Entertainment

'ഭാവിയിലേയ്ക്കുള്ള ഇനിയെന്റെ പ്രതീക്ഷയും സ്വപ്‌നവും'; ഗായിക അഞ്ജു ജോസഫ് വീണ്ടും വിവാഹിതയായി

ഭര്‍ത്താവിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ആദിത്യയെന്നാണ് വരന്റെ പേര്.

Author : സമകാലിക മലയാളം ഡെസ്ക്

ടിയും ഗായികയുമായ അഞ്ജു ജോസഫ് വീണ്ടും വിവാഹിതയായി. മുല്ലപ്പൂ മാല ഇട്ട് രജിസ്റ്റര്‍ ഓഫീസില്‍ നിന്ന് ഭര്‍ത്താവിന്റെ കൈ പിടിച്ച് ഇറങ്ങുന്ന ഫോട്ടോയ്ക്കൊപ്പം സന്തോഷ വാര്‍ത്ത പങ്കുവച്ചത് അഞ്ജു ജോസഫ് തന്നെയാണ്. ഭര്‍ത്താവിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ആദിത്യയെന്നാണ് വരന്റെ പേര്. വിവാഹം രജിസ്റ്റര്‍ ചെയ്തതിന് ശേഷം, 'ഭാവിയിലേക്കുള്ള ഇനിയെന്റെ പ്രതീക്ഷയും സ്വപ്നവും ഇതാണ്' എന്ന ക്യാപ്ഷനൊപ്പമാണ് പോസ്റ്റ്.

ഫോട്ടോയ്ക്ക് താഴെ അഞ്ജുവിനും ഭര്‍ത്താവിനും ആശംസകള്‍ അറിയിച്ച് നിരവധി കമന്റുകളാണ് വരുന്നത്. ശ്രീനാഥ്, സാധിക കെആര്‍, അശ്വതി ശ്രീകാന്ത്, ധന്യ വര്‍മ തുടങ്ങിവരെല്ലാം മിനിട്ടുകള്‍ക്ക് മുന്‍പ് പങ്കുവച്ച പോസ്റ്റിന് താഴെ ആശംസകളുമായി എത്തി.

സ്റ്റാര്‍ സിംഗര്‍ എന്ന ഷോയിലൂടെ കരിയര്‍ ആരംഭിച്ചതാണ് അഞ്ജു ജോസഫ്. പിന്നീട് പല ടിവി ഷോകളിലും ഗായികയായു അവതാരകയായും എത്തി. സിനിമ പിന്നണി ഗാന ലോകത്ത് മാത്രമല്ല, അഭിനേത്രിയായും അഞ്ജു ജോസഫ് പരിചിതയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'ഇപ്പോഴും ഞാൻ എവിടെയും എത്തിയിട്ടില്ല, തുളു സിനിമ വരെ കാണും; സിനിമ കണ്ടില്ലെങ്കിൽ വിഷമമാണ്'

സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനത്തിൽ യോഗി ബാബുവും; സ്വാഗതം ചെയ്ത് സെെജു

'എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഞങ്ങളുടെ ഹീറോയെ ഒരു വർഷം മുൻപ് നഷ്ടമായി'; കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി