അമൃത സുരേഷ്/ഫോട്ടോ: ഫെയ്സ്ബുക്ക് 
Entertainment

'മൂക്ക് പ്ലാസ്റ്റിക് സർജറി ചെയ്തോ?'; ആരാധകർക്ക് മറുപടിയുമായി അമൃത സുരേഷ്

മൂക്ക് പ്ലാസ്റ്റിക് സർജറി ചെയ്തോ എന്നായിരുന്നു ആരാധകർക്ക് അറിയേണ്ടിയിരുന്നത്

സമകാലിക മലയാളം ഡെസ്ക്

റിയാലിറ്റി ഷോ താരമായി എത്തിയ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ​ഗായികയാണ് അമൃത സുരേഷ്. സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവായ താരത്തിന് പലപ്പോഴും രൂക്ഷമായ സൈബർ ആക്രമണം നേരിടേണ്ടിവന്നിട്ടുണ്ട്. നടൻ ബാലയുമായുള്ള വിവാഹമോചനം, സം​ഗീത സംവിധായകൻ ​ഗോപി സുന്ദറുമായുള്ള പ്രണയവുമെല്ലാമാണ് രൂക്ഷമായ സൈബർ ആക്രമണങ്ങൾക്ക് കാരണമായത്. എന്നാൽ ഇതൊന്നും അമൃതയെ ബാധിക്കാറില്ല. തന്റെ വിശേഷങ്ങളെല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. 

അടുത്തിടെ താരത്തിന്റെ ചിത്രങ്ങൾ കണ്ട് ആരാധകർക്ക് സംശയമായി. അമൃത മൂക്ക് പ്ലാസ്റ്റിക് സർജറി ചെയ്തോ എന്നായിരുന്നു ആരാധകർക്ക് അറിയേണ്ടിയിരുന്നത്. ഇപ്പോൾ അതിന് മറുപടിയുമായി അമൃത രം​ഗത്തെത്തിയിരിക്കുകയാണ്. താൻ മൂക്കിൽ എന്തെങ്കിലും സർജറി ചെയ്തോ എന്നു പലരും ചോദിച്ചെന്നും എന്നാൽ ഇല്ല എന്നാണ് തനിക്ക് അവരോടു പറയാനുള്ളതെന്നും അമൃത ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി കുറിച്ചു. ഇത് തന്റെ യഥാർഥ മൂക്ക് ആണെന്നും ജന്മസഹജമായി കിട്ടിയതാണെന്നും അതിൽ കൃത്രിമമായി യാതൊന്നും ചെയ്തിട്ടില്ലെന്നും ഗായിക വ്യക്തമാക്കി. 

അടുത്തിടെയാണ് ​ഗോപി സുന്ദറുമായി അമൃത വേർപിരിഞ്ഞു എന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. അതിനു പിന്നാലെ താരത്തിന്റെ അക്കൗണ്ടുകൾക്ക് താഴെ പരിഹാസ കമന്റുകളും നിറഞ്ഞു. എന്നാൽ ഒന്നിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് ഇവർ വിമർശകരുടെ വായടച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗത്തില്‍ ആക്ഷേപം; വിദ്യാര്‍ഥിക്ക് ആള്‍ക്കൂട്ടമര്‍ദ്ദനം- വിഡിയോ

കോഴിക്കോട് നഗരത്തില്‍ കത്തിക്കുത്ത്, യുവാവിന് പരിക്ക്

ഗര്‍ഭാശയഗള അര്‍ബുദ പ്രതിരോധം; ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നാളെ മുതല്‍ വാക്‌സിനേഷന്‍

കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം, ഇടപ്പള്ളിയില്‍ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്ക് രോഗബാധ

SCROLL FOR NEXT