Sanjay Leela Bhansali, Sivakarthikeyan ഇൻസ്റ്റ​ഗ്രാം
Entertainment

ശിവകാർത്തികേയന്റെ അടുത്ത പടം സഞ്ജയ് ലീല ബൻസാലിക്കൊപ്പം ? സംവിധായകനെ കാണാനെത്തി താരം

സുധ കൊങ്കര ചിത്രമായ പരാശക്തിയും നടന്റേതായി അണിയറയിൽ ഒരുങ്ങുകയാണ്.

സമകാലിക മലയാളം ഡെസ്ക്

അമരൻ എന്ന ചിത്രത്തിലൂടെ രാജ്യമെമ്പാടും ആരാധകരെ നേ‌ടിയെടുത്ത നടനാണ് ശിവകാർത്തികേയൻ. അമരൻ സൂപ്പർ ഹിറ്റായതിന് പിന്നാലെ ബോളിവുഡിൽ നിന്നും ശിവകാർത്തികേയനെ തേടി അവസരങ്ങളെത്തുന്നുണ്ട്. വമ്പൻ പ്രൊജക്ടുകളാണ് ശിവകാർത്തികേയന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

ഇപ്പോഴിതാ ബോളിവുഡിലെ ഹിറ്റ് സംവിധായകനായ സഞ്ജയ് ലീല ബൻസാലിയുമായി നടൻ കൂടി കാഴ്ച നടത്തിയതായാണ് റിപ്പോർട്ടുകൾ. സഞ്ജയ് ലീല ബൻസാലിയുടെ മുംബൈയിലെ ഓഫീസിൽ എത്തിയ ശിവകാർത്തികേയൻ മാധ്യമങ്ങൾക്ക് മുന്നിൽ പോസ് ചെയ്യുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഇതിന് പിന്നാലെയാണ് ഇരുവരും തമ്മിൽ ഒന്നിക്കാൻ പോകുന്നുവെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്. ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ ഇതുവരെ നടന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. അതേസമയം, ഗംഗുഭായ് കത്തിയവാഡി' എന്ന ചിത്രത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന സിനിമയാണ് 'ലവ് ആൻഡ് വാർ'.

രൺബീർ കപൂർ, ആലിയ ഭട്ട്, വിക്കി കൗശൽ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. 'ഡോൺ' എന്ന സൂപ്പർ ഹിറ്റ് സിനിമക്ക് ശേഷം സംവിധായകൻ സിബി ചക്രവർത്തിയുമായി വീണ്ടും ഒരുമിക്കാൻ ഒരുങ്ങുകയാണ് ശിവകാർത്തികേയൻ. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

സുധ കൊങ്കര ചിത്രമായ പരാശക്തിയും നടന്റേതായി അണിയറയിൽ ഒരുങ്ങുകയാണ്. എ ആർ മുരുഗദോസ് ഒരുക്കിയ മദ്രാസി ആണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ശിവകാർത്തികേയൻ ചിത്രം.

സെപ്റ്റംബർ അഞ്ചിന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും 100 കോടിക്ക് മുകളിൽ കളക്ഷൻ നേടിയിരുന്നു. ചിത്രത്തിൽ മലയാളികളുടെ പ്രിയപ്പെട്ട താരം ബിജു മേനോനും പ്രധാന കേന്ദ്ര കഥാപാത്രമായി എത്തിയിരുന്നു.

Cinema News: Actor Sivakarthikeyan's visit to Sanjay Leela Bhansali's office.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റോയിയുടെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം; ഹൃദയവും ശ്വാസകോശവും തുളഞ്ഞുകയറി വെടിയുണ്ട; സംസ്‌കാരം നാളെ

സുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി; പദവിയിലെത്തിയ ആദ്യ വനിത

'ശമ്പളം തരണം, അല്ലെങ്കിൽ ബുദ്ധിമുട്ടാകും'; മാനേജ്‍മെന്റിന് കത്ത് നൽകി ഒഡിഷ എഫ് സി താരങ്ങൾ

ചർമം തിളങ്ങാൻ ഇനി അരിപ്പൊടി ഫേയ്സ്പാക്ക്

'ഷാരൂഖും ഹൃത്വിക്കും മുഖാമുഖം; അടി പൊട്ടുമെന്ന് ഉറപ്പായി, എല്ലാവരും ശ്വാസമടക്കിപ്പിടിച്ചിരുന്നു';'ശത്രുത'യുടെ കാലത്തെ ആ കൂടിക്കാഴ്ച

SCROLL FOR NEXT