സോഫിയ യുറിസ്റ്റ / ട്വിറ്റർ ചിത്രം 
Entertainment

പൊതുവേദിയിൽ വെച്ച് ആരാധകന്റെ മുഖത്തേക്ക് മൂത്രമൊഴിച്ച് ​ഗായിക, ഒപ്പം ​ഗാനാലാപനവും ; വിവാദം

​ഗായികയുടെ പ്രവൃത്തിയിൽ സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമാണ്  

സമകാലിക മലയാളം ഡെസ്ക്

ന്യൂയോർക്ക് : സംഗീത നിശയ്ക്കിടെ വേദിയിൽ ആരാധകന്റെ മുഖത്തേക്ക് മൂത്രമൊഴിച്ച് റോക്ക് ​ഗായിക. അമേരിക്കൻ ഗായിക സോഫിയ യുറിസ്റ്റയാണ് പൊതുവേദിയിൽ വെച്ച് ഇത്തരമൊരു പ്രവൃത്തി ചെയ്തത്.  റോക്ക് വിൽ മെറ്റൽ ഫെസ്റ്റിവൽ വേദിയിൽ വെച്ചായിരുന്നു സംഭവം. ഇത് വിവാദമായതോടെ, പരസ്യമായി മാപ്പു പറഞ്ഞ് ​ഗായിക രം​ഗത്തെത്തി. 

തനിക്ക് മൂത്രമൊഴിക്കണമെന്നും എന്നാൽ ഇപ്പോൾ ശുചി മുറിയിലേയ്ക്കു പോകാൻ പറ്റില്ലെന്നും സോഫിയ പറഞ്ഞു. തുടർന്ന് വേദിയിൽ വച്ച് ഒരു രംഗം സൃഷ്ടിക്കാം എന്നു പറഞ്ഞുകൊണ്ട് ആരാധകനെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. വേദിയിലെത്തിയ ആരാധകനോട് നിലത്ത് കിടക്കാൻ സോഫിയ ആവശ്യപ്പെട്ടു. എന്നിട്ട് അയാളുടെ മുഖത്തേയ്ക്കു മൂത്രമൊഴിക്കുകയായിരുന്നു. 

ഇതിനൊപ്പം സോഫിയ ഒരു ​ഗാനം ആലപിക്കുകയും ചെയ്തു. വളരെപ്പെട്ടെന്നു തന്നെ സോഫിയ യൂറിസ്റ്റയുടെ പ്രവൃത്തിയെപ്പറ്റി സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. നിരവധി പേർ ​ഗായികയുടെ പ്രവൃത്തിയെ വിമർശിച്ച് രം​ഗത്തെത്തി. സംഭവം വിവാദമായതോടെ, സോഫിയ  പരസ്യമായി മാപ്പ് പറഞ്ഞ് രംഗത്തെത്തി. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും വേദിയിലെ പ്രവൃത്തി അതിരുകടന്നതായി മനസ്സിലാക്കുന്നുവെന്നും സോഫിയ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. മാപ്പ് പറഞ്ഞെങ്കിലും ​ഗായികക്കെതിരെ വിമർശനങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന്‍ കടുത്ത അതൃപ്തിയില്‍, സ്വതന്ത്രനായി മത്സരിക്കും?, ഉച്ചയ്ക്ക് 12 ന് വാര്‍ത്താസമ്മേളനം

'ഇയാള്‍ക്ക് ഉളുപ്പുണ്ടോ? തോല്‍ക്കുന്ന സീറ്റില്‍ മത്സരിക്കുന്നത് പണം അടിച്ചു മാറ്റാനോ? ക്രിസ്ത്യാനിയായ സണ്ണി എങ്ങനെ സംവരണ സീറ്റില്‍ മത്സരിക്കും?'

ചൂടുകാലത്ത് എസി നല്ലതാണെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

എണ്ണവില 110 ഡോളര്‍ കടന്നു, കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 1700 പോയിന്റ് ഇടിഞ്ഞു; പൊള്ളി ബാങ്ക് ഓഹരികള്‍

അവൻ ഇനി ഒറ്റയ്ക്കല്ല, പഞ്ചിന് ​'ഗേൾ ഫ്രണ്ട്' ആയി; മോമോ ചാനൊപ്പം കളിക്കുന്ന ദൃശ്യങ്ങൾ വൈറൽ

SCROLL FOR NEXT