അഞ്ജു ജോസഫ് വിഡിയോ സ്ക്രീൻഷോട്ട്
Entertainment

ആ വേദനയെ മറികടന്നത് ഇങ്ങനെ; പൊട്ടിക്കരഞ്ഞ് അഞ്ജു ജോസഫ്; വിഡിയോ വൈറൽ

കരയുന്നത് മോശം കാര്യമല്ലെന്നും വീണു പോകുന്ന സാഹചര്യങ്ങളിൽ ഉയിർത്തെഴുന്നേൽക്കാൻ ഇത് നമ്മളെ സഹായിക്കും എന്നുമാണ് അഞ്ജു കുറിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ടന്നുവന്ന പ്രതിസന്ധി ഘട്ടങ്ങളെ ഓർമിപ്പിച്ച് വിഡിയോ പങ്കുവച്ച് ​ഗായിക അഞ്ജു ജോസഫ്. ജീവിതം നൽകിയ മുറിവുകളിൽ പൊട്ടിക്കരയുന്ന അഞ്ജുവിനെയാണ് വിഡിയോയിൽ കാണുന്നത്. കരയുന്നത് മോശം കാര്യമല്ലെന്നും വീണു പോകുന്ന സാഹചര്യങ്ങളിൽ ഉയിർത്തെഴുന്നേൽക്കാൻ ഇത് നമ്മളെ സഹായിക്കും എന്നുമാണ് അഞ്ജു കുറിക്കുന്നത്. ഇത് പഴയ വിഡിയോ ആണെന്നും ഇപ്പോൾ താൻ ഡബിൾ ഓകെയാണെന്നും ​ഗായിക വ്യക്തമാക്കുന്നുണ്ട്.

ട്രോമയില്‍ നിന്ന് വര്‍ഷങ്ങള്‍ എടുത്തുള്ള തിരിച്ചുവരവ് ഇങ്ങനെയായിരുന്നു. ഇപ്പോള്‍ ഞാന്‍ ഡബിള്‍ ഓകെയാണ്. സോഷ്യല്‍ മീഡിയയില്‍ നിങ്ങള്‍ കാണുന്നതെല്ലാം സത്യമായിരിക്കില്ല എന്ന് വ്യക്തമാക്കാനാണ് ഞാനിത് റെക്കോര്‍ഡ് ചെയ്തത്. നിങ്ങള്‍ കരയൂ, നന്നായി കരയൂ. കരയുന്നത് ബലഹീനതയല്ല. നിങ്ങള്‍ സഹായംതേടൂ മുറിവുകള്‍ ഉണക്കൂ. തകര്‍ന്നു വീണിടത്തുനിന്ന് നിങ്ങള്‍ എഴുന്നേല്‍ക്കൂ. എല്ലാം കടന്നുപോകുമെന്ന് ഓര്‍ത്തുവെക്കൂ. നിങ്ങളുടെ സന്തോഷ നിമിഷങ്ങള്‍ പോലും.- അഞ്ജു കുറിച്ചു.

നിരവധി പേരാണ് അഞ്ജുവിന് ആശ്വാസ വാക്കുകളുമായി എത്തിയത്. നീ കടന്നു പോയത് എന്താണെന്ന് അറിയാം എന്നായിരുന്നു സിത്താര കൃഷ്ണകുമാറിന്റെ കമന്റ്. അത് കഴിഞ്ഞ് ഒരു വരവ് വന്നില്ലേ, അതല്ലേ ബെസ്റ്റ് പരിപാടി.- എന്നാണ് മിഥുന്‍ കുറിച്ചത്. അല്‍ഫോണ്‍സ്, അശ്വതി ശ്രീകാന്ത്. ആര്യ, ദിവ്യ പ്രഭ തുടങ്ങിയ നിരവധി പേര്‍ കമന്റുമായി എത്തി. അഞ്ജു ജോസഫിന്റെ റീൽ വൈറലായതോടെ അതിനു നൃത്തഭാഷ്യവുമായി നർത്തകിയും നടിയുമായ താര കല്യാണും രംഗത്തുവന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്ണൂർ സീറ്റ്', നിലപാട് നാളെ പറയും; കെ സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളെ കാണും

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷ, എൽഒസി സമർപ്പിക്കൽ, ഫീസ് അടയ്ക്കേണ്ട സമയക്രമം എന്നിവ പ്രസിദ്ധീകരിച്ചു

പൊലീസ് സുരക്ഷയില്‍ നിയമപഠനം,ധര്‍മ്മടത്ത് പിണറായിയെ നേരിടാന്‍ യുവ നേതാവിനെ ഇറക്കി കോണ്‍ഗ്രസ്; ആരാണ് അബ്ദുള്‍ റഷീദ്?

SCROLL FOR NEXT