ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

നീട്ടിയ കൈകളിലേക്ക് 500 രൂപ, നോട്ടുകെട്ടുമായി കാറിനുള്ളിൽ നേഹ കക്കർ; വിഡിയോ വൈറൽ

കയ്യിൽ ഒരു കെട്ട് നോട്ട് കെട്ടുമായി കാറിൽ ഇരിക്കുകയാണ് നേഹ

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് ​ഗായിക നേഹ കക്കറിന് ആരാധകർ ഏറെയാണ്. രാജ്യത്ത് ഏറ്റവും പ്രതിഫലം കൈപ്പറ്റുന്ന ​ഗായികമാരിൽ ഒരാളാണ് നേഹ. അതുപോലെ പാവപ്പെട്ടവരെ സഹായിക്കാനും താരം മടിക്കാറില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് നേഹ കക്കറിന്റെ ഒരു വിഡിയോ ആണ്. തെരുവു കുട്ടികൾ‌ക്ക് സാമ്പത്തിക സഹായം നൽകുന്ന താരത്തെയാണ് വിഡിയോയിൽ കാണുന്നത്. 

വൈറലായി നേഹ കക്കറിന്റെ വിഡിയോ

കയ്യിൽ ഒരു കെട്ട് നോട്ട് കെട്ടുമായി കാറിൽ ഇരിക്കുകയാണ് നേഹ. തന്റെ വാഹനത്തിനടുത്തെത്തിയ ഒരു കൂട്ടം തെരുവ് കുട്ടികൾക്കാണ് നേഹ സഹായം നൽകിയത്. കുട്ടികൾക്ക് 500 രൂപ വീതമാണ് താരം നൽകിയത്. ഇതിനിടെ കുട്ടികളിൽ ചിലർ നേഹയുടെ കാറിനകത്തേയ്ക്കു കൈ കടത്തുകയും കൂടി നിന്ന ചിലർ ചിത്രങ്ങൾ പകർത്താൻ ശ്രമിക്കുകയും ചെയ്തതോടെ നേഹ മുഖം മറയ്ക്കുന്നതും വിഡിയോയിൽ കാണാം. മുംബൈയിൽ സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെയാണ് താരം തെരുവുകുട്ടികൾക്ക് സഹായം നൽകിയത്. 

താരത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഇതിനോടകം നിരവധി പേരാണ് നേഹ കക്കറിന്റെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തുന്നത്. മുൻപും തെരുവു കുട്ടികൾക്ക് താരം സഹായം നൽകിയിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കെസിഎൽ മൂന്നാം സീസൺ കൗണ്ട്ഡൗൺ തുടങ്ങി; ആവേശത്തിന്റെ ക്രിക്കറ്റ് മാമാങ്കത്തിലേക്ക് കേരളം

പ്രവാസികള്‍ക്ക് തിരിച്ചടി; ദുബൈയില്‍ ഇനി ജീവിത ചെലവേറും, പുതിയ താമസ നിയമം

കനത്ത മഴ: നാളത്തെ സെറ്റ് പരീക്ഷ മാറ്റി, പുതുക്കിയ തീയതി പിന്നീട്

ഐ.എസ്.ആർ.ഒയിൽ ഗവേഷകരാകാം; ബിരുദം മുതൽ യോഗ്യത, റിസർച്ച് മേഖലയിൽ അവസരം!