ഫോട്ടോ: ട്വിറ്റർ 
Entertainment

ആദ്യ ദിവസം തമിഴ്നാട്ടിൽ നിന്നു മാത്രം 8.5 കോടി, ഹിറ്റായി മാനാട്; ഇത് ചിമ്പുവിന്റെ തിരിച്ചുവരവ്

ചിമ്പുവിന്റെ കരിയറിലെ തന്നെ ഏറ്റവും ഉയർന്ന ആദ്യ ദിവസ കളക്ഷനാണിത്

സമകാലിക മലയാളം ഡെസ്ക്

ചിമ്പു നായകനായി എത്തിയ മാനാട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ടൈം ലൂപ്പിൽ പറയുന്ന പൊളിറ്റിക്കൽ ത്രില്ലറാണ് ചിത്രം. മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് പുറത്തുവരുന്നത്. വർഷങ്ങൾക്കു ശേഷമുള്ള ചിമ്പുവിന്റെ തിരിച്ചുവരവായിരിക്കും ചിത്രം എന്ന് വിലയിരുത്തപ്പെട്ടിരുന്നു. ഇത് ശരിവച്ചുകൊണ്ടാണ് ബോക്സ് ഓഫിസിൽ നിന്ന് മികച്ച റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 

ചിമ്പുവിന്റെ കരിയർ ബെസ്റ്റ്

ആദ്യ ദിവസം 8.5 കോടി രൂപയാണ് ചിത്രം വാരിയത് എന്നാണ് റിപ്പോർട്ടുകൾ. തമിഴ്നാട്ടിൽ നിന്നു മാത്രമാണ്. സംസ്ഥാനത്തെ പലഭാ​ഗത്തും മഴ ശക്തമായതിനാൽ പല ഷോകളും മുടങ്ങിയിരുന്നു. അതിനിടെയാണ് ഇത്ര വലിയ കളക്ഷൻ ചിത്രം നേടിയത്. ചിമ്പുവിന്റെ കരിയറിലെ തന്നെ ഏറ്റവും ഉയർന്ന ആദ്യ ദിവസ കളക്ഷനാണിത്. വിജയിന്റേയും രജനീകാന്തിന്റേയും ചിത്രങ്ങൾക്ക് ലഭിക്കുന്നതുപോലെയുള്ള സ്വീകാര്യതയാണ് മാനാടിന് ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ.

ടൈം ട്രാവൽ ഫാന്റസി ത്രില്ലർ

വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചത്രം ടൈം ട്രാവൽ വിഷയമായ ഫാന്റസി ത്രില്ലറാണ്. ചിമ്പുവിനൊപ്പം എസ്.ജെ. സൂര്യയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇരുവരും ​ഗംഭീര പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത്. അബ്ദുല്‍ ഖാലിക്ക് എന്ന യുവാവായി ചിമ്പു എത്തുന്നു. കല്യാണി പ്രിയദർശനാണ് നായിക.യുവന്‍ ശങ്കര്‍ രാജ സംഗീതം നല്‍കിയ ഈ ചിത്രത്തില്‍ ചിമ്പുവിനെ കൂടാതെ എസ്.എ. ചന്ദ്രശേഖര്‍, കരുണാകരന്‍, ഭാരതിരാജ, അരവിന്ദ് ആകാശ്, മനോജ് ഭാരതിരാജ, പ്രേംജി അമരന്‍, ഉദയ, ഡാനിയല്‍ ആനി പോപ്പ്, രവികാന്ത് എന്നിവരും അഭിനയിക്കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്

കൊല്ലം മെഡിക്കൽ കോളജിൽ സീനിയർ റസിഡന്റ് , തിരുവനന്തപുരം എൻജിനിയറിങ് കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ

SCROLL FOR NEXT