Sidney Sweeny ഇന്‍‌സ്റ്റഗ്രാം
Entertainment

സിഡ്‌നി സ്വീനി ബോളിവുഡിലേക്ക്, പ്രതിഫലം 530 കോടി!; ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രം

ഇന്ത്യന്‍ സെലിബ്രിറ്റിയുമായി പ്രണയത്തിലാകുന്ന അമേരിക്കന്‍ യുവതി

സമകാലിക മലയാളം ഡെസ്ക്

ഹോളിവുഡ് നടി സിഡ്‌നി സ്വീനി ബോളിവുഡിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. യുഫോറിയ സീരിസിലൂടെ താരമായി മാറിയ നടിയാണ് സിഡ്‌നി. ദി വൈറ്റ് ലോട്ടസ്, എനിവണ്‍ ബട്ട് യു തുടങ്ങിയവയിലൂടേയും കയ്യടി. ഹോളിവുഡിലെ യുവതാരങ്ങളില്‍ ഏറെ ആരാധകരുള്ള നടിയാണ് സിഡ്‌നി സ്വീനി. റെക്കോര്‍ഡ് പ്രതിഫലമാണ് സിഡ്‌നി സ്വീനിയ്ക്ക് ബോളിവുഡില്‍ നിന്നും വാഗ്ദാനം ചെയ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത് ദ സണ്‍ ആണ്. 45 മില്യണ്‍ പൗണ്ട് ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാനായി സിഡ്‌നിയ്ക്ക് വാഗ്ദാനം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ഈ തുക ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ ഏതാണ്ട് 530 കോടി രൂപ വരും. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ സിനിമയായി ഇതോടെ ഈ ചിത്രം മാറുമെന്നാണ് കരുതപ്പെടുന്നത്.

ബോളിവുഡിലെ ഒരു പ്രമുഖ നിര്‍മാണ കമ്പനി താരത്തെ സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ സെലിബ്രിറ്റിയുമായി പ്രണയത്തിലാകുന്ന അമേരിക്കന്‍ യുവതിയുടെ വേഷത്തിലേക്കാണ് സിഡ്‌നിയെ പരിഗണിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ ഏത് കമ്പനിയാണെന്നും കൂടെ അഭിനയിക്കുന്നത് ആരെന്നും പുറത്ത് വിട്ടിട്ടില്ല.

സിഡ്‌നിയുടെ ബോളിവുഡ് എന്‍ട്രി സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും താരത്തിന്റെ ആരാധകര്‍ ആവേശത്തിലാണ്. ഇന്ത്യയിലും ഒരുപാട് ആരാധകരുള്ള നടിയാണ് സിഡ്‌നി. സോഷ്യല്‍ മീഡിയയിലും തരംഗം സൃഷ്ടിക്കാറുണ്ട്. സിഡ്‌നി സ്വീനി ഒരു ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുകയാണെങ്കില്‍ അത് രാജ്യാന്തര ശ്രദ്ധ നേടുമെന്നുറപ്പാണ്. അതേസമയം ഇത്ര വലിയൊരു പ്രൊജക്ട് സാധ്യമാകുമോ എന്നും ചിലര്‍ ആശങ്കപ്പെടുന്നുണ്ട്.

As per reports Sidney Sweeny got an offer of 530 crore to act in a bollywood movie. it will be biggest movie in indian cinema.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT