സിജു വിൽസൺ നായകനാകുന്ന മെഡിക്കൽ ത്രില്ലർ ഡോസിൻ്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് സിജു വിൽസൺ തന്നെയാണ് റിലീസ് തീയതി പുറത്തുവിട്ടത്.
ചിത്രം ഏപ്രിൽ 24ന് തിയറ്ററുകളിൽ എത്തും. നവാഗതനായ അഭിലാഷ് ആര്‍ നായര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം എസിനിമാറ്റിക്ക് പിക്‌ചേഴ്‌സിൻ്റെ ബാനറിൽ വണ്ടർ മൂഡ്‌സിനൊപ്പം ചേർന്ന് ഷാന്റോ തോമസ് ആണ് നിർമിക്കുന്നത്.
ഡോസില്‍ ജഗദീഷ്, അശ്വിന്‍ കുമാര്‍, കൃഷ്ണശങ്കർ, ദൃശ്യ രഘുനാഥ്, കൃഷ കുറുപ്പ്, മധുപാൽ, റോണി ഡേവിഡ് രാജ്, സഞ്ജു സനിച്ചൻ എന്നിവരും പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്. ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ക്രൈമും അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണങ്ങളും നിഗൂഢതകളുമാണ് ഡോസ് കൈകാര്യം ചെയ്യുന്നത്.
ലോകമെമ്പാടുമുള്ള മെഡിക്കൽ ക്രൈമുകളിൽ നിന്നും കണ്ടെത്തിയ സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് 'ഡോസ്' ഒരുക്കിയിട്ടുള്ളത്. അങ്കിത് ത്രിവേദിയാണ് ഡോസിൻറെ കോ പ്രൊഡ്യൂസർ. മസ്ക്കറ്റ് മൂവി മേക്കേഴ്സ്, സിനിമ നെറ്റ്വർക്ക്, വിൽസൺ പിക്ചേഴ്സ്, കുര്യൻ മാത്യു എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.
മ്യൂസിക് - ഗോപി സുന്ദർ, ഛായാഗ്രഹണം - വിഷ്ണുപ്രസാദ്, എഡിറ്റിംഗ് - ശ്യാം ശശിധരൻ, ലിറിക്‌സ് - റഫീഖ് അഹമ്മദ്, നിതിൻ കെ ചെറിയാൻ, പ്രൊഡക്ഷൻ ഡിസൈൻ- അപ്പുമാരായി, ഡി ഐ - ലിജു പ്രഭാകർ, മേക്കപ്പ് - പ്രണവ് വാസൻ, കോസ്റ്റ്യും ഡിസൈൻ - സുൽത്താനാ റസാഖ്, ഓഡിയോഗ്രഫി- ജിജു ടി ബ്രൂസ്,
പ്രൊജക്റ്റ് ഡിസൈൻ - മനോജ് കുമാർ പറപ്പിള്ളിൽ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ, തൻവിൻ നാസീർ, അസ്സോസ്സിയേറ്റ് ഡയറക്ടർ - ഗോകുൽ സുനിൽ കുമാർ, പ്രൊജക്റ്റ് കോഓർഡിനേറ്റർ - ഭാഗ്യരാജ് പെഴുംപാറ, കാസ്റ്റിംഗ് - സൂപ്പർ ഷിബു, പ്രൊഡക്ഷൻ കൺട്രോളർ - പ്രസാദ് നമ്പ്യൻകാവ്, ത്രിൽസ് - ഫീനിക്സ് പ്രഭു, ആർട്ട് ഡയറക്ടർ - ആൽവിൻ ജോസഫ്, പിആർഒ- റോജിൻ കെ റോയ്, സതീഷ് എരിയാളത്ത്, ഡിജിറ്റൽ മാർക്കറ്റിങ് - TAG360, ഡിസൈൻ- യെല്ലോ ടൂത്ത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates