വെന്ത് തനിന്തത് കാട് പോസ്റ്റർ 
Entertainment

അമ്പരപ്പിച്ച് ചിമ്പു; ​ഗൗതം മേനോൻ ചിത്രം വെന്ത് തനിന്തത് കാടിന്റെ പോസ്റ്റർ പുറത്ത്, വൈറൽ

വിണൈതാണ്ടി വരുവായ, അച്ചം എൻപത് മടമയ്യടാ എന്നീ സൂപ്പർഹിറ്റുകൾക്കു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും വെന്ത് തനിന്തത് കാടിനുണ്ട്

സമകാലിക മലയാളം ഡെസ്ക്

ചിമ്പുവും ​ഗൗതം മേനോനും ഒന്നിക്കുന്ന പുതിയ ചിത്രം വെന്ത് തനിന്തത് കാടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. അമ്പരപ്പിക്കുന്ന ലുക്കിലാണ് പോസ്റ്ററിൽ ചിമ്പുവിനെ കാണുന്നത്. വിണൈതാണ്ടി വരുവായ, അച്ചം എൻപത് മടമയ്യടാ എന്നീ സൂപ്പർഹിറ്റുകൾക്കു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും വെന്ത് തനിന്തത് കാടിനുണ്ട്.

കത്തിയെരിയുന്ന കാടിന്റെ പശ്ചാത്തലത്തിലാണ് പോസ്റ്റർ. അഴുക്കുപുരണ്ട ഷർട്ടും മുണ്ടും ധരിച്ച് ഒരു കമ്പും കുത്തി നിൽക്കുന്ന ചിമ്പുവിനെയാണ് കാണുന്നത്. താരത്തിന്റെ വമ്പൻ മേക്കോവർ ആരാധകരെ അമ്പരപ്പിക്കുകയാണ്. പോസ്റ്റർ റിലീസ് ചെയ്തതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

ചിത്രത്തിന്റെ അണിയറയിൽ വമ്പൻ ടീമാണ് ഉള്ളത്. എആർ റഹ്മാനാണ് ചിത്രത്തിന് സം​ഗീതം നൽകുന്നത്. ഇഷാരി കെ ​ഗണേഷ് ആണ് ചിത്രം നിർമിക്കുന്നത്. ചിമ്പുവിന്റെ 47ാം ചിത്രമാണിത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT