സിത്താര കൃഷ്ണകുമാർ/ ഫേയ്സ്ബുക്ക് 
Entertainment

'എന്റെ ആശയങ്ങളോട് യോജിക്കുന്നതുകൊണ്ട് നിങ്ങൾ എനിക്ക് പ്രിയപ്പെട്ടവരാകില്ല, രണ്ടുകൂട്ടരും ചെയ്യുന്നത് ഒന്നുതന്നെയാണ്'; സിത്താര

അയാൾ പരസ്യമായി വികൃതമായ ഭാഷയിൽ പ്രതികരിക്കുന്നു. അയാളെ എതിർക്കാനായി അതിലും മോശം ഭാഷയിൽ അയാളുടെ അമ്മയെ, സഹോദരിയെ, ഭാര്യയെ കുറിച്ച് നിർലജ്ജം ആവേശം കൊള്ളുന്ന മറ്റൊരു കൂട്ടർ

Author : സമകാലിക മലയാളം ഡെസ്ക്

സൈബർ ആക്രമണങ്ങൾക്കെതിരെ ശബ്ദമുയർത്തി ​ഗായിക സിത്താര കൃഷ്ണകുമാർ. നിലപാടുകളുടേയും വസ്ത്രധാരണത്തിന്റേയും പേരിലെല്ലാം സെലിബ്രിറ്റികൾക്ക് രൂക്ഷമായ സൈബർ ആക്രമണത്തിന് ഇരയാകാറുണ്ട്. എന്നാൽ ഇത്തരം ആക്രമണം നടത്തുന്നവരെ ആക്ഷേപിച്ചുകൊണ്ടും ഒരു കൂട്ടമെത്തും. പരസ്‍പരമുള്ള തെറിവിളികളും ബഹളം വയ്ക്കലുകളും നടത്തുന്നവർക്കെതിരെയാണ് താരത്തിന്റെ കുറിപ്പ്. 

ഒരാൾക്ക് എന്റെ അഭിപ്രായങ്ങളോട് എതിർപ്പുണ്ട് എന്ന് കരുതുക, അയാൾ പരസ്യമായി വികൃതമായ ഭാഷയിൽ പ്രതികരിക്കുന്നു. അയാളെ എതിർക്കാനായി അതിലും മോശം ഭാഷയിൽ അയാളുടെ അമ്മയെ, സഹോദരിയെ, ഭാര്യയെ കുറിച്ച് നിർലജ്ജം ആവേശം കൊള്ളുന്ന മറ്റൊരു കൂട്ടർ. നിങ്ങൾ രണ്ടുകൂട്ടരും ചെയ്യുന്നത് ഒന്നുതന്നെയാണ്. എന്റെ ആശയങ്ങളോട് യോജിക്കുന്നതുകൊണ്ട് നിങ്ങൾ എനിക്ക് പ്രിയപ്പെട്ടവരാകില്ലെന്നാണ് സിത്താര കുറിക്കുന്നത്. 

സിത്താര കൃഷ്ണകുമാറിന്റെ കുറിപ്പ്

വിഷയം ഏതുമാവട്ടെ രാഷ്‍ട്രീയമോ, സിനിമായോ, സംഗീതമോ ഭക്ഷണോ, എന്തും. അഭിപ്രായ വത്യാസങ്ങൾ സ്വാഭാവികമാണ്. പരസ്‍പര ബഹുമാനത്തോടെയുള്ള സംവാദങ്ങൾ ആണ് നമുക്കാവശ്യം. പരസ്‍പരമുള്ള തെറിവിളികളും, ബഹളം വയ്ക്കലുകളും എങ്ങനെയാണ് സഹിഷ്‍ണുതയുള്ള ഒരു സമൂഹത്തിന്റെ അടയാളമാവുന്നത്. ഒരാൾക്ക് എന്റെ അഭിപ്രായങ്ങളോട് എതിർപ്പുണ്ട് എന്ന് കരുതുക, അയാൾ പരസ്യമായി വികൃതമായ ഭാഷയിൽ പ്രതികരിക്കുന്നു. അയാളെ എതിർക്കാനായി അതിലും മോശം ഭാഷയിൽ അയാളുടെ അമ്മയെ, സഹോദരിയെ, ഭാര്യയെ കുറിച്ച് നിർലജ്ജം ആവേശം കൊള്ളുന്ന മറ്റൊരു കൂട്ടർ. നിങ്ങൾ രണ്ടുകൂട്ടരും ചെയ്യുന്നത് ഒന്നുതന്നെയാണ്. എന്റെ ആശയങ്ങളോട് യോജിക്കുന്നു എന്നതുകൊണ്ട്, നിങ്ങൾ എനിക്ക് പ്രിയപെട്ടവരാകുന്നില്ല!! ഒരു തെറ്റിനുള്ള മറുപടി മറ്റൊരു തെറ്റല്ല. നമുക്ക് ആശയപരമായി സംവദിക്കാം.

friendship with mutual respect is the key to a fruitful conversation. "Raise your words, not voice. It is rain that grows flowers, not thunder- Rumi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

റെയ്ഡിനെത്തിയ എസ്ഐടി കണ്ടത് വൻ മദ്യശേഖരം, എക്സൈസിനെ വിളിച്ചു വരുത്തി,43 ലിറ്റര്‍ വിദേശമദ്യം കണ്ടെടുത്തു; ആന്റോ അ​ഗസ്റ്റിന് കൂടുതൽ കുരുക്ക്

സീറ്റ് ബെൽറ്റ് കർശനമാക്കൽ ക്രമസമാധാന പരിപാലന വിഷയം: നിയമങ്ങളുണ്ട്, നടപ്പാക്കലിലാണ് വീഴ്ച; പൊതുതാൽപ്പര്യ ഹർജി തീർപ്പാക്കി സുപ്രീം കോടതി

20 വര്‍ഷമൊന്നും കാത്തുനില്‍ക്കേണ്ട!, എളുപ്പം ഭവന വായ്പ അടച്ചുതീര്‍ക്കാം; ഒരു കോടി രൂപയും സമ്പാദിക്കാം, വേറിട്ട പ്ലാന്‍

മനോജ് കെ ജയൻ്റെയും ഉ‍ർവശിയുടെയും മകൾ തേജലക്ഷ്മി ഇനി നായിക, ഒപ്പം ശ്രീനാഥ് ഭാസിയും; 'പ്രിയതമൻ' ഒരുങ്ങുന്നു