Dose ഇൻസ്റ്റ​ഗ്രാം
Entertainment

മെഡിക്കൽ ത്രില്ലർ ചിത്രം 'ഡോസ്' ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

ക്ലൈമാക്സ്‌ ട്വിസ്റ്റാണ് സിനിമയുടെ പ്രധാന ആകർഷണം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ഏറെ നിരൂപക പ്രശംസ നേടിയ അഭിലാഷ് ആർ നായർ സംവിധാനം നിർവഹിച്ച 'ഡോസ്' ഒടിടിയിലേക്ക്. മെയ് മാസത്തിൽ തിയറ്ററുകളിൽ എത്തിയ ഡോസ് ഒരു മെഡിക്കൽ ത്രില്ലർ സിനിമയാണ്. ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ക്രൈമും അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണങ്ങളും നിഗൂഢതകളുമാണ് ഡോസ് കൈകാര്യം ചെയ്യുന്നത്.

ലോകമെമ്പാടുമുള്ള മെഡിക്കൽ ക്രൈമുകളിൽ നിന്നും കണ്ടെത്തിയ സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് 'ഡോസ്' ഒരുക്കിയിട്ടുള്ളത്. മേക്കിങ്ങിലും കണ്ടന്റിലും ഒരേ പോലെ കൃത്യത പുലർത്തുന്ന പടം ഒരു മികച്ച ത്രില്ലർ എക്സ്പീരിയൻസ് നൽകുന്നുണ്ട്. മലയാളത്തിൽ അവിചാരിതമായി മാത്രം വരാറുള്ള മെഡിക്കൽ ത്രില്ലർ സിനിമകളുടെ ഗണത്തിൽ പെടുത്താവുന്ന സിനിമ ട്രീറ്റ്‌മെന്റിൽ വ്യത്യസ്തത പുലർത്തുന്നു.

ക്ലൈമാക്സ്‌ ട്വിസ്റ്റാണ് സിനിമയുടെ പ്രധാന ആകർഷണം. മിസ്ട്രിയും, ഇമോഷനും സസ്പെൻസും കൃത്യമായി സമം ചേർത്ത് സിനിമ അവതരിപ്പിക്കുന്നുണ്ട്. അഭിനേതാക്കളുടെ പ്രകടനം മുതൽ കഥയിലെ അപ്രതീക്ഷിത ട്വിസ്റ്റുകളിൽ വരെ ഡീറ്റയിലിങ് കൊണ്ടുവരാൻ ഈ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. ഒരു ശരാശരി പ്രേക്ഷകന്റെ വിചാരങ്ങൾക്ക് അപ്പുറം നിൽക്കുന്ന കഥാഗതി നൽകുന്ന ട്വിസ്റ്റുകളാണ് സിനിമയുടെ യുഎസ്പി.

ജൂലൈ 10 മുതലാണ് ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കുക. ആമസോൺ പ്രൈം, മനോരമ മാക്സ്, സിംപ്ലി സൗത്ത്, എപി ഇന്റർനാഷണൽ സൗത്ത് സിനിമാസ്, ലയൺസ്‌ഗേറ്റ് പ്ലേ, ആഹാ എന്നീ ഒടിടി പ്ലാറ്റുഫോമുകളിൽ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ആണ് ചിത്രം സ്ട്രീം ചെയ്യുക. എസിനിമാറ്റിക്ക് പിക്‌ചേഴ്‌സിൻ്റെ ബാനറിൽ വണ്ടർ മൂഡ്‌സ് പ്രൊഡക്ഷനോടൊപ്പം ചേർന്ന് ഷാന്റോ തോമസ് ആണ് ചിത്രം നിർമിക്കുന്നത്.

സിജു വിൽസൺ, ദൃശ്യ രഘുനാഥ്, ജഗദിഷ് , അശ്വിൻ കുമാർ തുടങ്ങിയരാണ് ചിത്രത്തിലെ അഭിനേതാക്കൾ. അങ്കിത് ത്രിവേദിയാണ് ഡോസിൻറെ കോ പ്രൊഡ്യൂസർ. മസ്ക്കറ്റ് മൂവി മേക്കേഴ്സ്, സിനിമ നെറ്റ്ർവർക്ക്, വിൽസൺ പിക്ചേഴ്സ്, കുര്യൻ സി മാത്യു എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. മ്യൂസിക് - ഗോപി സുന്ദർ, ഛായാഗ്രഹണം - വിഷ്ണുപ്രസാദ്, എഡിറ്റിംഗ് - ശ്യാം ശശിധരൻ,

ലിറിക്‌സ് - റഫീഖ് അഹമ്മദ്, നിതിൻ കെ ചെറിയാൻ, പ്രൊഡക്ഷൻ ഡിസൈൻ- അപ്പുമാരായി, ഡി ഐ - ലിജു പ്രഭാകർ, മേക്കപ്പ് - പ്രണവ് വാസൻ, കോസ്റ്റ്യും ഡിസൈൻ - സുൽത്താനാ റസാഖ്, ഓഡിയോഗ്രഫി- ജിജു ടി ബ്രൂസ്, പ്രൊജക്റ്റ് ഡിസൈൻ - മനോജ് കുമാർ പറപ്പിള്ളിൽ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അജയ് ചന്ദ്രിക,

പ്രശാന്ത് ഈഴവൻ, തൻവിൻ നാസീർ, അസ്സോസ്സിയേറ്റ് ഡയറക്ടർ - ഗോകുൽ സുനിൽ കുമാർ, പ്രൊജക്റ്റ് കോഓർഡിനേറ്റർ - ഭാഗ്യരാജ് പെഴുംപാറ, കാസ്റ്റിംഗ് - സൂപ്പർ ഷിബു, പ്രൊഡക്ഷൻ കൺട്രോളർ - പ്രസാദ് നമ്പ്യൻകാവ്, ത്രിൽസ് - ഫീനിക്സ് പ്രഭു, ആർട്ട് ഡയറക്ടർ - ആൽവിൻ ജോസഫ്, സ്റ്റിൽസ് നൗഷാദ് നാഷ്.

Siju Wilson starrer Dose OTT release date out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉസ്‌ബക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ; നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചെന്ന് കുടുംബം

മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ നോവൽ 'ബന്ധിതരുടെ ഓർമ്മക്കുറിപ്പുകൾ' 12-ന് പ്രകാശനം ചെയ്യും

മുന്നറിയിപ്പില്‍ മാറ്റം, വടക്കന്‍ കേരളത്തില്‍ തീവ്രമഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഭാര്യയെ കൊന്നെന്ന് പറഞ്ഞ് യുവാവ് കീഴടങ്ങി; അബോധാവസ്ഥയിലായിരുന്ന യുവതിയെ രക്ഷിച്ച് പൊലീസ്

10.49 ലക്ഷം രൂപ മുതല്‍, ആറ് വേരിയന്റുകള്‍; നിസാന്‍ ടെക്ടണ്‍ എസ് യുവി വിപണിയില്‍, അറിയാം ഫീച്ചറുകള്‍