The Rajasaab എക്സ്
Entertainment

'പ്രഭാസ് ഒക്കെ എന്തൊരു വെറുപ്പിക്കലാ! ഒലിപ്പിച്ചു പിറകെ നടക്കാൻ മൂന്ന് നായികമാരും'; ഒടിടി റിലീസിന് പിന്നാലെ 'രാജാസാബി'ന് വിമർശനം

ഈ സിനിമയൊക്കെ എങ്ങനെയാ ആളുകൾ തിയറ്ററിൽ കണ്ടിരുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

പ്രഭാസ് നായകനായെത്തിയ ബി​ഗ് ബഡ്ജറ്റ് ചിത്രമാണ് ദ് രാജാസാബ്. മാരുതി സംവിധാനം ചെയ്ത ചിത്രം പൊങ്കൽ റിലീസായാണ് തിയറ്ററുകളിലെത്തിയത്. ഇപ്പോഴിതാ രാജാസാബ് ഒടിടിയിലും എത്തിയിരിക്കുകയാണ്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. ഒടിടി റിലീസിന് പിന്നാലെ ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയിരിക്കുകയാണ്.

പ്രഭാസിന്റെ അഭിനയത്തെ വിമർശിച്ചും ചിത്രത്തിന്റെ കഥയെക്കുറിച്ചുമൊക്കെ സോഷ്യൽ മീഡിയയിൽ കമന്റുകളുയരുന്നുണ്ട്. 'ഈ സിനിമയൊക്കെ എങ്ങനെയാ ആളുകൾ തിയറ്ററിൽ കണ്ടിരുന്നത്. പല സീനുകളും കണ്ട് കരച്ചില് വന്നു', 'പ്രഭാസിന്റെ അഭിനയം കാരണം സിറ്റുവേഷൻ പോലും മനസിലാകില്ല.

അതിന്റെ കൂടെ ഈ മുതുക്കൻ ഡാർലിങ്ങിനെ കാണുമ്പോൾ തന്നെ ഒലിപ്പിച്ചു പിറകെ നടക്കാൻ മൂന്ന് വെറുപ്പിക്കൽ നായികമാർ', 'ഇത്രയും ബി​ഗ് ബഡ്ജറ്റ് കോമാളി പടം ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല', 'പ്രഭാസ് ഒക്കെ എന്തൊരു വെറുപ്പിക്കലാ'- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. പ്രഭാസിനെ കൂടാതെ സഞ്ജയ് ദത്ത്, സെറീന വഹാബ്, ബൊമാൻ ഇറാനി, മാളവിക മോഹനൻ, നിധി അ​ഗർവാൾ, റിദ്ധി കുമാർ എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തി.

അതേസമയം തിയറ്റർ റിലീസിന് പിന്നാലെ ചിത്രത്തിന്റെ ദൈർഘ്യത്തെ കുറിച്ചും സോഷ്യൽ മീഡിയയിൽ വിമർശനമുയർന്നിരുന്നു. പിന്നീട് ചിത്രത്തിന്റെ ദൈർഘ്യം കുറയ്ക്കുകയും ചെയ്തിരുന്നു. ഹൊറർ കോമഡി ചിത്രമായാണ് രാജാസാബ് പ്രേക്ഷകരിലേക്കെത്തിയത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രം റിലീസിനെത്തിയത്.

Cinema News: Social media reactions after The RajaSaab OTT Release.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി