Trisha ഇൻസ്റ്റ​ഗ്രാം
Entertainment

'തൃഷയ്ക്ക് പെണ്ണുങ്ങളോടാണ് താല്പര്യം, വിജയ് അവരുടെ കയ്യിലെ പാവ'; ​നടിക്കെതിരെ ആരോപണവുമായി ​ഗായിക

വിജയ്‌യ്ക്ക് ഒരു നടിയുമായി ബന്ധമുണ്ടെന്ന് സം​ഗീത ഹർജിയിൽ ആരോപിച്ചിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

നടൻ വിജയ്‌യുടെ ഭാര്യ സം​ഗീത നടനിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത് വലിയ വാർത്തയായി മാറിയിരുന്നു. സം​ഗീതയുടെ ഹർജി പരി​ഗണിച്ചു കൊണ്ട് നടനോട് ഏപ്രിൽ 20 ന് ഹാജരാകൻ നിർദേശിച്ചു. ഇതിന് പിന്നാലെ വൻ തോതിലുള്ള സൈബർ ആക്രമണമാണ് നടി തൃഷയ്ക്ക് നേരെ ഉണ്ടായത്. വിജയ്‌യ്ക്ക് ഒരു നടിയുമായി ബന്ധമുണ്ടെന്ന് സം​ഗീത ഹർജിയിൽ ആരോപിച്ചിരുന്നു.

ഇതാണ് തൃഷയ്ക്ക് നേരെ ആക്രമണമുണ്ടാകാൻ കാരണമായത്. ഇത് സംബന്ധിച്ച് ഒരു പ്രതികരണവും തൃഷ ഇതുവരെ നടത്തിയിട്ടില്ല. ഇപ്പോഴിതാ തൃഷയെ കുറിച്ച് ​ഗുരുതര ആരോപണങ്ങളുമായി രം​ഗത്ത് എത്തിയിരിക്കുകയാണ് പിന്നണി ഗായിക സുചിത്ര രാമദുരൈ.

സം​ഗീത ഡിവോഴ്സുമായി മുന്നോട്ട് പോകാൻ കാരണം തൃഷയുമായി വിജയ് തുടരെ തുടരെ ബന്ധം വച്ച് പുലർത്തിയതാണെന്ന് സുചിത്ര ആരോപിക്കുന്നു. തൃഷ ബൈസെക്ഷ്വൽ ആണെന്നും ആണുങ്ങളോടും പെണ്ണുങ്ങളോടും തൃഷയ്ക്ക് താല്പര്യമുണ്ടെന്നും എന്നാൽ സ്ത്രീകളോട് കൂടുതൽ താല്പര്യമുണ്ടെന്നും സുചിത്ര പറയുന്നു. ഐബിഎൻ എന്ന തമിഴ് ചാനലിനോട് സംസാരിക്കവെയാണ് സുചിത്രയുടെ ​ഗുരുതര ആരോപണം.

"തൃഷ ഒരു ബൈസെക്ഷ്വൽ ആണ്. ആണിനോടും പെണ്ണിനോടും അവൾക്ക് താല്പര്യമുണ്ട്. അതിൽ പെണ്ണുങ്ങളോടാണ് ഒരുപടി മുകളിൽ താല്പര്യം. തൃഷയുടെ കരവലയത്തിലാണ് വിജയ് ഉള്ളത്. പാവ പോലെയാണ്. ഇരിക്കാൻ പറ‍ഞ്ഞാൽ വിജയ് ഇരിക്കും നിക്കാൻ പറഞ്ഞാൽ നിൽക്കും". എന്നാണ് സുചിത്രയുടെ ആരോപണം. ഇത്തരത്തിൽ കഴിഞ്ഞ ഏതാനും ദിവസമായി വിജയ്ക്കും തൃഷയ്ക്കും എതിരെ തുടരെ ​ഗുരുതരമായ ആരോപണങ്ങൾ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയും സുചിത്ര പറയുന്നുണ്ട്.

Cinema News: Singer Suchitra against Trisha.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുഗതന് അനുകൂലമായ കത്ത്: ചെന്നിത്തലയ്ക്ക് അതൃപ്തി; ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറിക്കെതിരെ അന്വേഷണം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും

'നിവിന്‍ പോളിയെ കണ്ടപ്പോള്‍, അദ്ദേഹത്തിന് ഓര്‍മയുണ്ടോ എന്നറിയില്ല'; ക്രിക്കറ്ററാകാന്‍ ആഗ്രഹിച്ചു, സംവിധായകനാകാന്‍ കാരണം: ജെയ്‌സണ്‍ സഞ്ജയ്

'സംഘപരിവാർ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് ഓച്ഛാനിച്ചു നിൽക്കുന്നു; പി എം ശ്രീ നടപ്പിലാക്കാനുള്ള തീരുമാനം കേരളത്തോടുള്ള വഞ്ചന'