Singha വിഡിയോ സ്ക്രീൻഷോട്ട്
Entertainment

കയാൽ ചന്ദ്രനൊപ്പം സിജയും മീനാക്ഷിയും; 'സിൻഗ' ടീസർ പുറത്ത്

ഒപ്പം ഒരു നായ്ക്കുട്ടിയും ടൈറ്റിൽ കഥാപാത്രമായി എത്തുന്നു.

സമകാലിക മലയാളം ഡെസ്ക്

കയാൽ ചന്ദ്രനെ നായകനാക്കി രാജ ദുരൈ സിങ്കം സംവിധാനം ചെയ്യുന്ന "സിൻഗ" എന്ന തമിഴ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മലയാളത്തിലെ പ്രിയ താരങ്ങളായ സിജാ റോസ്, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ നായികമാരായെത്തുന്നത്. ഒപ്പം ഒരു നായ്ക്കുട്ടിയും ടൈറ്റിൽ കഥാപാത്രമായി എത്തുന്നു.

ആദിത്യ കതിർ, നടൻ അരിസ്റ്റോ സുരേഷ് എന്നിവർക്കൊപ്പം ഒരു കൂട്ടം പുതുമുഖങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും ഹൃദയസ്പർശിയായ മുഹൂർത്തങ്ങളാണ് ടീസർ നൽകുന്നത്. മനുഷ്യരും നായ്ക്കളും തമ്മിലുള്ള ആഴമേറിയതും അഭേദ്യവുമായുള്ള ബന്ധം പണ്ടേ ചരിത്രത്താളുകളിൽ എഴുതപ്പെട്ടവയാണ്.

വൈകാരികമായി സമ്പന്നമായ ആഖ്യാനത്തിലൂടെ എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്താൻ ഈ ചിത്രത്തിന് കഴിയും. രുദ്രം സിനിമാസ്, എസ് ആർ ഫിലിംസ് എന്നീ ബാനറിൽ വേലായുധം രാജേന്ദ്രൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം അശോക് കുമാർ രാജ് നിർവ്വഹിച്ചിരിക്കുന്നു.

പ്രശസ്ത ചലച്ചിത്ര സംവിധായകരായ വസന്ത്, സർക്കുണം എന്നിവരുടെ കീഴിൽ തന്റെ കരിയർ തുടങ്ങിയ രാജദുരൈ സിൻഗം ഒരുക്കിയ ഈ ചിത്രം തികച്ചും മനോഹരമായ ഒരു കുടുംബചിത്രമാണ്. അടുത്തിടെ പുറത്തിറങ്ങിയ 'സിൻഗ'ത്തിലെ സൂപ്പർ ഹിറ്റ് ഗാനം "കാതുകുള്ളക്കുരുവി" എന്ന പാട്ട് ഇതിനോടകം തന്നെ സിനിമ ആസ്വാദകരുടെ മനസ്സിൽ ഇടംപിടിച്ചു കഴിഞ്ഞു.

കഥയ്ക്കൊപ്പം തന്നെ സംഗീതത്തിനും പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ ഗാനങ്ങൾ മനോജ് ചിന്നസ്വാമിയാണ് രചിച്ചിട്ടുള്ളത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാജ്കുമാർ, ക്രിയേറ്റീവ് പ്രൊഡ്യൂസർ- ആർ ശരവണൻ,

എഡിറ്റർ- എ ആർ ശിവരാജ് രാജാമണി, കോസ്റ്റ്യൂം ഡിസൈനർ- നടരാജ് കെ, ലിറിക്സ്-മണി അമുതവൻ, ആർട്ട് - കാലൈ മുത്തമിഴൻ, കൊറിയോഗ്രാഫി - ബോബി ആന്റണി, ഓഡിയോഗ്രാഫി- ആനന്ദ് രാമചന്ദ്രൻ, സൗണ്ട് ഡിസൈൻ- രഞ്ജിത്ത് കെന്നഡി,

ഡി ഐ-വർണ്ണ ഡിജിറ്റൽ സ്റ്റുഡിയോ, കളറിസ്റ്റ്- ആർ നന്ദകുമാർ, സ്റ്റിൽസ്- ചന്ദ്രു, മേക്കപ്പ്-ഭൂബാലൻ, പ്രൊഡക്ഷൻ കൺട്രോളർ- രാമചന്ദ്രമൂർത്തി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ദുരൈ അഭിമന്യു, വി എഫ് എക്സ്- എം കെ വി മീഡിയ, പബ്ലിസിറ്റി ഡിസൈൻ കുമാരൻ കെ, പിആർഒ എ എസ് ദിനേശ്, മനു ശിവൻ.

Cinema News: Kayal Chandran starrer Singha teaser out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃശൂരില്‍ വെടിക്കെട്ട് പുരയില്‍ വന്‍ സ്‌ഫോടനം; ആറ് മരണം; നിരവധി പേര്‍ക്ക് പരിക്ക്

സൂര്യവംശിയും ആയുഷുമൊന്നുമല്ല, ഈ സീസണിലെ താരം മറ്റൊരാൾ! വാനോളം പുകഴ്ത്തി അശ്വിൻ

ഒന്നര മാസത്തിനിടയിലെ ഉയര്‍ന്ന നിലയില്‍, സെന്‍സെക്‌സ് 750 പോയിന്റ് കുതിച്ചു; കൂപ്പുകുത്തി രൂപ, 32 പൈസയുടെ നഷ്ടം

'ഭൂകമ്പം പോലെ കുലുങ്ങി; വെടിക്കെട്ട് പുരയില്‍ ഉഗ്രസ്‌ഫോടനം; ചിന്നിച്ചിതറി ശരീരഭാഗങ്ങള്‍'; 20 വര്‍ഷത്തിന് ശേഷം വീണ്ടും നോവായി ദുരന്തം

ഒന്നാംക്ലാസ് പ്രവേശനത്തിന് ഇത്തവണയും അഞ്ചുവയസ്സ് മതി

SCROLL FOR NEXT