Coolie ഫെയ്സ്ബുക്ക്
Entertainment

'രക്ഷപ്പെട്ട് ഓടുമ്പോഴാണോ തട്ടുദോശ തട്ടുന്നത്! എന്തുവാടാ കനക ഇതൊക്കെ?'; കൂലിയെ തുരത്തിയടിച്ച് ട്രോളന്മാര്‍

ഷാരൂഖ് ഖാന്‍ ജസ്റ്റ് രക്ഷപ്പെട്ടു, പക്ഷെ പെട്ടത് ആമിർ ഖാനാണ്

സമകാലിക മലയാളം ഡെസ്ക്

കഴിഞ്ഞ ദിവസമാണ് രജനികാന്ത്-ലോകേഷ് കനകരാജ് ചിത്രം കൂലി ഒടിടിയിലെത്തിയത്. രജനിയ്ക്കായി ലോക്കിയാരുക്കിയ സിനിമ, ആമിര്‍ ഖാന്‍, നാഗാര്‍ജുന, ഉപേന്ദ്ര, സൗബിന്‍ ഷാഹിര്‍, സത്യരാജ് തുടങ്ങിയ വന്‍ താരനിര. അങ്ങനെ പലകാരണങ്ങളാലും വന്‍ ഹൈപ്പിലാണ് കൂലി ബോക്‌സ് ഓഫീസിലെത്തിയത്. പക്ഷെ തിയേറ്ററില്‍ പ്രതീക്ഷിച്ച ഓളം സൃഷ്ടിക്കാന്‍ കൂലിയ്ക്ക് സാധിച്ചിരുന്നില്ല.

ഇതിന് പിന്നാലെയാണ് കൂലി ഒടിടിയിലെത്തിയത്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് കൂലിയുടെ ഒടിടി എന്‍ട്രി. ഒടിടി റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയയുടെ ട്രോകളും കടുത്ത വിമര്‍ശനങ്ങളും നേരിടേണ്ടി വരികയാണ്. സിനിമയുടെ തിരക്കഥയും തിരക്കഥയുമൊക്കെ ശക്തമായ വിമര്‍ശനം നേരിടേണ്ടി വരുന്നുണ്ട്. ചിത്രത്തിലെ മലയാളം ഡബ്ബിങും കളിയാക്കപ്പെടുന്നുണ്ട്.

'ഇതൊക്കെ അന്ന് തിയേറ്ററില്‍ കിട്ടിയിരുന്നേല്‍ ഒന്നൂടി ചിരിക്കാം ആയിരുന്നു, രക്ഷപ്പെട്ടു ഓടുന്ന സമയം തന്നെ വേണം തട്ട് ദോശ കേറ്റാന്‍!, എന്തുവാടാ കനക ഇതൊക്കൊ, ഹൊ, എന്തൊരു ദാരിദ്ര്യം പിടിച്ച എഴുത്ത് ആണ് ഈ ഇന്റര്‍വെല്‍ പോര്‍ഷന്‍ ഒക്കെ. വലിയ മാസ്സ് ആയി എന്നാണ് ലോക്കി മാമന്റെ ധാരണ എങ്കില്‍ തമാശ ആയിട്ടുണ്ട്'' എന്നാണ് ചിലര്‍ പറയുന്നത്.

''കൂലിയുടെ ഒരു അന്തവും കുന്തവും ഇല്ലാത്ത ഒരു നിർഗുണ സ്‌ക്രിപ്റ്റാണ്. പടത്തിന്റെ മെയിന്‍ പോരായ്മയാണ് അത്, സിനിമയെ അനിരുധ് ബിജിഎം പാട്ട് പരിപാടി വെച്ച് പരമാവധി പിടിച്ചു നിര്‍ത്താന്‍ നോക്കിട്ടുണ്ട് പക്ഷെ ഫലം ഉണ്ടായില്ല'' എന്നാണ് ചിലർ പറയുന്നത്.

രണ്ടു വര്‍ഷം കുത്തി ഇരുന്ന് ഉണ്ടാക്കിയ ഇന്റര്‍വെല്‍ സീനാണ് ഒലത്തും മലര്‍ത്തും എന്നൊക്കെയാണ് കനകന്‍ പറഞ്ഞത് അവസാനം എല്ലാം കൊണ്ടും ഒലത്തി, കിക്കിടിലന്‍ രക്ഷപ്പെടല്‍ ആയിരുന്നു ഷാരൂഖ് ഖാനെ സംബന്ധിച്ച്. പക്ഷെ പെട്ടുപോയത് ആമിര്‍ ഖാന്‍ ആയിപോയി, നല്ല ഒരു പടം ചെയ്ത് ട്രാക്കിലേക്ക് വരുമ്പോള്‍ ആയിരുന്നു കൂലി കാമിയോ'' എന്നിങ്ങനെയാണ് മറ്റ് ചിലരുടെ വിമര്‍ശനം.

ചിത്രത്തിലെ സൗബിന്‍ അടക്കമുള്ള വില്ലന്മാരുടെ പ്രകടനങ്ങളും രജനികാന്തിന്റെ ചെറുപ്പകാലത്തിന്റെ ചിത്രീകരണവുമൊക്കെ കയ്യടി നേടുണ്ടെന്നതും വസ്തുതയാണ്. എന്നാല്‍ തിരക്കഥയും ഡയലോഗുകളുമാണ് വിമര്‍ശിക്കപ്പെടുന്നത്. പ്രധാന വില്ലനും രജനിയും മുഖാമുഖം വരുന്ന സമയത്തടക്കം മോശം ഡയലോഗുകള്‍ കാരണം സിനിമയുടെ ഫീല്‍ നഷ്ടമായെന്നാണ് അവര്‍ പറയുന്നത്. ഒരു മോശം സിനിമയുണ്ടാക്കണം എന്ന് തീരുമാനിച്ച് മോശം തിരക്കഥയെഴുതി, മോശമായി ചിത്രീകരിച്ചാല്‍ പോലും കൂലിയുടെ തട്ട് താണിരിക്കുമെന്നാണ് ചിലരുടെ പരിഹാസം.

അതേസമയം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെങ്കിലും ബോക്‌സ് ഓഫീസില്‍ നിന്നും 500 കോടിയോളം കൂലി നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ നിന്നും 235 കോടി നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Social media trolls Coolie after it's ott release. The Rajinikanth starrer gets slammed for poor writing and dialouges.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജനവാസ മേഖലയിലിറങ്ങിയ കടുവയെ തുരത്താൻ ശ്രമം തുടരുന്നു; പ്രദേശത്ത് നിരോധനാജ്ഞ, വിദ്യാലയങ്ങള്‍ക്ക് അവധി

ഇന്ന് കുചേലദിനം; ഗുരുവായൂരില്‍ അവില്‍ സമര്‍പ്പണം, ഭക്തര്‍ക്ക് ആനന്ദമേകി മഞ്ജുളാല്‍ത്തറയില്‍ പുതിയ കുചേല പ്രതിമ

ബന്ധങ്ങള്‍ അധിക വരുമാനം നേടാനുള്ള അവസരം നല്‍കിയേക്കാം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

വയോധികയെ വീടിനുള്ളില്‍ കെട്ടിയിട്ട് ഒന്നരപ്പവനും പണവും കവര്‍ന്നു; പ്രതികള്‍ക്കായി അന്വേഷണം

ബോണ്ടി ബീച്ചില്‍ വെടിവെപ്പ് നടത്തിയ സാജിദ് അക്രം ഹൈദരാബാദ് സ്വദേശി; ഓസ്ട്രേലിയയില്‍ എത്തിയത് വിദ്യാര്‍ഥി വിസയില്‍

SCROLL FOR NEXT