Entertainment

തടി കുറക്കാൻ കഷ്ടപ്പെട്ടു, ചിമ്പുവിന് ഇഷ്ടവാഹനം സമ്മാനമായി നൽകി അമ്മ

മകന്റെ കഠിനാധ്വാനത്തിന് പകരമായി വമ്പൻ സമ്മാനം നൽകിയിരിക്കുകയാണ് സിമ്പുവിന്റെ അമ്മ ഉഷ രാജേന്ദ്രൻ

Author : സമകാലിക മലയാളം ഡെസ്ക്

ടുത്തിടെയാണ് തന്റെ പുതിയ ചിത്രം ഇശ്വരനുവേണ്ടി ചിമ്പു തടി കുറച്ചത്. ലോക്ക്ഡൗണിനെ തുടർന്ന് താരത്തിന്റെ ശരീരഭാരം 100 ന് മുകളിൽ പോയിരുന്നു. ചിത്രം ആരംഭിക്കാൻ സമയമായതോടെ വളരെ അധികം കഷ്ടപ്പെട്ടാണ് താരം തടി കുറിച്ചത്. ഇത് ആരാധകരെ അമ്പരപ്പിച്ചിരുന്നു. എന്നാൽ മകന്റെ കഠിനാധ്വാനത്തിന് പകരമായി വമ്പൻ സമ്മാനം നൽകിയിരിക്കുകയാണ് സിമ്പുവിന്റെ അമ്മ ഉഷ രാജേന്ദ്രൻ. 

മകന്റെ ഇഷ്ട വാഹനമായ മിനി കൂപ്പറാണ് അമ്മ സമ്മാനിച്ചത്. മാസങ്ങളോളം നീണ്ട മകന്റെ കഠിനാധ്വാനത്തിൽ മനസു നിറഞ്ഞാണ് അമ്മ കാർ വാങ്ങി നൽകിയത്. താരത്തിന്റെ പിആർ പുറത്തുവിട്ട പത്രക്കുറിപ്പിലൂടെയാണ് സമ്മാനത്തേക്കുറിച്ചുള്ള വിവരം പങ്കുവെച്ചത്. ബ്രിട്ടീഷ് റേസിങ് ​ഗ്രീൻ നിറത്തിലുള്ള വാഹനമാണ് നൽകിയത്.  കുറച്ചുദിവസങ്ങള്‍ക്ക് മിനി കൂപ്പര്‍ കാര്‍ ചിമ്പുവിന്റെ വീട്ടിലെത്തിച്ചു. ബോണറ്റില്‍ റോസാപ്പൂക്കള്‍ കൊണ്ട് അലങ്കരിച്ച കാറിന് സമീപം നിൽക്കുന്ന ഉഷ രാജേന്ദ്രന്റെ ഫോട്ടോയും പുറത്തുവന്നു.

വ്യത്യസ്ത ലുക്കിൽ എത്തുന്ന ഈശ്വരൻ സംവിധാനം ചെയ്യുന്നത് സുശീന്ദ്രനാണ്. ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കി. ഇപ്പോൾ വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന മാനാടിന്റെ തിരക്കുകളിലാണ് താരം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ