ചിത്രം: ഇൻസ്റ്റാ​ഗ്രാം 
Entertainment

ഗായകനും ബിഗ് ബോസ് താരവുമായ രാഹുല്‍ വൈദ്യയും നടി ദിഷയും വിവാഹിതരായി; ചിത്രങ്ങള്‍ 

ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്

Author : സമകാലിക മലയാളം ഡെസ്ക്

ഗായകന്‍ രാഹുല്‍ വൈദ്യയും നടി ദിഷ പര്‍മാറും വിവാഹിതരായി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തില്‍ ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. 

ചുവന്ന ലെഹങ്കയാണ് ദിഷ വിവാഹത്തിന് ധരിച്ചിരുന്നത്. ക്രീം നിറത്തിലെ ഷര്‍വാണിയായിരുന്നു രാഹുലിന്റെ വേഷം. 

ബിഗ് ബോസ് സീസണ്‍ 14ലെ ശ്രദ്ധേയനായ മത്സരാര്‍ത്ഥിയായിരുന്നു രാഹുല്‍. സീസണില്‍ രണ്ടാം സ്ഥാനം രാഹുല്‍ നേടി. റിയാലിറ്റി ഷോയ്ക്കിടയില്‍ ദിഷയോടുള്ള പ്രണയം തുറന്നുപറഞ്ഞ രാഹുല്‍ പരിപാടിയില്‍ പ്രണയാഭ്യര്‍ത്ഥനയും നടത്തി. ദിഷ രാഹുലിന്റെ പ്രണയാഭ്യര്‍ത്ഥന സ്വീകരിച്ചതും നടി ബിഗ്‌ബോസിലെത്തിയതുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ബിഗ് ബോസിലെ രാഹുലിന്റെ അടുത്ത സുഹൃത്തായ നടന്‍ അലി ഗോണി വിവഹത്തില്‍ പങ്കെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗോള്‍ഡന്‍ നീരു', ഏഷ്യന്‍ റെക്കോര്‍ഡ്; ഷൂട്ടിങില്‍ ഇന്ത്യക്ക് സ്വര്‍ണം!

'ഇപ്പോ എങ്ങനെ ഇരിക്കണ്'; അശ്വന്ത് കോക്കിന്റെ അറസ്റ്റില്‍ നടന്‍ അനീഷിന്റെ ഭാര്യ

പൊലീസ് സംഘടനകളെ പിരിച്ചുവിട്ട സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി: നടപടി ഭരണഘടനാ വിരുദ്ധം

മൊബൈല്‍ കണക്ഷന്‍; ജിയോയും എയര്‍ടെലും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം, 1.3 ശതമാനത്തിന്റെ വ്യത്യാസം മാത്രം, കേരളത്തില്‍ മുന്നില്‍ ആര്?

എആർ റഹ്മാന്‍റെ സംഗീത വിസ്മയം; രാമായണത്തിലെ ആദ്യ ഗാനം പുറത്ത്