Madharaasi ഫെയ്സ്ബുക്ക്
Entertainment

ഇത് മുരു​ഗദോസിന്റെ തിരിച്ചുവരവ്; ശിവകാർത്തികേയന്റെ മദ്രാസി ആദ്യ ദിനം എത്ര നേടി?

ആദ്യ ദിനം തന്നെ ചിത്രം 13 കോടി നേടിയെന്നാണ് പുറത്തുവരുന്ന കണക്കുകൾ.

Author : സമകാലിക മലയാളം ഡെസ്ക്

ശിവകാർത്തികേയൻ നായകനായെത്തി എആർ മുരു​ഗദോസ് സംവിധാനം ചെയ്ത ചിത്രമാണ് മദ്രാസി. വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകർക്കിടയിൽ നിന്ന് ലഭിക്കുന്നത്. ആദ്യ ദിനം തന്നെ ചിത്രം 13 കോടി നേടിയെന്നാണ് പുറത്തുവരുന്ന കണക്കുകൾ. സാക്നിൽക്കിന്റെ കണക്കുകൾ പ്രകാരം വെള്ളിയാഴ്ച ഇന്ത്യയൊട്ടാകെ 13 കോടിയാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്.

അനുഷ്ക ഷെട്ടിയുടെ ഘാട്ടി, ടൈഗർ ഷ്‌റോഫിന്റെ ബാഗി 4, വിവേക് ​​അഗ്നിഹോത്രിയുടെ ദ് ബംഗാൾ ഫയൽസ് എന്നീ ചിത്രങ്ങൾക്കൊപ്പമാണ് മദ്രാസി റിലീസിനെത്തിയത്. 12 കോടിയാണ് ബാ​ഗി 4 ആദ്യ ദിനം കളക്ട് ചെയ്തത്. ഒരു കോടിയാണ് ബം​ഗാൾ ഫയൽസ് നേടിയത്.

2 കോടിയാണ് ഘാട്ടിയുടെ ആദ്യ ദിന കളക്ഷൻ. അമരന്റെ വിജയത്തിന് പിന്നാലെ ശിവകാർത്തികേയന് മറ്റൊരു നേട്ടം കൊണ്ടുവന്നിരിക്കുന്ന ചിത്രം കൂടിയായി മാറിയിരിക്കുകയാണ് മദ്രാസി. അതേസമയം കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ശിവകാർത്തികേയൻ ചിത്രം അമരൻ 24 കോടിയാണ് ആദ്യ ദിനം കളക്ട് ചെയ്തത്.

ആക്ഷൻ ചിത്രമായെത്തിയ മദ്രാസിയിൽ രുക്മിണി വസന്ത്, ബിജു മേനോൻ, വിദ്യുത് ജംവാൽ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ശ്രീ ലക്ഷ്മി മൂവീസിന്റെ ബാനറിൽ പ്രസാദ് എൻ വി ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സം​ഗീത സംവിധാനമൊരുക്കിയിരിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത്.

Cinema News: Sivakarthikeyan film Madharaasi box office collection day 1.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT