വിജയ്‌, ശിവകാർത്തികേയൻ X
Entertainment

വിജയ്‌യുടെ ​'ഗോട്ട്' വെല്ലുവിളിയാകുമോ ? 'അമരനു'മായി ശിവകാർത്തികേയൻ; റിലീസ് അപ്ഡേറ്റ്

ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈമിന് ശേഷം തമിഴ് സിനിമ പ്രേക്ഷകർ കാത്തിരിക്കുന്ന ബി​ഗ് റിലീസ് കൂടിയാണ് അമരൻ.

Author : സമകാലിക മലയാളം ഡെസ്ക്

അയലാന് ശേഷം ശിവ കാർത്തികയന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രമാണ് അമരൻ. പ്രഖ്യാപനം മുതൽ തന്നെ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് അമരൻ. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോ​ഗമിക്കുകയാണിപ്പോൾ. ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവന്നിരിക്കുകയാണ്. സെപ്റ്റംബർ 27 ന് വിനായക ചതുർഥിയോടനുബന്ധിച്ചായിരിക്കും ചിത്രം പ്രേക്ഷകരിലേക്കെത്തുകയെന്നാണ് റിപ്പോർട്ടുകൾ.

ദളപതി വിജയ്‍‌യുടെ ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈമിന് ശേഷം തമിഴ് സിനിമ പ്രേക്ഷകർ കാത്തിരിക്കുന്ന ബി​ഗ് റിലീസ് കൂടിയാണ് അമരൻ. വിജയ്‌യുടെ ​ഗോട്ട് സെപ്റ്റംബർ അഞ്ചിനാണ് പ്രേക്ഷകരിലേക്കെത്തുക. ശിവകാർത്തികേയൻ്റെ കരിയറിലെ തന്നെ മികച്ച സിനിമകളിൽ ഒന്നായിരിക്കും അമരനെന്നാണ് പൊതുവേയുള്ള വിലയിരുത്തലുകൾ.

മുൻപും താരത്തിന്റെ ആക്ഷൻ സിനിമകൾ പുറത്തുവന്നിട്ടുണ്ടെങ്കിലും അമരൻ അതിൽ നിന്നെല്ലാം വ്യത്യസ്തമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. മേജർ മുകുന്ദ് വരദരാജൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ശിവകാർത്തികേയനെത്തുന്നത്. ഇന്ത്യാസ് മോസ്റ്റ് ഫിയർലെസ് എന്ന പുസ്തകത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് രാജ്കുമാർ പെരിയസാമി ചിത്രമൊരുക്കിയിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രാജ്കുമാർ പെരിയസാമി തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നതും. സായ് പല്ലവി, ഭുവൻ അറോറ, രാഹുൽ ബോസ്, ലല്ലു, ഹനുൻ ബാവ്‌റ, അജയ് നാഗ രാമൻ, മിർ സൽമാൻ, ഗൗരവ് വെങ്കിടേഷ്, ശ്രീകുമാർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജി വി പ്രകാശാണ് സം​ഗീതസംവിധാനമൊരുക്കുന്നത്. രാജ് കമൽ ഫിലിംസും സോണി പിക്‌ചേഴ്‌സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'