സായുവിന്റെ വിഡിയോയിൽ നിന്ന്, മകൾക്കൊപ്പം സിത്താര/ ഫേയ്സ്ബുക്ക് 
Entertainment

കാരറ്റ് കടിച്ച് സായുവിന്റെ ഉപദേശം, മകളുടെ ഹെൽത്തി ഈറ്റിങ് വിഡിയോ പങ്കുവെച്ച് സിത്താര

അമ്മമ്മ കാണാതെ രഹസ്യമായി എടുത്ത വിഡിയോ സിത്താര തന്നെയാണ് പങ്കുവെച്ചത്

സമകാലിക മലയാളം ഡെസ്ക്

ഗായിക സിത്താര കൃഷ്ണകുമാറിന്റെ മകൾ സായു മലയാളികളുടെ പ്രിയങ്കരിയാണ്. അമ്മയ്ക്കൊപ്പം പാട്ടുപാടി സായു നമ്മെ അമ്പരപ്പിക്കാറുണ്ട്.  എന്നാൽ ഇത്തവണ വളരെ പ്രധാനപ്പെട്ട ഒരു വിഡിയോയുമാണ് കുഞ്ഞുസായുവിന്റെ വരവ്. ആരോ​ഗ്യകരമായ ഭക്ഷണം ശീലമാക്കേണ്ട ആവശ്യകതയെക്കുറിച്ചാണ് വിഡിയോയിൽ പറയുന്നത്. അമ്മമ്മ കാണാതെ രഹസ്യമായി എടുത്ത വിഡിയോ സിത്താര തന്നെയാണ് പങ്കുവെച്ചത്. കാരറ്റ് കടിച്ചു തിന്നുകൊണ്ടാണ് സായുവിന്റെ സംസാരം സോഷ്യൽ മീഡിയയിൽ ഹിറ്റാവുകയാണ്. 

വെൽകം ടു മൈ ഡ്രാഫ്റ്റ്സ്... ഹെൽത്തി ഈറ്റിങ് ആണ് വിഷയം!! പൊറോട്ട എത്തിയപ്പോ ചെറുതായൊരു ചാഞ്ചാട്ടം (സ്വാഭാവികം )!!! പിന്നെ പല്ലിന്റെ കാര്യം, (അതിന് പല്ലെവിടെ സായൂ!!!!!) NB: അമ്മമ്മ കാണാതെ ഫോണിൽ വീഡിയോ ഷൂട്ട്‌ ചെയുന്നതിനാൽ ഒരു ചെറിയ കള്ളലക്ഷണം ഇല്ലാതില്ല ! സബ്സ്ക്രൈബ് ക്വിക്ക് ദി ബെൽ ഐക്കൺ- എന്ന അടിക്കുറിപ്പിലാണ് സിത്താര മകളുടെ രസകരമായ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. 

വിഡിയോ രസകരമാണെങ്കിലും സായു പറയുന്ന കാര്യങ്ങളെല്ലാം വളരെ പ്രധാനപ്പെട്ടതാണ്. ആരോ​ഗ്യകരമായി ഭക്ഷണം കഴിക്കേണ്ടത് വളരെ പ്രധാനമാണെന്നാണ് താരം പറയുന്നു. പൊറോട്ട എപ്പോഴും കഴിച്ചാൽ അസുഖം വരുമെന്നാണ് സായുവിന്റെ ഉപദേശം. കൂടാതെ പല്ലിൻ്റെ സംരക്ഷണത്തിനായി രണ്ട് നേരം പല്ലു തേക്കണമെന്നും പറയുന്നു. കുറേ വെള്ളം കുടിക്കണമെന്നും പറയുന്നുണ്ട്. സായുവിന്റെ വിഡിയോ ആരാധകരുടെ മനം കവരുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ധാതു ഖനന ഇടനാഴി, പദ്ധതിയില്‍ കേരളവും

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

കാരണമില്ലാതെ മലയാളികള്‍ വെറുക്കുന്ന രണ്ടു പേര്‍; എന്തിനീ വെറുപ്പ്?; ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍ മീഡിയ

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

SCROLL FOR NEXT