ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

​'ഗോപിയുടെ അടുത്ത് പാടാൻ പോയി 12 വർഷം കളഞ്ഞില്ലേ', മറുപടിയുമായി അഭയ ഹിരൺമയി

ഗോപി സുന്ദറുമായി വേർപിരിഞ്ഞതിനു പിന്നാലെ സൈബർ ആക്രമണത്തിനും ഇരയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയയാണ് അഭയ ഹിരൺമയി. ​ഗാനങ്ങൾ മാത്രമല്ല പലപ്പോഴും ഹിരൺമയിയുടെ വ്യക്തി ജീവിതമാണ് വാർത്തകൾ നിറയാറുള്ളത്. സം​ഗീത സംവിധായകൻ ​ഗോപി സുന്ദറുമായി വേർപിരിഞ്ഞതിനു പിന്നാലെ സൈബർ ആക്രമണത്തിനും ഇരയായിരുന്നു. ഇപ്പോൾ തനിക്കു നേരെ ഉയർന്ന വിമർശനത്തിന് ഹിരൺമയി നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. 

​ഗായിക അന്ന കാതറിനൊപ്പമുള്ള ചിത്രം പങ്കുവച്ച് 13 വർഷത്തെ സൗഹൃദത്തെക്കുറിച്ച് അഭയ ഹിരൺമയി കുറിച്ചിരുന്നു. അതിനു താഴെയാണ് വ്യക്തിജീവിതത്തെ പരാമർശിച്ചുകൊണ്ടുള്ള കമന്റ് എത്തിയത്.  'ഈ കുട്ടി ഗോപിയുടെ അടുത്ത് പാടാൻ പോയപ്പോൾ കൂടെ പോയി വെറുതെ 12 വർഷം കളഞ്ഞില്ലേ. ലൈഫ് മുഴുവൻ കൂടെ കാണും എന്ന് കരുതും. ഒക്കെ വെറുതെ. ആർക്കും ആരോടും ആത്മാർത്ഥത ഒന്നും ഇല്ലാ' എന്നായിരുന്നു കമന്റ്. 'അങ്ങനെയാണോ? ഞാൻ എന്റെ ജീവിതത്തെക്കുറിച്ച് വിശദീകരിക്കണോ'?  എന്നാണ് അഭയ മറുപടിയായി കുറിച്ചത്. 

12 വർഷത്തോളമായി ​ഗോപി സുന്ദറും അഭയ ഹിരൺമയിയും ലിവിങ് റിലേഷനിലായിരുന്നു. ഇത് തുറന്നു പറഞ്ഞതിനു പിന്നാലെ രൂക്ഷമായ സൈബർ ആക്രമണത്തിന് ഹിരൺമയി ഇരയായിരുന്നു. എന്നാൽ കുറച്ചു നാളുകൾക്ക് മുൻപാണ് ​ഗായിക അമൃത സുരേഷുമായി പ്രണയത്തിലാണെന്ന വിവരം ​ഗോപി സുന്ദർ ആരാധകരെ അറിയിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT