Sarvam Maya ഫെയ്സ്ബുക്ക്
Entertainment

'ഇതേ വൈബിൽ ഇവിടെ നിന്നോണം, ഇതാണ് തിരിച്ചു വരവ്, അല്ലാതെ ദിലീപിനെ പോലെ സ്വയം പറഞ്ഞു നടക്കൽ അല്ല !'; നിവിന് കയ്യടി

'ഫാമിലി ഓഡിയൻസ് പവർ പണ്ട് ദിലീപിന് ആയിരിന്നു.'

സമകാലിക മലയാളം ഡെസ്ക്

നടൻ നിവിൻ പോളിയുടെ തിരിച്ചുവരവ് ആഘോഷമാക്കുകയാണ് ആരാധകരും മലയാള സിനിമാ പ്രേക്ഷകരും. മലര്‍വാടി ആർട്സ് ക്ലബ്ബിലൂടെ കരിയർ ആരംഭിച്ച നിവിൻ കുടുംബ പ്രേക്ഷകരുടെയും ഇഷ്ട താരമാണ്. എന്നാൽ ഇടയ്ക്ക് നിവിന്റെ സിനിമാ തിരഞ്ഞെടുപ്പുകൾ അത്ര മികച്ചതായിരുന്നില്ല. എന്റർടെയ്ൻമെന്റും ഹ്യൂമറുമൊക്കെ മാറ്റി പിടിച്ചതായിരുന്നു നിവിന്റെ തിരിച്ചടിക്ക് കാരണമായത്.

അതുകൊണ്ട് തന്നെ നിവിന്റെ തിയറ്ററുകളിലേക്കുള്ള ഒരു മടങ്ങിവരവിനായി ആരാധകരും മലയാള സിനിമാ ലോകവും കാത്തിരിക്കുകയായിരുന്നു. പഴയ നിവിൻ പോളി തിരിച്ചു വരണം എന്ന് തന്നെയായിരുന്നു നടന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ ഏറ്റവും കൂടുതൽ കണ്ട കമന്റും. അഖിൽ സത്യൻ സംവിധാനം ചെയ്ത സർവ്വം മായയിലൂടെ ആ പഴയ നിവിൻ പോളി തിരിച്ചു വന്നിരിക്കുകയാണ്.

സര്‍വം മായയിലെ പ്രഭേന്ദു നിവിനിൽ മാത്രം ഭദ്രമായിരിക്കുന്ന ഒരു കഥാപാത്രമാണ്. ചില സീനുകളില്‍ നിവിന്‍ നല്കുന്ന പ്രത്യേക എക്‌സ്പ്രഷനുകള്‍ക്ക് പോലും തിയറ്ററില്‍ വൻ കയ്യടിയായിരുന്നു. ഇമോഷണലായ ട്രാക്കിലൂടെ പോകുമ്പോഴും ചില ഡയലോഗുകള്‍ കൊണ്ട് നിവിന്‍ പ്രേക്ഷകരെ ചിരിപ്പിക്കുന്നുണ്ട്.

സര്‍വം മായ നിവിനിലെ എന്റര്‍ടെയ്നറെയും നടനെയും ഒരുപോലെ അടയാളപ്പെടുത്തിയ സിനിമയാണെന്നാണ് സോഷ്യൽ മീ‍ഡിയ ഒന്നടങ്കം പറയുന്നത്. ഏറെക്കാലമായി ആരാധകര്‍ കാത്തിരുന്നത് ഇതുപോലുള്ള നിവിന്റെ കഥാപാത്രത്തിന് വേണ്ടിയായിരുന്നു. 'ശരിക്കും ഇതാണ് ഒരു നടന്റെ തിരിച്ചു വരവ് എന്ന് പറയുന്നത്, അല്ലാതെ ദിലീപിനെ പോലെ ഞാൻ തിരിച്ചു വരികയാണേ എന്ന് സ്വയം പറഞ്ഞ് നടക്കൽ അല്ല' എന്നും നെറ്റിസൺസ് പറയുന്നു.

'ഇതേ വൈബിൽ ഇവിടെ നിന്നോണം ട്ടാ...', 'നന്ദി ഞങ്ങളാണ് പറയേണ്ടത്. പഴയ നിവിൻ പോളി ആയി തിരിച്ചു വന്നതിന്', 'ഇതാണ് കേരളം കാത്തിരുന്ന തിരിച്ചു വരവ്.. ഇനി തിരിച്ചു പോകരുത്', 'ഇനി മുങ്ങിയാൽ കാലു തല്ലി ഒടിക്കും', 'ഫാമിലി ഓഡിയൻസ് പവർ പണ്ട് ദിലീപിന് ആയിരിന്നു. ഇപ്പോൾ അവർ ആ സ്ഥാനത്ത് കാണുന്നത് നിവിനെ ആണ്'- എന്നൊക്കെയാണ് നിവിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിറയുന്ന കമന്റുകൾ.

Cinema News: Social media reactions on Nivin Pauly come back.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

‘എസ്ഡിപിഐ വോട്ട് വേണ്ടെന്നു പറയാൻ പിണറായിക്ക് ധൈര്യമുണ്ടോ?; യമണ്ടൻ നുണ പറയുന്നത് മുഖ്യമന്ത്രി: വിഡി സതീശൻ

ഷു​ഗർ കട്ട് ചലഞ്ചിന് റെഡിയാണോ? ചർമം തെളിയും മുഖക്കുരു മാറും

സമ്മര്‍ ബംപര്‍; ഭാഗ്യവാന്‍ പരപ്പനങ്ങാടിയില്‍, ടിക്കറ്റെടുത്തത് പാലക്കാട് നിന്ന്

ഇനി സവാള കരയിപ്പിക്കില്ല!

ലോറിയില്‍ നിന്ന് പാറ വീണ് യുവാവിന്റെ മരണം, കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കി അദാനി പോര്‍ട്ട്‌സ്

SCROLL FOR NEXT