'ഭരതൻമൂപ്പര് തെങ്ങ് കൃഷി നടത്തിയത് എന്തിനാണെന്ന് ഇപ്പോൾ മനസിലായില്ലേ ?'; 'മോഹിനിയാട്ട'ത്തിലെ കർമ എഫക്ട് കണ്ടുപിടിച്ച് ആരാധകർ

തേങ്ങയുമായി ബന്ധപ്പെട്ടാണ് ആ കണക്ഷൻ വന്നിരിക്കുന്നത്.
Mohiniyattam
Mohiniyattam ഫെയ്സ്ബുക്ക്
Updated on
1 min read

സൈജു കുറുപ്പ് നായകനായെത്തിയ മോഹിനിയാട്ടം തിയറ്ററുകളിൽ വലിയ വിജയം നേടി പ്രദർശനം തുടരുകയാണ്. കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ചിത്രത്തിന് ​ഗംഭീര അഭിപ്രായമാണ് ലഭിക്കുന്നത്. ആദ്യ ഭാഗമായ ഭരതനാട്യം ഒരു ഫീൽ ഗുഡ് ചിത്രമായിരുന്നെങ്കിൽ രണ്ടാം ഭാഗമായ മോഹിനിയാട്ടം ഒരു കംപ്ലീറ്റ് ഡാർക്ക് ഹ്യൂമർ ട്രീറ്റാണ്.

റിലീസ് ചെയ്ത് ആദ്യ ദിവസങ്ങളിൽ അധികമാരും ശ്രദ്ധിക്കാതെയിരുന്ന ഒരു ഡയറക്ടർ ബ്രില്യൻസ് ഇപ്പോൾ സിനിമാ പ്രേമികൾ കണ്ടെത്തിയിട്ടുണ്ട്. തേങ്ങയുമായി ബന്ധപ്പെട്ടാണ് ആ കണക്ഷൻ വന്നിരിക്കുന്നത്. ഭരതനാട്യത്തിൽ തലയിൽ തേങ്ങ വീണിട്ടാണ് ഭരതൻ നായർ മരിക്കുന്നത്.

അത് കർമഫലമാണ് എന്നാണ് കാഴ്ചക്കാർ ചൂണ്ടിക്കാണിക്കുന്നത്. ഭരതൻ നായരും കൂട്ടാളികളും ചേർന്ന് പണം തട്ടാനായി കെട്ടിപ്പൊക്കിയ മോഹിനീശ്വരി ദേവി അമ്പലത്തിലെ പ്രധാന വഴിപാടുകളിൽ ഒന്നാണ് തലയിൽ തേങ്ങയുടക്കൽ. ഇങ്ങനെ തലയിൽ തേങ്ങയുടച്ചവരുടെ വേദനയാണ് ഭരതൻ നായരുടെ ജീവനെടുത്ത തേങ്ങയായി വന്നത് എന്നതാണ് കർമഫലം തിയറിക്കാരുടെ കണ്ടെത്തൽ.

സുഭാഷുമാർ മാത്രമല്ല തേങ്ങയും രണ്ടാം ഭാഗത്തിൽ റീഎൻട്രി നടത്തുന്നു എന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. ഇപ്പോൾ മനസ്സിലായില്ലേ... ഭരതൻമൂപ്പര് എന്തിനാ ഇത്രയധികം തെങ്ങ് കൃഷി നടത്തിയത് എന്ന് ?. അമ്പലത്തിലേക്ക് നല്ല ഡിമാന്റാ! ചിലപ്പോൾ ബിനാമി വഴി മാർക്കറ്റ് റേറ്റിന് സപ്ലൈ ഉണ്ടായിരുന്നിരിക്കും...ഒരുപക്ഷേ ഇതിൽ ഗോപൻ പൊളിച്ചോണ്ടിരിക്കണ തേങ്ങ തന്നെയാവും ഓന്റെ തലേല് തന്നെ ഇടിച്ച് പൊളിക്കണത്.,

കർമ ഒരു ബൂമറാങ് ആണ്, "താൻ താൻ നിരന്തരം ചെയ്യുന്ന കർമങ്ങൾ താൻ താൻ അനുഭവിച്ചീടുകെന്നേ വരൂ.."- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. അതേസമയം ഇതിനോടകം 25 കോടി സിനിമ നേടി സർപ്രൈസ് ഹിറ്റായിരിക്കുകയാണ്.

Mohiniyattam
'ഒറ്റ സീന്‍ മതി ഉര്‍വ്വശിയുടെ ചേച്ചിയാണ് അവരെന്ന് സമ്മതിക്കാന്‍; കലാരഞ്ജിനിക്ക് വേണ്ടി കാലം തീരുമാനിച്ചു വെച്ച സമയം'

ഏപ്രിൽ പത്തിന് റിലീസ് ചെയ്ത ചിത്രം സൈജു കുറുപ്പും തോമസ് തിരുവല്ലയും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ആദ്യ ഭാഗമായ ഭരതനാട്യം തിയറ്ററുകളിൽ വിജയം നേടിയില്ലെങ്കിലും മികച്ച അഭിപ്രായം സ്വന്തമാക്കുകയും ഒടിടിയിൽ വലിയ വ്യൂസ് നേടുകയും ചെയ്തിരുന്നു.

Mohiniyattam
'നീയില്ലായിരുന്നെങ്കിൽ ഞാ‌നിവിടെ എത്തുമായിരുന്നില്ല'; റിതേഷിന്റെ വാക്കുകൾ കേട്ട് സ്റ്റേജിൽ പൊട്ടിക്കരഞ്ഞ് ജെനീലിയ

സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോർട്ട്, ബേബി ജീൻ, കലാരഞ്ജിനി, ശ്രീജ രവി, സ്വാതി ദാസ് പ്രഭു, നന്ദു പൊതുവാൾ, അഭിറാം, ശ്രുതി സുരേഷ്, ദിവ്യ എം നായർ, ജിനിൽ റെക്‌സ, ജിവിൻ റെക്‌സ, നിഷ്താർ സെയ്ത്, സന്തോഷ് ബാലചന്ദ്ര വിജയ്, സൽഖാൻ വിജയ് തുടങ്ങിയവരും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തി.

Summary

Cinema News: Social media disccussions on Mohiniyattam movie coconut scene.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com