തമന്നയും നോറയും  ഇൻസ്റ്റ​ഗ്രാം
Entertainment

പാട്ട് മാത്രം മതി! തമന്നയുടെയും നോറയുടെയും നൃത്തം വേണ്ട; നിരസിച്ച് ​ഗായകർ

എന്നാൽ അനൂപ് ജലോട്ടയും ശങ്കര്‍ മഹാദേവനും ഹരിഹരനും ഈ നിർദേശം തള്ളിക്കളയുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

സംഗീതപരിപാടിക്കിടെ നടിമാരുടെ നൃത്തം വേണ്ടെന്ന് ഗായകർ. അനൂപ് ജലോട്ട, ശങ്കര്‍ മഹാദേവന്‍, ഹരിഹരന്‍ എന്നിവരാണ് തങ്ങൾ പാടാനെത്തുന്ന വേദിയായ ത്രിവേണി: ത്രീ മാസ്‌റ്റേഴ്‌സ് പെര്‍ഫോമന്‍സിൽ നടിമാരായ നോറ ഫത്തേഹി, തമന്ന ഭാട്ടിയ എന്നിവരുടെ നൃത്തം നിരസിച്ചത്. പാട്ടിനാണ് പ്രാധാന്യം കൊടുക്കേണ്ടതെന്നും അതിനിടെ നൃത്തം വേണ്ടെന്നും ഗായകർ വ്യക്തമാക്കി.

അഹമ്മദാബാദ്, ഡല്‍ഹി, ഇൻഡോര്‍ എന്നിവിടങ്ങളില്‍ ഈ മാസമാണ് 'ത്രിവേണി: ത്രീ മാസ്‌റ്റേഴ്‌സ് പെര്‍ഫോമന്‍സ്' നടക്കുക. സംഗീത പരിപാടിയുടെ സംഘാടകനായ മനീഷ് ഹരിശങ്കറാണ് നോറ ഫത്തേഹിയുടേയും തമന്ന ഭാട്ടിയയുടേയും നൃത്തം കൂടി ഉള്‍പ്പെടുത്താമെന്നുള്ള നിര്‍ദേശം മുന്നോട്ടുവച്ചത്. എന്നാൽ അനൂപ് ജലോട്ടയും ശങ്കര്‍ മഹാദേവനും ഹരിഹരനും ഈ നിർദേശം തള്ളിക്കളയുകയായിരുന്നു.

ഇന്ത്യന്‍ സംഗീതത്തിന്റെ സമ്പന്നതയെ അതുല്യ ഗായകരിലൂടെ ജനങ്ങള്‍ക്കു മുന്നിലെത്തിക്കുക എന്നതാണ് ത്രിവേണി: ത്രീ മാസ്‌റ്റേഴ്‌സിന്റെ ലക്ഷ്യം. സംഗീത പരിപാടിക്കിടെ നോറയുടേയും തമന്നയുടേയും നൃത്തം കൂടി ഉൾപ്പെടുത്തിയാൽ പരിപാടി ലക്ഷ്യത്തിൽ നിന്നു വ്യതിചലിച്ചേക്കാം എന്ന് ഗായകർ അഭിപ്രായപ്പെട്ടു.

തങ്ങളെ കൂടാതെ മറ്റ് കലാകാരന്‍മാരെയും വേദിയിലെത്തിക്കാൻ സംഘാടകര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിൽ പരിപാടിയുടെ മൂല്യവുമായി ചേർന്നുപോകുന്ന സംഗീതജ്ഞർ മാത്രം മതിയെന്നും മൂവരും പറഞ്ഞു. അതേസമയം, നോറ ഫത്തേഹി, തമന്ന എന്നിവരുടെ മാനേജര്‍മാരെ ബന്ധപ്പെട്ടതായി മനീഷ് ഹരിശങ്കര്‍ വ്യക്തമാക്കി. സംഭവത്തിൽ നോറയും തമന്നയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT