കാണാൻ നല്ല ഭംഗിയാണ്, എല്ലാവരും അതിലേക്ക് മടങ്ങണ'മെന്ന് നാനി; 'ഉപദേശം കയ്യിൽ വച്ചാൽ മതി'യെന്ന് വിമർശനം