ചിത്രം: ഫേസ്ബുക്ക് 
Entertainment

'18 വർഷങ്ങൾക്ക് ശേഷം അച്ഛൻ മകനായി എന്റെ വിരലുകൾ പിടിച്ചു'; ‌‌സന്തോഷവാർത്തയുമായി  ശിവകാർത്തികേയൻ 

അച്ഛന്റെ ഫോട്ടോയ്ക്ക് മുന്നിൽ മകന്റെ കൈ പിടിച്ചിരിക്കുന്ന ചിത്രം പങ്കുവച്ചാണ് നടൻ സന്തോഷവാർത്ത അറിയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ആൺകുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ചിരിക്കുകയാണ് തമിഴ് നടൻ ശിവകാർത്തികേയൻ. വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ട അച്ഛന്റെ ഫോട്ടോയ്ക്ക് മുന്നിൽ മകന്റെ കൈ പിടിച്ചിരിക്കുന്ന ചിത്രം പങ്കുവച്ചാണ് നടൻ സന്തോഷവാർത്ത അറിയിച്ചത്. 

"18 വർഷങ്ങൾക്ക് ശേഷം എന്റെ അച്ഛൻ എന്റെ മകനായി എന്റെ വിരലുകൾ പിടിച്ചിരിക്കുന്നു. എന്റെ വർഷങ്ങളായുള്ള  വേദനകൾ ഇല്ലാതാക്കാൻ എന്റെ ഭാര്യ ആരതി ധാരാളം വേദന സഹിച്ചു. കണ്ണുനീരോടെ അവളോട് നന്ദി പറയുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു," ശിവകാർത്തികേയൻ ട്വിറ്ററിൽ കുറിച്ചു.

2010ൽ വിവാഹിതരായ ശിവകാർത്തികേയനും ആരതിക്കും ആരാധന എന്ന മകൾ കൂടിയുണ്ട്. കനാ എന്ന ചിത്രത്തിലെ വായാടി പെത്ത പുള്ളെ എന്ന ​ഗാനം ആലപിച്ചത് ആരാധനയാണ്. സിബി ചക്രവർത്തിയുടെ ഡോണിലാണ് ശിവകാർത്തികേയൻ ഇപ്പോൾ അഭിനയിക്കുന്നത്. ദിലീപ് കുമാർ സംവിധാനം ചെയ്ത ഡോക്ടർ ആണ് റിലീസ് ചെയ്യാനുള്ള താരത്തിന്റെ ചിത്രം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ശ്രീലേഖ

സിനിമ പരാജയപ്പെട്ടു, കടം വീട്ടാൻ ട്രെയിനിൽ കവർച്ച; സംവിധായകൻ ഷൊർണൂർ റെയിൽവേ പൊലീസിന്റെ പിടിയിൽ

ധ്രുവ് റാഠിയെ വിട്ടയച്ചു; അഭിജിത് ദീപ്‌കെ അടക്കം സിജെപി നേതാക്കള്‍ അറസ്റ്റില്‍; 'ഇതുകൊണ്ടൊന്നും ഭയപ്പെടുത്താനാകില്ലെ'ന്ന് ദീപ്‌കെ

എന്തുവന്നാലും വീട്ടുകാര്‍ നോക്കുമെന്ന് വെല്ലുവിളി, 218 കിലോമീറ്റര്‍ വേഗത്തില്‍ കാര്‍ ഓടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; പിടിയിലായത് പ്രമുഖ വ്യാപാരിയുടെ മകന്‍

മുതിര്‍ന്ന നേതാക്കള്‍ കസ്റ്റഡിയില്‍; ഇന്നും ജന്തര്‍ മന്തര്‍ മാര്‍ച്ചിന് സിജെപിയുടെ ആഹ്വാനം, 'ഗ്യാനേഷിനെ പുറത്താക്കും വരെ പിന്നോട്ടില്ല'