Sindhu Krishna father passes away 
Entertainment

'അപ്പൂപ്പനും നിന്നെപ്പോലെ സഹായം വേണം, നടക്കാന്‍ വയ്യെടാ'; ഉള്ള് പൊള്ളി സിന്ധുവും ദിയയും; നോവായി വിഡിയോ

ഒരു ദിവസം കൂടി അപ്പൂപ്പനോട് സംസാരിക്കാന്‍ സാധിച്ചിരുന്നെങ്കില്‍

സമകാലിക മലയാളം ഡെസ്ക്

കഴിഞ്ഞ ദിവസമാണ് നടന്‍ കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയുടെ അച്ഛന്‍ മരിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കും പരിചിതനായിരുന്നു എസ് രംഗനാഥന്‍. സിന്ധുവിന്റേയും മക്കളുടേയും വ്‌ളോഗുകളില്‍ രംഗനാഥന്‍ പലപ്പോഴുമെത്തിയിട്ടുണ്ട്. അച്ഛന്റെ വിയോഗത്തിന്റെ വേദനയില്‍ സിന്ധു കൃഷ്ണ പങ്കുവച്ച പോസ്റ്റ് നോവാവുകയാണ്.

ദിയയുടെ മകന്‍ ഓമിയെ മടിയിലിരുത്തി കളിപ്പിക്കുന്ന രംഗനാഥന്റെ വിഡിയോയാണ് സിന്ധു പങ്കുവച്ചിരിക്കുന്നത്. ഡാഡി എന്ന് എഴുതി ഹൃദയത്തിന്റെ ഇമോജിയോടൊപ്പമാണ് സിന്ധു വിഡിയോ പങ്കുവച്ചിരിക്കുന്നത്. മനോഹരമായ വിഡിയോ ആരാധകരുടേയും ഉള്ള് കലക്കുകയാണ്.

'അപ്പൂപ്പന് നിന്നെപ്പോലെ ആരുടെയെങ്കിലും സഹായം വേണം. അപ്പൂപ്പന് നടക്കാന്‍ വയ്യ' എന്ന് ഓമിയോട് രംഗനാഥന്‍ പറയുന്നതും വിഡിയോയില്‍ കേള്‍ക്കാം. അപ്പൂപ്പത്തിന്റെ വേര്‍പാടില്‍ ദിയ പങ്കുവച്ച പോസ്റ്റും ശ്രദ്ധ നേടുന്നുണ്ട്. തന്റെ വിവാഹത്തിന്റെ തനിക്കും സഹോദരിമാര്‍ക്കുമൊപ്പം ഡാന്‍സ് കളിക്കുന്ന അപ്പൂപ്പന്റെ ചിത്രമാണ് ദിയ പങ്കുവച്ചിരിക്കുന്നത്.

'മാലാഖമാര്‍ നിങ്ങളെ ഇങ്ങനെയാകും സ്വര്‍ഗത്തിലേക്ക് സ്വീകരിച്ചിട്ടുണ്ടാവുകയെന്ന് എനിക്കുറപ്പാണ് അപ്പൂപ്പാ. അടുത്ത ജന്മത്തില്‍ നിങ്ങളെ കണ്ടുമുട്ടാന്‍ ഞങ്ങള്‍ ശ്രമിക്കാം അപ്പൂപ്പാ'' എന്നാണ് ചിത്രത്തോടൊപ്പം ദിയ കൃഷ്ണ കുറിച്ചിരിക്കുന്നത്. ദിയയുടെ പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. സിന്ധു പങ്കുവച്ച വിഡിയോയും ദിയ ഷെയര്‍ ചെയ്തിട്ടുണ്ട്. അപ്പൂപ്പാ, നിങ്ങളോട് ഒരു ദിവസം കൂടി സംസാരിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ എന്നാണ് വിഡിയോ പങ്കുവച്ച ദിയ കുറിച്ചത്.

Sindhu Krishna shares a video of her late father with Omi. Diya Krishna also shares a photo of with grand daughters.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ ജീവിതം താറുമാറാക്കി, ആന്റണിയോടുള്ള പക ഒരിക്കലും മാറില്ല'; ഗോപാലന്‍ പറയുന്നു

'ഏത് കാര്യവും നല്ലതിനും ചീത്തയ്ക്കും ഉപയോ​ഗിക്കാം; എഐ ദുരുപയോ​ഗം ചെയ്യുന്നത് കാണുമ്പോൾ വിഷമം തോന്നും'

'ലെജൻഡ് സാർ അവർ​കളെ വരിക വരിക! ഊട്ടിയിലും രാജസ്ഥാനിലും ബാനർ'; സംവിധായകനെ എയറിലാക്കി ട്രോളൻമാർ

നിറ്റ്കോണിൽ ജൂനിയർ എൻജിനീയർമാരുടെ 100 ഒഴിവുകൾ, ഡിപ്ലോമയും ഡിഗ്രിയും ഉള്ളവർക്ക് അവസരം: ഏപ്രിൽ ഒന്ന് മുതൽ എട്ട് വരെ അപേക്ഷിക്കാം

ട്രെയിനിന് നേര്‍ക്ക് കല്ലേറ്, വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്; നാലു പല്ലുകള്‍ കൊഴിഞ്ഞു

SCROLL FOR NEXT