ഓണമായാല്‍ ആരും വന്നില്ലെങ്കിലും മലയാളികളുടെ വീട്ടിലേക്ക് വല്ല്യേട്ടന്‍ വരും. അതൊരു പതിവാണ്. കഴിഞ്ഞ 25 വര്‍ഷമായി കൈരളിയില്‍ ഓണമായാല്‍ വല്ല്യേട്ടന്‍ അനിയന്മാരേയും കൂട്ടി ആ വെളളക്കാറില്‍ വന്നിറങ്ങിയിരിക്കും. ഇടയ്‌ക്കൊക്കെ ക്രിസ്തുമസിനും വരും. എന്നാല്‍ ആ പതിവ് ഇക്കെല്ലാം തെറ്റും. ഇത്തവണ ഓണത്തിന് വല്ല്യേട്ടന്‍ ഉണ്ടാകില്ല.
വല്ല്യേട്ടന്റെ 25 വര്‍ഷത്തെ കൈരളിയുടെ ടെലികാസ്റ്റ് അവകാശം പൂര്‍ത്തിയായിരിക്കുകയാണ്. അതിനാല്‍ ഇക്കൊല്ലം ചിത്രം ചാനലില്‍ ഉണ്ടാകില്ലെന്നാണ് സോഷ്യല്‍ മീഡിയയിലെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതോടെ നിരവധി ആരാധകരാണ് തങ്ങളുടെ സങ്കടം രേഖപ്പെടുത്തിയെത്തുന്നത്.
ഓണത്തിന് മാവേലി വന്നില്ലെങ്കിലും വല്ല്യേട്ടന്‍ വരണമെന്നാണ് അവര്‍ പറയുന്നത്. വല്ലാതെ ചതിയായിപ്പോയെന്നും ചിലര്‍ പറയുന്നു. എല്ലാം ഓര്‍മ്മകള്‍ മാത്രമായ്.. ഏതോ നേര്‍ത്ത വിങ്ങലായ്, ഓണവും വല്ല്യേട്ടനും, അതൊരു പതിവായിരുന്നു. ശീലമായിരുന്നു. ഇനിയില്ലെന്ന് ഓര്‍ക്കുമ്പോള്‍ മനസിലൊരു ശൂന്യതയാണെന്നും ആരാധകര്‍ പറയുന്നു. സോഷ്യല്‍ മീഡിയയാകെ നിരാശയിലാണ് ഈ വാര്‍ത്തയില്‍. അതേസമയം ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ല.
2000ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വല്ല്യേട്ടന്‍. മമ്മൂട്ടി നായകനായ സിനിമയുടെ സംവിധാനം ഷാജി കൈലാസും തിരക്കഥ രഞ്ജിത്തുമാണ്. ചിത്രത്തിലെ മമ്മൂട്ടിയുടെ തീപ്പൊരി പ്രകടനവും ഡയലോഗുകളുമെല്ലാം മലയാളി ഇന്നും ഓര്‍ത്തിരിക്കുന്നു. അറക്കല്‍ മാധവനുണ്ണി ആരാധകര്‍ക്കിടയിലൊരു കള്‍ട്ട് ഫിഗറാണിന്ന്. മമ്മൂട്ടിയ്‌ക്കൊപ്പം ശോഭന, സിദ്ധീഖ്, മനോജ് കെ ജയന്‍, സുധീഷ്, വിജയകുമാര്‍, കലാഭവന്‍ മണി, സായ് കുമാര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates