ശിവകാർത്തികേയൻ ഇൻസ്റ്റ​ഗ്രാം
Entertainment

Sivakarthikeyan: 'ഞങ്ങൾ തന്നെ പാടും, കൈയടിക്കുകയും ചെയ്യും'! എസ്കെ ഇത്ര നല്ല പാട്ടുകാരൻ ആയിരുന്നോ എന്ന് ആരാധകർ; വിഡിയോ

എആർ മുരുഗദോസ് ചിത്രം മദ്രാസിയുടെ തിരക്കുകളിലാണിപ്പോൾ ശിവകാർത്തികേയൻ.

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരനാണ് ശിവകാർത്തികേയൻ (എസ്കെ). ടെലിവിഷൻ അവതാരകനിൽ നിന്നാണ് ശിവകാർത്തികേയൻ സിനിമയിലെത്തുന്നത്. മലയാളികൾക്കിടയിലും ശിവകാർത്തികേയന് വലിയ ആരാധകനിര തന്നെയുണ്ട്. അമരൻ എന്ന ചിത്രത്തിലൂടെ ശിവകാർത്തികേയന്റെ താരമൂല്യവും കൂടി. കഴിഞ്ഞ വർഷം റിലീസ് ചെയ്ത തമിഴ് ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടാനും അമരനായി.

എആർ മുരുഗദോസ് ചിത്രം മദ്രാസിയുടെ തിരക്കുകളിലാണിപ്പോൾ ശിവകാർത്തികേയൻ. സോഷ്യൽ മീ‍ഡിയയിലും വളരെ സജീവമാണ് ശിവകാർത്തികേയൻ. നടൻ പങ്കുവച്ചിരിക്കുന്ന പുതിയൊരു വിഡിയോയാണിപ്പോൾ ആരാധകരുടെ മനം കവരുന്നത്. സുഹൃത്തുക്കൾക്കൊപ്പമുള്ള ഒരു പഴയകാല വിഡിയോയാണ് ശിവകാർത്തികേയൻ പങ്കുവച്ചിരിക്കുന്നത്.

അജിത്, ജ്യോതിക, സിമ്രാൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ വാലി എന്ന ചിത്രത്തിലെ ഓ സോന എന്ന ഹിറ്റ് ​ഗാനം പാടുന്ന വിഡിയോയാണ് ശിവകാർത്തികേയൻ ഷെയർ ചെയ്തിരിക്കുന്നത്. 'നമ്മളൊന്നിച്ച് പോരാടും, 'അയ്യോ അമ്മേ' എന്നൊക്കെ വിളിച്ചുപറയും. ഞങ്ങൾ തന്നെ പാടും, ഞങ്ങൾ‌ തന്നെ കൈയടിക്കും. ഇത് ചെയ്തതിന് സോറി ദേവ സാർ ആൻഡ് ഹരിഹരൻ സാർ'- ശിവകാർത്തികേയൻ വിഡിയോയ്ക്കൊപ്പം കുറിച്ചു.

എന്നാൽ പാടി തീർന്നതിന് ശേഷമുള്ള ശിവകാർത്തികേയന്റെ ചിരിയാണ് ആരാധകരുടെ മനം കവർന്നിരിക്കുന്നത്. എന്തായാലും വിഡിയോ ഇതിനോടകം തന്നെ ഹിറ്റായി കഴിഞ്ഞു. എസ് ജെ സൂര്യ ആണ് വാലി സംവിധാനം ചെയ്തത്. 1999 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ അജിത് തന്നെയാണ് നായകനായും വില്ലനായുമെത്തിയത്.

ആക്ഷൻ ത്രില്ലറായെത്തുന്ന മദ്രാസിയിൽ ശിവകാർത്തികേയന്റെ നായികയായി രുക്മിണി വസന്ത് ആണെത്തുന്നത്. സുധ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തി എന്ന ചിത്രവും ശിവകാർത്തികേയന്റേതായി ഒരുങ്ങുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT