Renu Sudhi 
Entertainment

'രേണുവിന് HER2 പോസിറ്റീവ്, മരുന്നിന് 202628 രൂപയാകും; നിങ്ങളുടെ ആര്‍ക്കും കാന്‍സര്‍ വരാതിരിക്കട്ടെ'; മറുപടിയുമായി സഹോദരി

മരുന്നുകളും അവയുടെ വിലയുമെല്ലാം പുറത്തു വിട്ടു കൊണ്ടാണ് സഹോദരിയുടെ മറുപടി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

രേണു സുധിയുടെ കാന്‍സര്‍ കെട്ടിചമച്ചതാണെന്നും മരുന്നിന് രണ്ട് ലക്ഷം രൂപയാകില്ലെന്നും പറയുന്നവര്‍ക്ക് മറുപടിയുമായി സഹോദരി. രേണുവിന്റെ മരുന്നുകളും അവയുടെ വിലയുമെല്ലാം പുറത്തു വിട്ടു കൊണ്ടാണ് സഹോദരിയുടെ മറുപടി. ഇനിയെങ്കിലും തന്റെ സഹോദരിയെ വെറുതെ വിടണമെന്നാണ് അവര്‍ പറയുന്നത്. ആ വാക്കുകളിലേക്ക്:

ഇങ്ങനൊരു വിഡിയോ ചെയ്യണെന്ന് ആഗ്രഹിച്ചതല്ല. പക്ഷെ രണ്ട് മൂന്ന് ദിവസമായി രേണുവിന് നല്‍കുന്ന മരുന്നുകളെക്കുറിച്ച് ചില വ്‌ളോഗര്‍മാര്‍ തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നുണ്ട്. മെഡിക്കല്‍ കോളേജില്‍ എങ്ങനെയാണ് ഇഞ്ചക്ഷന് രണ്ട് ലക്ഷം, കീമോയ്ക്കും മെഡിസിനും അത്രയും ആകില്ല എന്നൊക്കെയാണ് പറയുന്നത്. തങ്ങള്‍ക്ക് മെഡിസിന്‍ അയ്യായിരത്തിന് കിട്ടിയെന്ന് പറയുന്ന ചില കാന്‍സര്‍ രോഗികളുടെ വോയ്‌സുമുണ്ട്. രേണുവിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നവര്‍ക്കും തെറ്റായ സന്ദേശം നല്‍കുകയാണ്. അവര്‍ സത്യം മനസിലാക്കണം.

രേണുവിന് ബ്രെസ്റ്റ് കാന്‍സറില്‍ HER-2 പോസിറ്റീവ് ആണ്. അതിതീവ്രമായിട്ട് ശരീരത്തില്‍ വ്യാപിച്ച് കൊണ്ടിരിക്കുന്ന കാന്‍സറാണത്. അതിന് നൂതനമായ ചികിത്സാരീതികള്‍ കണ്ടുപിടിച്ചിട്ടുണ്ട്. ടാര്‍ഗെറ്റഡ് തെറാപ്പി എന്നാണ് പറയുന്നത്. അതിന് വേണ്ടിയിട്ടുള്ള ഇഞ്ചക്ഷനാണ് 2 ലക്ഷത്തിന്റേത്. ഓരോ കീമോയ്ക്കും മുന്‍പാണ് ഇതെടുക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നുമാണ് മരുന്ന് വാങ്ങുന്നത്. അതിന്റെ യഥാര്‍ത്ഥ വില 202628 ആണ്. കീമോയ്ക്ക് കൊടുക്കുന്നത് കാര്‍ബോ പ്ലാറ്റിന്‍ എന്ന മെഡിസിന്‍ ആണ്. അത് കൊടുക്കുന്നതിന് മുന്‍പായിട്ട് ഇഞ്ചക്ഷന്‍ കൊടുക്കും. രേണുവിന് മൊത്തം പറഞ്ഞിരിക്കുന്നത് ആറ് കീമോ ആണ്. അത് കഴിയുമ്പോള്‍ സര്‍ജറി നടക്കും.

ഇന്നും പറയുന്നത് കേട്ടു ഈ ഇഞ്ചക്ഷന്‍ അയ്യായിരം രൂപയ്ക്ക് കിട്ടുമെന്ന്. എവിടെയാണ് അയ്യായിരം രൂപയ്ക്ക് കിട്ടുന്നതെന്ന് അറിയിച്ചാല്‍ വലിയ ഉപകാരം ആയേനെ. എനിക്ക് അത്രയും ആയില്ലെന്ന് പറയുന്ന കാന്‍സര്‍ രോഗികളുടെ വോയ്‌സ് ഉണ്ട്. അവരോട് പറയാനുള്ളത്, കാന്‍സര്‍ പല തരത്തിലുള്ളതുണ്ട്. പല സ്റ്റേജുണ്ട്. ചികിത്സയും പല തരത്തിലാണ്. her2- negative ആയിട്ടുള്ളൊരു രോഗിയാണെങ്കില്‍ അവര്‍ക്ക് കീമോയുടെ ആവശ്യമെ ഉള്ളൂ. തനിക്ക് ഇത്രയും ആയില്ലെന്ന് പറയുന്ന ചേച്ചി കാന്‍സര്‍ റിപ്പോര്‍ട്ട് നോക്കണം, ഏത് തരം കാന്‍സര്‍ ആണെന്ന് അതില്‍ നോക്കുക. എന്നിട്ട് പറയണം.

രേണു ആശുപത്രിയല്ല, കെട്ടിച്ചമച്ച കഥയാണെന്ന് പറയുന്നവരുമുണ്ട്. അവരോട് പറയാനുള്ളത്, നിങ്ങളുടെ വീട്ടില്‍ അങ്ങനെ ഒരാളുണ്ടെങ്കില്‍ ആരും ഇങ്ങനെ ഒന്നും പറയില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. ഓരോ കീമോ കഴിയുമ്പോഴും അവരുടെ കൗണ്ട് കുറയും. ഛര്‍ദ്ദി, വയറിളക്കം, ഒക്കെ ഉണ്ടാകും. സൈഡ് എഫക്ട് താങ്ങാനാകാതെ അവര്‍ ഐസിയുവില്‍ ആകും. കീമോ കഴിയുന്നത് വരെ ഈ അവസ്ഥയാണ്. അത് അനുഭവിച്ചവര്‍ക്കും അറിയാവുന്നവര്‍ക്കും അറിയാം. അതൊന്നും കണ്ട് നില്‍ക്കാനാകില്ല.

എന്നും അവള്‍ അങ്ങനെ കിടക്കണമെന്ന് ആഗ്രഹിക്കുന്നവരും ഉണ്ടെന്ന് മനസിലായി. അവള്‍ ഒന്ന് എഴുന്നേല്‍ക്കണ്ടേ? അവള്‍ എന്നും അങ്ങനെ കിടക്കണം എന്നാണോ നിങ്ങളുടെ ആഗ്രഹം. അവള്‍ക്കൊരു കുഞ്ഞുണ്ട്. അവന്‍ എന്തുമാത്രം ആഗ്രഹിക്കുന്നുണ്ട് അവള്‍ തിരിച്ചുവരുന്നതിനായി. ഞങ്ങളെല്ലാം ആഗ്രഹിക്കുന്നുണ്ട്. അവള്‍ തിരിച്ചുവരും. ഞങ്ങള്‍ മുന്നോട്ട് പോകുമ്പോള്‍ എന്തിനാണ് ഇങ്ങനെ ദ്രോഹിക്കുന്നത്. ഇനിയെങ്കിലും മനസിലാക്കൂ. നിങ്ങള്‍ അവള്‍ക്ക് വേണ്ടി ഒന്നും ചെയ്യണ്ട. സ്‌നേഹിക്കുന്നവരുടെ പ്രാര്‍ത്ഥന മാത്രം മതി. കുറച്ച് പേരുടെ കമന്റ് കണ്ടു, അവളുടെ തന്തയോടും തള്ളയോടും ഇറങ്ങി തെണ്ടാന്‍ പറയാന്‍. അവരോട് പറയട്ടെ, ഈ സ്റ്റേജിലുള്ള കാന്‍സര്‍ നിങ്ങളുടെ ആരുടേയും വീട്ടില്‍ വരാതിരിക്കട്ടെ.

Sister of Renu Sudhi gives it back to fake cancer allegations.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആഗ്രഹം പോലെ ജാനകിയമ്മ മടങ്ങി; അന്ത്യകര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചത് കൊച്ചുമകള്‍; ഇനി ഓര്‍മകളില്‍...!

ചരിത്ര ടെസ്റ്റില്‍ 83, 70 റണ്‍സ്... '300' റെക്കോര്‍ഡ് 'ബാറ്റ് ചെയ്ത്' ആഘോഷിച്ച് സ്മൃതി മന്ധാന

പോസ്റ്റ് ഓഫീസില്‍ നിക്ഷേപിക്കാന്‍ പ്ലാനുണ്ടോ?; അറിയാം അഞ്ചു സ്‌കീമുകള്‍

നിലത്തെ കിടത്തിയുള്ള ചികിത്സ അവസാനിപ്പിക്കാനുള്ള നീക്കം; കെ. മുരളീധരനെ പ്രശംസിച്ച് ഡോ. ഹാരിസ് ചിറയ്ക്കൽ

ഗംഭീർ ടീം 'പോര', പൊളിക്കണം; മോർക്കലും ടെൻ ‍ഡോഷെയും പുറത്തേക്ക്? ദിലീപും തെറിക്കും!